UPDATES

വായന/സംസ്കാരം

അശ്ലീലം പറയുന്നു; മുറകാമിയുടെ പുതിയ നോവലിന് ഹോങ്കോങ്ങില്‍ നിരോധനം

പ്രണയത്തിനും യുദ്ധത്തിലും കലയിലൂടെയുമുള്ള ഐതിഹാസികമായ യാത്രയും ദ ഗ്രേറ്റ് ഗാറ്റ്സ്ബി എന്ന നോവലിനുള്ള ആദരവുമാണ് കില്ലിങ് കൊമെന്‍ഡെറ്റൊറേ

                       

ലോകമെമ്പാടും നിരവധി ആരാധകരുള്ള പ്രമുഖ ജാപ്പനീസ് നോവലിസ്റ്റ് ഹാരുകി മുറകാമിയുടെ പുതിയ പുസ്തകമായ ‘കില്ലിങ് കൊമെന്‍ഡെറ്റൊറേ’ക്ക് ഹോങ്കോങ്ങില്‍ നിരോധനം. ‘പ്രണയം, ഏകാന്തത, കല, യുദ്ധം എന്നിവയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള നോവലില്‍ അസഭ്യ ഉള്ളടക്കമാണെന്നാരോപിച്ചാണ് നടപടി. അശ്ലീല ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്ന ട്രിബ്യൂണലിന്റെ വിധിയെത്തുടര്‍ന്ന് ഹോങ്കോങ്ങിലെ പുസ്തകോത്സവത്തില്‍ നിന്ന് നോവല്‍ ഒഴിവാക്കപ്പെടുകയായിരുന്നു. തയ്വാനീസ് എന്ന ചൈന ടൈംസ് പബ്ലിഷിങ് ആണ് നോവലിന്റെ പ്രസാധകര്‍.

കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ പുറത്തിറങ്ങിയ നോവലിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. വരുന്ന സെപ്തംബറില്‍ ബ്രിട്ടണിലും നോവല്‍ പുറത്തിറക്കാനിരിക്കെയാണ് ഹോങ്കോങിലെ നിരോധനം. പ്രണയത്തിനും യുദ്ധത്തിലും കലയിലൂടെയുമുള്ള ഐതിഹാസികമായ യാത്രയും ദ ഗ്രേറ്റ് ഗാറ്റ്സ്ബി എന്ന നോവലിനുള്ള ആദരവുമാണ് കില്ലിങ് കൊമെന്‍ഡെറ്റൊറേ എന്നാണ് ബ്രിട്ടണിലെ പുസ്തകത്തിന്റെ പ്രസാധകരായ ഹാര്‍വില്‍ സെക്കറുടെ വിശേഷണം.

അതേസമയം മഹത്തായ ഒരു സൃഷ്ടിയെ വിലക്കിയ ഹോങ്കോങ് അധികൃതരുടെ നടപടിക്കെതിരേ വ്യാപകമായി പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഏഷ്യയിലെ മികച്ച ഏറ്റവും മികച്ച നഗരമായി അറിയപ്പെടുന്ന ഹോങ്കോങ്ങില്‍ പക്ഷേ സാഹിത്യത്തോടുള്ള നിലപാട് പ്രാചീനമാണെന്നാണ് പ്രധാന ആരോപണം. പുസ്തകത്തിന്റെ അന്താരാഷ്ട്ര പ്രസ്ാധകരായ പെന്നിന്റെ ഹോങ്കോങ്ങിലെ പ്രസിഡന്റ് ജെയ്സണ്‍ വൈ നിങ് ഉള്‍പ്പെടെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

അതിനിടെ പുസതകത്തിന്റെ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 പേര്‍ ഒപ്പുവച്ച നിവേദനവും പ്രതിഷേധക്കാര്‍ സമര്‍പ്പിച്ചു. പുസ്തക നിരോധനം സിങ്കപ്പൂരിലെ ജനങ്ങള്‍ക്ക് ആകമാനം അപമാനമുണ്ടാക്കുന്നതാണെന്ന് അരോപിച്ചാണ് നടപടി. ‘ട്രിബ്യൂണലിന്റെ നടപടി ഏകാധിപത്യപരമാണ്. കില്ലിങ് കൊമെന്‍ഡെറ്റൊറേയില്‍ മുറകാമി ലൈംഗികത ചിത്രീകരിച്ചിരിക്കുന്നത് ജെയിംസ് ജോയ്സിന്റെയോ ഹെന്റി മില്ലറുടെയോ നോവലിലേതിനെക്കാള്‍ അസഭ്യമായാണെന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍ കൊമെന്‍ഡെറ്റൊറേ നിരോധിക്കപ്പെടുമ്പോള്‍ ജോയ്സിന്റെയും മില്ലറുടെയും നോവലുകള്‍ സ്‌കൂളുകളില്‍ പാഠ്യവിഷയമാണെന്നും വൈ നിങ് പറഞ്ഞു. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കസ്ഥമാക്കിയിട്ടുള്ള മുറകാമി സാഹിത്യ നൊബേല്‍ സാധ്യതയുള്ള എഴുത്തുകാരുടെ പട്ടികയിലടക്കം ഇടംപിടിച്ച വ്യക്തിയാണ്.

Share on

മറ്റുവാര്‍ത്തകള്‍