June 14, 2025 |

പ്രാവിന്‍കൂട് ഷാപ്പ് നാളെ മുതല്‍, ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ് അടുത്ത ആഴ്ച

‘ആവേശ’ത്തിന് ശേഷം അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രം

രാജ്യമാകെ പൊങ്കല്‍, മകര സംക്രാന്തി ഉത്സവ റിലീസുകള്‍ ഇറങ്ങുമ്പോള്‍ മലയാള സിനിമയുടെ ആഘോഷത്തിനൊപ്പം ചേരാന്‍ അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ‘പ്രാവിന്‍കൂട് ഷാപ്പ്’ നാളെ റിലീസാകുന്നു. ‘ആവേശ’ത്തിന് ശേഷം അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രമെന്നതാണ് ‘പ്രാവിന്‍ കൂട് ഷാപ്പി’ന്റെ പ്രത്യേകത. തുടര്‍ച്ചയായ തീയേറ്റര്‍ വിജയം നേടുന്ന ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ജോഫിന്‍ ടി ചാക്കോയുടെ ആസിഫ് അലി ചിത്രമായ രേഖാചിത്രം, ഉണ്ണിമുകുന്ദന്‍ നായകനായ, ഹമീദ് അദേനിയുടെ മാര്‍കോ, ആഷിഖ് അബുവിന്റെ റൈഫിള്‍ ക്ലബ്ബ് എന്നിവ ഇപ്പോഴും തീയേറ്ററില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കേയാണ് നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘പ്രാവിന്‍ കൂട് ഷാപ്പ്’ എത്തുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ‘ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ്’ അടുത്ത ആഴ്ചയാണ് തീയേറ്ററിലെത്തുക. വിഖ്യാത സംവിധായകന്‍ ഗൗതം വാസുദേവമേനോന്‍ മലയാളത്തിലൊരുക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ ലാല്‍ ചിത്രം ‘തുടരും’ ഈ മാസം അവസാനം റിലീസ് ചെയ്യുന്നതോടെ ഈ ഉത്സവകാലം മലയാള സിനിമയുടെ ആഘോഷത്തിന്റെ സീസണാകും.malayalam movie  pravinkoodu shappu from tomorrow 

ബേസില്‍ ജോസഫിനൊപ്പം സൗബിന്‍ ഷാഹിറും ചെമ്പന്‍ വിനോദ് ജോസും പ്രധാന  കഥാപാത്രങ്ങളായി എത്തുന്ന പ്രാവിന്‍കൂട് ഷാപ്പ് അഗത ക്രിസ്റ്റി മാതൃകയിലുള്ള ഒരു ക്ലോസ് റൂം മര്‍ഡര്‍ മിസ്റ്ററി ആണെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം. ആവേശത്തിന് ശേഷമുള്ള അന്‍വര്‍ റഷീദ് ചിത്രമെന്നതിനൊപ്പം സൂക്ഷ്മദര്‍ശിനിക്ക് ശേഷം ബേസില്‍ ജോസഫും മഞ്ഞുമ്മല്‍ ബോയ്സിന്റെ വന്‍വിജയത്തിന് ശേഷം സൗബിനും എത്തുന്നു എന്ന പ്രത്യേകതകളും ചിത്രത്തിനുണ്ട്. മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് പ്രാവിന്‍കൂട് ഷാപ്പ്.

ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ചാന്ദ്നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗപ്പി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കി സ്വതന്ത്ര സംവിധായകനായ വിഷ്ണു വിജയ് അമ്പിളി, നായാട്ട്, ഭീമന്റെ വഴി, പട, സുലൈഖ മന്‍സില്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുക്കിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

എ&എ എന്റര്‍ടെയ്ന്‍മെന്റ്സാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഗാനരചന: മുഹ്സിന്‍ പരാരി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി.malayalam movie  pravinkoodu shappu from tomorrow 

Content Summary: malayalam movie  pravinkoodu shappu from tomorrow

Leave a Reply

Your email address will not be published. Required fields are marked *

×