December 09, 2024 |

യുകെ കലാപം; വിദ്വേഷ പ്രചാരണം നടത്തിയ വെബ് ഡെവലപ്പറെ പിടികൂടി പാകിസ്താൻ

അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

യുകെ കലാപം ആളിക്കത്തിക്കുന്നതിൽ സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ വാർത്തകൾ വലിയ പങ്കു വഹിച്ചിരുന്നതായി, അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന്, പാകിസ്താൻ സ്വദേശിക്കെതിരെ കേസെടുത്തിരിക്കുകയാണ് ലാഹോർ പോലീസ്. ഫ്രീലാൻസ് വെബ് ഡെവലപ്പറായ ഫർഹാൻ ആസിഫ് (32) ആണ് പിടിയിലായതെന്ന് ലാഹോറിലെ അന്വേഷണ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഇമ്രാൻ കിഷ്വാർ പറഞ്ഞു. UK riots Pakistan Man charged for spreading fake news

ജൂലൈ 29 ന് സൗത്ത്‌പോർട്ടിലെ ഒരു ഡാൻസ് ക്ലാസിൽ വെച്ച് ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്ന് പെൺകുട്ടികളും, കുത്തിക്കൊലപ്പെടുത്തുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോടതിയിൽ കേസ് എത്തുന്നതുവരെ, പ്രതിയുടെ ഐഡന്റിറ്റി പോലീസ് പുറത്തുവിട്ടിരുന്നില്ല. ഇക്കാലയളവിലാണ് വിദ്വേഷ പ്രചരണവും, വ്യാജവാർത്തകളും പരന്നത്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് പങ്കുണ്ടെന്ന് കണ്ടാണ് ഫർഹാൻ ആസിഫിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുകെയിലെക്ക് കുടിയേറിയ മുസ്ലിം നാമധാരിയാണ് അക്രമങ്ങൾക്ക് പിന്നിലെന്നാണ് തെറ്റായ വാർത്തകളിലൂടെ സമർത്ഥിക്കാൻ ശ്രമിച്ചിരുന്നത്.

തെറ്റായ വിവരം പ്രചരിച്ചതിനെത്തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം അടുത്ത ദിവസം സംഭവ സ്ഥലത്തിന് സമീപമുള്ള പള്ളി ആക്രമിച്ചു. സ്ഥിതി ഗതികൾ രൂക്ഷമാകാതിരിക്കാൻ, പ്രതി യുകെയിൽ ജനിച്ചു വളർന്ന വ്യക്തിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വാർത്താ ചാനലാണെന്ന് അവകാശപ്പെടുന്ന എക്സ് പ്ലാറ്റ്‌ഫോമിലെ സോഷ്യൽ മീഡിയ അക്കൗണ്ടായ ചാനൽ 3 നൗ ആണ് അക്രമിയുടെ തെറ്റായ പേര് ആദ്യം റിപ്പോർട്ട് ചെയ്തത്. ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഇതിനു പിന്നാലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു.

പാകിസ്താനിലെ ലാഹോർ സ്വദേശിയും, നോവ സ്കോട്ടിയെന്ന കാനേഡിയൻ പ്രവിശ്യയിൽ നിന്നുള്ള പ്രാദേശിക ഹോക്കി കളിക്കാരൻ ജെയിംസിനും, ടെക്സസിലെ ഹൂസ്റ്റണിൽ നിന്നുള്ള കെവിനും ഈ വെബ്‌സൈറ്റുമായി ബന്ധമുള്ളതായി ബിബിസിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആക്രമി മുസ്ലീമാണെന്ന അവകാശവാദം ഉന്നയിച്ച മറ്റ് പ്രസ്താവനകളും ചേർത്താണ് ഇവർ വാർത്തകൾ നൽകിയത്, ഈ വ്യാജ പ്രചാരണങ്ങളാണ് യുകെയിലുടനീളം കലാപങ്ങൾക്ക് വഴി വച്ചത്. പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഉൾക്കൊളിച്ച വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് ചാനൽ 3 നൗ എഡിറ്റർ ഇൻ ചീഫ്, ജൂലൈ 31 ന് ക്ഷമാപണം നടത്തിയിരുന്നു. ഇത് ഉണ്ടാക്കിയേക്കാവുന്ന ആശയക്കുഴപ്പത്തിലോ അസൗകര്യത്തിലോ ഞങ്ങൾ ഖേദിക്കുന്നു.”

എന്നാൽ തെറ്റായ റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു, ഇംഗ്ലണ്ടിലും വടക്കൻ അയർലൻഡിലും ഉടനീളം പൊട്ടിപ്പുറപ്പെട്ട ഒരാഴ്ചയിലധികം നീണ്ട കലാപത്തിന് ആക്കം കൂട്ടുകയും 1,000-ത്തിലധികം അറസ്റ്റുകൾക്ക് കാരണമാവുകയും ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഓൺലൈനിൽ അക്രമാസക്തമായ പ്രകടനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് അശാന്തിക്ക് തിരികൊളുത്തിയ തീവ്ര വലതുപക്ഷ പ്രക്ഷോഭകരെ അധികാരികൾ വിമർശിക്കുകയും ചെയ്തിരുന്നു. UK riots Pakistan Man charged for spreading fake news

Content summary;  Man charged in Pakistan for alleged role in spreading false claims before UK riots

Tags:

Advertisement
×