UPDATES

‘ഗാന്ധി’ സിനിമയ്ക്ക് മുമ്പ് മഹാത്മ ഗാന്ധിയെ ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് നരേന്ദ്ര മോദി

സിനിമ ഇറങ്ങിയ ശേഷമാണ് ഗാന്ധി ആരാണെന്ന് അറിയാന്‍ ലോകത്തിന് ആകാംക്ഷ ഉണ്ടായതെന്നും മോദി

                       

ഗാന്ധി സിനിമ ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെ ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമ ഇറങ്ങിയ ശേഷമാണ് ഗാന്ധി ആരാണെന്ന് അറിയാന്‍ ലോകത്തിന് ആകാംക്ഷ ഉണ്ടായതെന്നും മോദി. എബിപി ന്യൂസിന് മേയ് 29 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലോകം ആരാധിക്കുന്ന, ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കുറിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി ഇത്തരത്തില്‍ പറഞ്ഞത്.  Mahatma Gandhi unknown before the Gandhi film says indian prime minister Narendra Modi

‘ കഴിഞ്ഞ 75 വര്‍ഷമായി, മഹാത്മാ ഗാന്ധിയെ ലോകമെമ്പാടും അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ലേ? എന്നോട് ക്ഷമിക്കുക, ആര്‍ക്കും ഗാന്ധിയെ അറിയില്ലായിരുന്നു. ‘ ഗാന്ധി സിനിമ നിര്‍മിച്ചതിനുശേഷമാണ് അദ്ദേഹത്തെക്കുറിച്ചുള്ള ജിജ്ഞാസ ലോകത്ത് വളര്‍ന്നത്.’- ഇതായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെയും നെല്‍സണ്‍ മണ്ടേലയെയും ലോകം അറിയുന്നുവെങ്കില്‍, അവരെക്കാള്‍ ഒട്ടും പിന്നിലായിരുന്നില്ല ഗാന്ധി. ഗാന്ധിയിലൂടെ ഇന്ത്യക്കും ഗാന്ധിക്കും പ്രാധാന്യം നല്‍കണമായിരുന്നുവെന്നും മോദി പറഞ്ഞുവയ്ക്കുന്നുണ്ട്.

1982 ല്‍ റിലീസ് ആയ സിനിമയാണ് റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗാന്ധി. ബെന്‍ കിംഗ്സ്ലി ആയിരുന്നു മഹാത്മാവിനെ അവിസ്മരണീയമാക്കിയത്. മരണം വരെയുള്ള 56 വര്‍ഷക്കാലത്തെ ഗാന്ധിയുടെ ജീവിതം സിനിമയില്‍ പറയുന്നുണ്ട്. 55 മത് ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ എട്ട് അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു. റിച്ചാര്‍ഡ് ആറ്റന്‍ബറോ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നേടി. കൂടാതെ മികച്ച സംവിധായകനും ചിത്രത്തിനുമുള്ള ബാഫ്റ്റ പുരസ്‌കാരവും ചിത്രം നേടി.

ഗാന്ധി വധത്തോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രതികരിച്ചതെങ്ങനെ?

എന്നാല്‍ ഈയൊരു സിനിമ റിലീസ് ചെയ്തതുകൊണ്ടാണ് ഗാന്ധിയെ ലോകം അറിഞ്ഞതെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

‘ മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് വിവിധ രാജ്യങ്ങളില്‍ ഗാന്ധിയുടെ പ്രതിമകള്‍ സ്ഥാപിച്ചത് നല്ലകാര്യം, അല്ലെങ്കില്‍ മോദി ബെന്‍ കിംഗ്സ്ലിയുടെ പ്രതിമകള്‍ സ്ഥാപിച്ചേനേ’ എന്നായിരുന്നു കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര പരിഹസിച്ചത്.

Content Summary; Mahatma Gandhi unknown before the Gandhi film says indian prime minister Narendra Modi

Share on

മറ്റുവാര്‍ത്തകള്‍