March 27, 2025 |

സ്പാനിഷ് ചുംബന വിവാദം; ലൂയിസ് റൂബിയാലെസ് ഇന്ന് വിചാരണ നേരിടും

ലൂയിസ് റൂബിയാലെസ്, സ്പാനിഷ് താരം ജെന്നിഫർ ഹെർമോസോയെ സമ്മതമില്ലാതെ ചുംബിച്ച സംഭവത്തിൽ വിചാരണ ഇന്ന്

2023ൽ ഓസ്‌ട്രേലിയയിൽ നടന്ന വനിതാ ലോകകപ്പിൽ സ്‌പെയ്ൻ കിരീടമുയർത്തിയതിന് പിന്നാലെ മുൻ സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ്, സ്പാനിഷ് താരം ജെന്നിഫർ ഹെർമോസോയെ സമ്മതമില്ലാതെ ചുംബിച്ച സംഭവത്തിൽ വിചാരണ ഇന്ന്.

സ്‌പെയിൻ വിജയിച്ചതിന്റെ ആഘോഷ പ്രകടനങ്ങൾക്കിടെ നടന്ന സംഭവത്തിൽ ചുംബനം ഉഭയസമ്മത പ്രകാരമാണെന്ന് പരസ്യമായി പറയണമെന്ന് ലൂയിസ് തന്റെ മേൽ സമ്മർദ്ദം ചെലുത്തിയതായി ജെന്നിഫർ വ്യക്തമാക്കി. എന്നാൽ ആരോപണങ്ങളെയെല്ലാം നിഷേധിച്ച ലൂയിസ് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം രാജിവക്കുകയായിരുന്നു.

മെക്‌സിക്കോയിൽ ടൈഗ്രേസിന് വേണ്ടി കളിച്ചിരുന്ന, സ്‌പെയിനിന്റെ എക്കാലത്തെയും ടോപ്പ് സ്‌കോററായ ഹെർമോസോ തിങ്കളാഴ്ച്ച മാഡ്രിഡ് ഹൈക്കോടതിയിൽ വിചാരണ നേരിടും.

ഈ സംഭവത്തോടെ സ്പാനിഷ് ഫുട്‌ബോളിൽ #MeToo പ്രസ്ഥാനത്തിന് തുടക്കമാവുകയും സ്പാനിഷ് സമൂഹത്തിൽ ലിംഗ വിവേചനത്തെക്കുറിച്ച് വിശാലമായ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

മുൻ വനിതാ ദേശിയ ടീം കോച്ച് ജോർജ് വിൽഡ, മുൻ ആർഎഫ്ഇഎഫ് സ്‌പോർട്ടിങ് ഡയറക്ടർ ആൽബർട്ട് ലൂക്ക്, മുൻ ഫെഡറേഷൻ മാർക്കറ്റിങ് ചീഫ് റൂബൻ റിവേര എന്നിവരും ജെന്നിഫറിനെ സമ്മർദത്തിലാക്കി എന്ന ആരോപണത്തിൽ വിചാരണ നേരിടും.

വനിതാ ലോകകപ്പിൽ സ്‌പെയിൻ കിരീടമുയർത്തിയതിന് പിന്നാലെ സമ്മാനദാന ചടങ്ങിൽവെച്ച് റൂബിയാലെസ് ജെന്നിഫർ ഹെർമോസോയുടെ ചുണ്ടാൽ ചുംബിക്കുകയായിരുന്നു. പിന്നീട് റൂബിയാലെസിന്റെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് ഹെർമോസോ ഇൻസ്റ്റഗ്രമിൽ കുറിച്ചതോടെയാണ് സംഭവം വിവാദമായത്.

‘സ്പാനിഷ് ബ്രിജ്ഭൂഷണ്’ എതിരേ പോരാടാന്‍ ഫുട്‌ബോള്‍ കിരീട ജേതാക്കള്‍

ലോക ജേതാക്കളായ ആ പെണ്‍കുട്ടികളെ അപമാനിച്ച ചുംബനം

content summary; Luis Rubiales Faces Trial in Spain Over Jenni Hermoso World Cup Kiss

×