June 14, 2026 |
Avatar
Share on

കാളിദാസിന്റെ ‘ഒരു പക്കാ കഥൈ’യെ പുകഴ്ത്തി തമിഴിലെ മുന്‍നിര സംവിധായകര്‍

അഴിമുഖം പ്രതിനിധി ജയറാമിന്റെ മകന്‍ കാളിദാസ് നായകനായെത്തുന്ന പുതിയ തമിഴ് ചിത്രത്തെ പുകഴ്ത്തി മുന്‍നിര സംവിധായകര്‍. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ഒരു പക്കാ കഥൈ എന്ന ചിത്രത്തിനാണ് റിലീസിംഗിനു മുമ്പേ തന്നെ പ്രശംസ കിട്ടിയിരിക്കുന്നത്. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കുമാത്രമായി ബാലാജി ഒരുക്കിയ സെപ്ഷല്‍ ഷോ കണ്ടതിനുശേഷമാണ് പാ. രഞ്ജിത്ത്, കാര്‍ത്തിക് സുബരാജ്, സുസീന്ദ്രന്‍, അരുണ്‍ വൈദ്യനാഥന്‍ എന്നീ സംവിധയകരുടെ കമന്റുകളും ട്വീറ്റുകളും പുറത്തുവന്നത്. തമിഴ്താരങ്ങളായ വിജയ് സേതുപതി, വിനോദ്( സതുരംഗവേട്ടൈ ഫെയിം)വിധായകരായ എ എല്‍ വിജയ്, […]

അഴിമുഖം പ്രതിനിധി

ജയറാമിന്റെ മകന്‍ കാളിദാസ് നായകനായെത്തുന്ന പുതിയ തമിഴ് ചിത്രത്തെ പുകഴ്ത്തി മുന്‍നിര സംവിധായകര്‍. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ഒരു പക്കാ കഥൈ എന്ന ചിത്രത്തിനാണ് റിലീസിംഗിനു മുമ്പേ തന്നെ പ്രശംസ കിട്ടിയിരിക്കുന്നത്. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കുമാത്രമായി ബാലാജി ഒരുക്കിയ സെപ്ഷല്‍ ഷോ കണ്ടതിനുശേഷമാണ് പാ. രഞ്ജിത്ത്, കാര്‍ത്തിക് സുബരാജ്, സുസീന്ദ്രന്‍, അരുണ്‍ വൈദ്യനാഥന്‍ എന്നീ സംവിധയകരുടെ കമന്റുകളും ട്വീറ്റുകളും പുറത്തുവന്നത്. തമിഴ്താരങ്ങളായ വിജയ് സേതുപതി, വിനോദ്( സതുരംഗവേട്ടൈ ഫെയിം)വിധായകരായ എ എല്‍ വിജയ്, നളന്‍ കുമാരസ്വാമി,ത്യാഗരാജന്‍ കുമാരരാജ, പാണ്ട്യരാജ് എന്നിവരും ചിത്രത്തിന്റെ പ്രത്യേക പ്രിവ്യു കാണാന്‍ എത്തിയിരുന്നു. എല്ലാവരും ചിത്രം കണ്ടശേഷം വളരെ നല്ല അഭിപ്രായാണ് പങ്കുവച്ചത്.

ബ്രില്യന്റ് വര്‍ക്ക് എന്നാണ് പാ രഞ്ജിത്ത് ട്വീറ്റ് ചെയ്തത്. നടുവില്‍ കൊഞ്ചം പാക്കാത കാണോം എന്ന തന്റെ ആദ്യ ചിത്രത്തിനുശേഷം ബാലാജി തരണിധരന്‍ ഒരുക്കിയ രണ്ടാമത്തെ ചിത്രമായ ഒരു പക്കാ കഥൈ പ്രേക്ഷകരെയെല്ലാം ആശ്ചര്യപ്പെടുത്തുന്ന ഒന്നാണെന്നു കാര്‍ത്തിക് സുബ്ബരാജ് പറയുന്നു. കാളിദാസ് വളരെ ബോള്‍ഡായ പ്രകടനമാണ് ചിത്രത്തില്‍ ചെയ്തിരിക്കുന്നതെന്നാണു സുസീന്ദ്രന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എല്ലാം കൊണ്ടും മികച്ചതായൊരു സിനിമയാണ് ഒരു പക്കാ കഥൈ എന്നും സുസീന്ദ്രന്‍ പറയുന്നു. അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് ഒരു പക്കാ കഥൈയിലുള്ളതെന്നാണ് അരുണ്‍ വൈദ്യനാഥന്‍ പ്രശംസിക്കുന്നത്. ഇത് ‘ ഒരു പക്കാ കഥൈ’ അല്ലെന്നും ഒരു ‘ പക്കാ കഥൈ’ ആണെന്നും അരുണ്‍ പറയുന്നു.

കാളിദാസ് നായകനാകുന്ന രണ്ടാമത്തെ തമിഴ്‌സിനിമയാണ് ഒരു പക്കാ കഥൈ. മേഘ ആകാഷ് ആണു നായിക. കാളിദാസ് ഇപ്പോള്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന മലയാളം ചിത്രത്തില്‍ നായകവേഷം ചെയ്യുകയാണ്.

അതേ സമയം ഒരു പക്കാ കഥൈ എന്നു റിലീസ് ചെയ്യുമെന്ന കാര്യം സംവിധായകന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു സിനിമ തിയേറ്ററുകളില്‍ എത്തിക്കുക എന്നതു വലിയൊരു നടപടിയാണെന്നാണു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനു സംവിധായകന്‍ ബാലാജി തരണീധരന്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×