January 22, 2025 |

പിളര്‍പ്പും കുതിരകച്ചവടവും ഫലം കണ്ടില്ല; മഹാ നാടകത്തില്‍ താമര വാടി

മഹാരാഷ്ട്രയിലെ ട്രെന്‍ഡ് കേന്ദ്രത്തിലെ അധികാര കസേരയ്ക്ക് നിര്‍ണായകമാണ്.

പിളര്‍പ്പും കുതിരകച്ചവടവുമായി താമര വിരിയിക്കാന്‍ നോക്കിയ മഹാരാഷ്ട്രയില്‍ എന്‍ഡിഎ കിതക്കുമ്പോള്‍ ഫലം കണ്ട് ഇന്ത്യ സഖ്യകക്ഷികളുടെ പോരാട്ട വീര്യം. വര്‍ഷങ്ങളായി നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ ബിജെപി കുതന്ത്രങ്ങള്‍ പയറ്റിയ ഇടമാണ് മഹാരാഷ്ട്ര. അതുകൊണ്ട് തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലവും വ്യത്യസ്തമായിരുന്നില്ല. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ അജിത് പവാര്‍ കാല് മാറിയതായിരുന്നു ഏറ്റവും അവസാനമായി മഹാരാഷ്ട്രയിലെ ഇന്ത്യ മുന്നണി കക്ഷികള്‍ക്കേറ്റ അവസാന അടി. എന്നാല്‍ ഇന്ന് ഫലം പുറത്ത് വന്നപ്പോള്‍ കാണുന്നത് ചതിയുടെ പത്മവ്യൂഹം ഭേദിക്കുന്ന ഇന്ത്യ മുന്നണിയുടെ യുപിഎ സഖ്യത്തെയാണ്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റ് ഉള്ള സംസ്ഥാനമായതിനാല്‍ മഹാരാഷ്ട്രയിലെ ട്രെന്‍ഡ് കേന്ദ്രത്തിലെ അധികാര കസേരയ്ക്ക് നിര്‍ണായകമാണ്. Maharashtra Election Results 2024 LIVE.

നിലവില്‍ മൊത്തം 48 സീറ്റില്‍ 29 ഇടത്ത് ലീഡ് ചെയ്യുകയാണ് യുപിഎ. ശിവസേനയിസെ ഉദ്ദവ് താക്കറെ വിഭാഗം മല്‍സരിച്ച 21ല്‍ 10 സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ 17ല്‍ 12 സീറ്റിലുമാണ് മുന്നേറ്റം നടത്തിയത്. 10 സീറ്റില്‍ മല്‍സരിച്ച ശരദ് പവാറിന്റെ എന്‍സിപി 7 സീറ്റുകളാണ് നേടുന്നത്.
മറുവശത്ത് എന്‍ഡിഎ സഖ്യം 18 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.എന്‍ഡിഎയില്‍ ബിജെപി 28 സീറ്റിലാണ് മത്സരിച്ചത്. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം 15, എന്‍സിപി അജിത് പവാര്‍ വിഭാഗം 4, രാഷ്ട്രീയ സമാജ് പക്ഷ 1 എന്നിങ്ങനെയാണ് എന്‍ഡിഎ കക്ഷികള്‍ക്കിടയിലെ സീറ്റ് വിഭജനം. ഇതില്‍ ബിജെപി 11 ഇടത്തും രാഷ്ട്രീയ സമാജ് പക്ഷ ഒരു സീറ്റീലും ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം 6 ഇടത്തുമാണ് ലീഡ് ചെയ്യുന്നത്.
2019-2024നുമിടയിലാണ് മഹാരാഷ്ട്രയില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ രാജ്യം കാണാന്‍ തുടങ്ങിയത്.

താക്കറെയുടെ ശിവസേനയെ പിളര്‍ത്തിയതാണ് അതില്‍ നിര്‍ണായകമായത്. പിന്നാലെ ഏക്നാഥ് ഷിന്‍ഡെ പക്ഷത്തെ കൂടെ ചേര്‍ത്ത് സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കി. അന്ന് തന്നെ എന്‍സിപിയെയും നോക്കി വച്ചിരുന്ന ബിജെപി അജിത് പവാറിനെ കൂടെ കൂട്ടാന്‍ നോക്കിയെങ്കിലും ശരത് പവാര്‍ കൃത്യമായ ഇടപെടല്‍ നടത്തി പാര്‍ട്ടിയെ സംരക്ഷിച്ചു. എന്നാല്‍ ആ കണക്ക് ഇത്തവണത്തെ ലോക്‌സഭ കാലത്ത ബിജെപി വീട്ടി. അജിത്തിനെ ബിജെപിയിലെത്തിച്ചു. എന്നിട്ടും തളരാതെ നടത്തിയ പോരാട്ടത്തിനാണ് ഇപ്പോള്‍ ഫലം വന്നിരിക്കുന്നത്.

 

English summary: Maharashtra Election Results 2024 LIVE

×