July 08, 2025 |

കാനഡയിൽ ലിബറലുകളുടെ നാടകീയമായ തിരിച്ചുവരവ്; ട്രെൻഡ് മാറ്റിയത് കാർണിയും ട്രംപും

ട്രംപിന്റെ കടന്നു വരവോടെ ചിത്രമാകെ മാറുകയായിരുന്നുവെന്നാണ് വിലയിരുത്തൽ

കനേഡിയൻ തിരഞ്ഞെടുപ്പിൽ നാലാം തവണയും വിജയമുറപ്പിച്ച് ലിബറൽ പാർട്ടി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികാര നടപടികൾക്കിടയിലാണ് മൈക്ക് കാർണിയുടെ ലിബറൽ പാർട്ടിയുടെ ഈ ഉയർത്തെഴുന്നേൽപ്പ്. ലിബറൽ പാർട്ടി തുടർച്ചയായി നാലാം തവണയും അധികാരത്തിലേറുന്നതിന് ആവശ്യമായ സീറ്റുകൾ സ്വന്തമാക്കുമെന്ന് കനേഡിയൻ മാധ്യമങ്ങളായ സിടിവിയും സിബിസിയും പ്രവചിച്ചു.

കാനഡയുടെ സമ്പദ് വ്യവസ്ഥയുടെ ശേഷി ചോദ്യം ചെയ്യുന്ന തരത്തിൽ അമേരിക്കയടക്കം പല രാജ്യങ്ങളും ഇടപെടൽ നടത്തുന്നതിനിടയിലാണ് കാനഡയിലെ തിരഞ്ഞെടുപ്പ്. ഇന്നലെ നടന്ന വോട്ടെള്ളൽ പുരോ​ഗമിക്കുമ്പോൾ ലിബറൽ പാർട്ടിയുടെ വിജയ സാധ്യത ഉറപ്പിക്കുന്ന തരത്തിലുള്ള വാർത്തകളാണെത്തുന്നത്. കാനഡയിലെ ലിബറൽ പാർട്ടിയുടെ നിലനിൽപ്പിനെ വരെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു ഇതുവരെയുള്ള അവിടുത്തെ പൊളിറ്റിക്കൽ ട്രെൻഡ്, എന്നാൽ ട്രംപിന്റെ കടന്നു വരവോടെ ചിത്രമാകെ മാറുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. ലിബറൽ പാർട്ടി തകർന്നടിയുമെന്നും കൺസർവേറ്റീവുകൾ അധികാരത്തിലെത്തുമെന്നുമുള്ള പ്രവചനങ്ങളെ പൊളിച്ചെഴുതാൻ ലിബറൽസിന് സാധിച്ചു.

പ്രചാരണത്തിൽ പിന്നിലായിരുന്ന മാർക്ക് കാർണി ട്രംപിന്റെ വ്യാപാര നയത്തിലെ രൂക്ഷ പരാമർശങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചതോടെയാണ് പിന്തുണ ഉയർന്നത്. ഐക്യത്തിനും ദുർബലതയ്ക്കും ഇടയിലെ തെരഞ്ഞെടുപ്പായാണ് കാർണി വോട്ടെടുപ്പിനെ വിശേഷിപ്പിച്ചത്. അതേസമയം കൺസെർവേറ്റീവ് പാർട്ടി നേതാവായ പിയറി മാർസെൽ പൊയ്‌ലിവ്രെ ഒരു ദശാബ്ദത്തോളം നീണ്ട ലിബറൽ പാർട്ടി ഭരണം അവസാനിപ്പിക്കാനാണ് വോട്ട് തേടിയത്.

ജസ്റ്റിൻ ട്രൂഡോ രാജി വച്ച സമയത്ത് നടത്തിയ അഭിപ്രായ സർവേകളിൽ കൺസെർവേറ്റീവ് പാർട്ടിക്ക് 74 ശതമാനം ജനപ്രീതിയാണ് നേടാനായത്. ലിബറൽ പാർട്ടിക്ക് ഈ സർവേയിൽ ലഭിച്ചത്, 20 ശതമാനം പിന്തുണ മാത്രമായിരുന്നത്. അടുത്തിടെ നടന്ന മൂന്ന് ദിന പോളിൽ ലിബറൽ പാർട്ടിയിൽ പലയിടത്തും ലിബറൽ പാർട്ടി ജനപ്രീതിയിൽ മുന്നോട്ട് വന്നിരുന്നു. 343 പാർലമെന്ററി സീറ്റുകളിൽ നിന്ന് 172 സീറ്റുകൾ നേടുന്നവർക്കാണ് കാനഡയിൽ ഭരണം ഉറപ്പിക്കാനാവുക.

സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റ പ്രശ്നം , യുഎസുമായുള്ള ശീതയുദ്ധങ്ങൾ എന്നിവ മുൻനിർത്തി ജസ്റ്റിൻ ട്രൂഡോ പ്രസിഡന്റ് സ്ഥാനം രാജി വച്ചതോടെയാണ് ആ സ്ഥാനത്തേക്ക് മുൻ കേന്ദ്രബാങ്ക് ​ഗവർണറായ കാ‍ർണിയെത്തുന്നത്. ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ലിബറൽ പാ‍ർട്ടി തകർന്നടിയുമെന്നായിരുന്നു സർവ്വേ ഫലങ്ങളെല്ലാം. മാർച്ചിൽ പിരിച്ചുവിട്ട പാർലമെന്റിൽ ലിബറലുകള്‍ക്ക് 152 സീറ്റും കണ്‍സര്‍വേറ്റീവുകള്‍ക്ക് 120 സീറ്റുമാണുണ്ടായിരുന്നത്. 24 സീറ്റുള്ള ജഗ്മീത് സിങ്ങിന്റെ ന്യൂഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ലിബറല്‍സര്‍ക്കാര്‍ ഭരണത്തിലെത്തിയത്. എന്നാൽ ആ വിജയം കൃത്യമായി ഉപയോ​ഗിക്കാൻ ട്രൂഡോയ്ക്ക് സാധിച്ചില്ല.

തകർച്ചയുടെ വക്കിലെത്തിയിരുന്ന ലിബറൽ പാർട്ടിയെ സംബന്ധിച്ച് ഈ വിജയം നിർണ്ണായകമാണ്. കഴിഞ്ഞ പത്തു വർഷക്കാലം ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിൽ ലിബറൽ പാർട്ടി കാനഡ ഭരിച്ചെങ്കിലും കാര്യമായ സ്വാധീനം നേടിയെടുക്കാൻ സാധിക്കാതെ വന്നു. 2024ന്റെ അവസാനം വരെ വീണ്ടുമൊരു തിരഞ്ഞെട‍ുപ്പിനെ നേരിടുന്നതിനെക്കുറിച്ചും സമ്പൂർണ്ണ വിജയത്തിലേക്ക് എത്തുന്നതിനെക്കുറിച്ചും ലിബറൽസ് ചിന്തിച്ചിരുന്നില്ല. ഡിസംബർ അവസാനത്തോടെ ലിബറൽ പാർട്ടി നിർജ്ജീവമായിരുന്നു, ജീവൻ നഷ്ടപ്പെട്ട ഞങ്ങളെ അടക്കം ചെയ്തിരുന്നു, എന്നാൽ അവിടെ നിന്നാണീ ഉയർത്തെഴുന്നേൽപ്പ്. മാർക്കിന് നന്ദി . മുൻ ലിബറൽ ജസ്റ്റിസ് മന്ത്രി ഡേവിഡ് ലാമെറ്റി പറഞ്ഞു. ഇങ്ങനെയൊരു മാറ്റം അവിചാരിതമാണെന്ന് ഉന്നത ഉദ്യോ​ഗസ്ഥർ പറയുന്നത്. ജസ്റ്റിൻ ട്രൂഡോയ്ക്ക് തന്റെ പത്ത് വർഷക്കാലം കൊണ്ട് രാജ്യത്ത് സ്വാധീനമുണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടില്ലെന്നും, ട്രംപിന്റെ ഭീഷണികൾ ​ഗുണം ചെയ്തുവെന്നുമാണ് വിലയിരുത്തലുകൾ. മൈക്ക് കാർണി പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത് കൺസർവേറ്റീവുകളെ സംബന്ധിച്ച് തിരിച്ചടിയായി തീർന്നതായി പറയുന്നു. കാർണി അധികാരത്തിലെത്തി ഒരാഴ്ച പിന്നിടുമ്പോൾ തന്നെ തങ്ങളുടെ വിജയ സാധ്യതയ്ക്ക് മങ്ങലേറ്റിരുന്നതായി കൺസർവേറ്റീവുകൾ പറയുന്നു.

content summary: Canada’s Liberal Party, under the leadership of Mark Carney, wins the election following a dramatic turnaround in its fortunes

Leave a Reply

Your email address will not be published. Required fields are marked *

×