April 20, 2025 |

സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രി; മന്‍മോഹന്‍ സിങിന്റെ ജീവിതരേഖ

ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ ഡോ. മൻമോഹൻ സിങ്.

1932 സെപ്തംബർ 26 ന് ഗുർമുഖ് സിംഗിന്റേയും അമൃത് കൗറിന്റേയും മകനായി മൻമോഹൻ ജനിച്ചു. പടിഞ്ഞാറൻ പഞ്ചാബിലെ ഗാഹ് എന്ന ഗ്രാമത്തിലായിരുന്നു ഈ കുടുംബം ജീവിച്ചിരുന്നത്. 1947 ലെ ഇന്ത്യാ വിഭജനത്തിനുശേഷം ഈ പ്രദേശം ഇപ്പോൾ പാകിസ്താന്റെ ഭാഗമാണ്. ഇന്ത്യാ വിഭജനത്തിനുശേഷം ഗുർമുഖിന്റെ കുടുംബം അമൃത്സറിലേക്ക് കുടിയേറി. മൻമോഹൻ വളർന്നത് അമൃത്സറിലായിരുന്നു. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയതിനാൽ അച്ഛന്റെ അമ്മയാണ്‌ കുട്ടിയായിരുന്ന മൻമോഹനെ വളർത്തിയിരുന്നത്. പഠനത്തിൽ മിടുക്കനായിരുന്നതുകൊണ്ട് സ്കോളർഷിപ്പുകൾ നേടിയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം ഉന്നത പഠനത്തിനായി പഞ്ചാബ് സർവ്വകലാശാലയിൽ ചേർന്നു. അവിടെ നിന്നും ഉന്നത മാർക്കോടെ എം.എ പാസ്സായി. 1954 ൽ പി.എച്ച്.ഡി പഠനത്തിനായി കേംബ്രിഡ്ജ് സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു. ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള റൈറ്റ്സ് പുരസ്കാരവും, ആദം സ്മിത്ത് പുരസ്കാരവും നേടിയാണ് മൻമോഹൻ സിങ് സർവ്വകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.manmohan singh life and legacy

ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ ഡോ. മൻമോഹൻ സിങ്. സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ രാഷ്ട്രീയത്തിലെത്തിയത്‌. ഒടുവിൽ 2004 മേയ്‌ 22 ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലുമെത്തി. സിഖ്‌മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടെയാണ് മൻമോഹൻ സിങ്. ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെയായിരുന്നു ഇദ്ദേഹത്തിന്റെ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 2008 ജൂലൈ 22-ന് മൻമോഹൻ സർക്കാർ ലോക്സഭയിൽ വിശ്വാസവോട്ട് തേടി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിക്കുകയും ചെയ്തു.

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി സാമ്പത്തിക വിദഗ്ദ്ധനായാണ്‌ മൻമോഹൻ സിങിനെ വിലയിരുത്തേണ്ടത്‌. പഞ്ചാബ്‌ സർവ്വകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ഓക്സ്ഫഡ് സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചാണ്‌ ഡോ. സിംഗ്‌ സാമ്പത്തിക ശാസ്ത്രത്തിൽ അറിവ് നേടിയത്‌. റിസർവ്‌ ബാങ്ക്‌ ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്‌.) അംഗമെന്നനിലയിൽ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ്‌ രാഷ്ട്രീയത്തിലെത്തുന്നത്‌. ധനമന്ത്രി പദത്തിലിരിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ മൻമോഹൻ സിങിന് സാധിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ്‌/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിങിന്റെ ആദ്യത്തെ പരിഷ്കാരം. ഈ സാമ്പത്തിക നയങ്ങൾ തുടക്കത്തിൽ ഒട്ടേറെ എതിർപ്പുകൾ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ പിന്നീട്‌ മറ്റു പല രാഷ്ട്രീയ സംഘടനകളും ഭരണതന്ത്രജ്ഞരും മൻമോഹൻ സിങിന്റെ പരിഷ്കാരങ്ങളെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതലത്തിൽ അംഗീകരിച്ചു. 1991 ലെ ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ ആവിഷ്കർത്താവ് എന്ന നിലയിലും സിങ് വ്യവസായികളുടെ ഇടയിൽ അറിയപ്പെടുന്നുണ്ട്.

2009-ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. വീണ്ടും അധികാരത്തിലെത്തിയപ്പോൾ മന്മോഹൻ സിങ് വീണ്ടും പ്രധാനമന്ത്രിയായി. ഇതോടെ ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയായി സിങ്. 2010 ൽ ടൈം മാസിക ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു.manmohan singh life and legacy

content summary; manmohan singh life and legacy of india reformist prime minister

Leave a Reply

Your email address will not be published. Required fields are marked *

×