June 06, 2026 |
Share on

കൊല്ലപ്പെട്ടയാളുടെ സഹോദരന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കേരള പോലീസിന്റെ ധാര്‍ഷ്ട്യം

അഴിമുഖം പ്രതിനിധി നിലമ്പൂര്‍ വനമേഖലയില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും  വെടിവെച്ചു കൊന്ന മാവോയിസ്റ്റ് കുപ്പു ദേവരാജിന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രമാണിത്. ചിത്രം വൈറലായത്തോടു കൂടി അസിസ്റ്റന്റ് കമ്മീഷണര്‍ പ്രേംദാസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പല സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തി. ദേവരാജിന്റെ മൃതദേഹം സംസ്‌കരിക്കുവാന്‍ വൈകി എന്നാരോപിച്ചാണ് സഹോദരനായ ശ്രീധരന്റെ കോളറില്‍ പ്രേംദാസ് കയറിപ്പിടിച്ചതെന്നാണ് ആരോപണം. ശ്രീധരനൊപ്പം അമ്മ അമ്മിണിയും സഹോദരിമാരായ ധരണിയും ആരോഗ്യവും കൂടെയുണ്ടായിരുന്നു. കോഴിക്കോട്, മാവൂര്‍ റോഡ് ശ്മശാനത്തിലായിരുന്നു സംഭവം. ചിത്രം പകര്‍ത്തിയത് മാധ്യമം ഫോട്ടോഗ്രാഫര്‍ […]

അഴിമുഖം പ്രതിനിധി

നിലമ്പൂര്‍ വനമേഖലയില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും  വെടിവെച്ചു കൊന്ന മാവോയിസ്റ്റ് കുപ്പു ദേവരാജിന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രമാണിത്. ചിത്രം വൈറലായത്തോടു കൂടി അസിസ്റ്റന്റ് കമ്മീഷണര്‍ പ്രേംദാസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പല സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തി. ദേവരാജിന്റെ മൃതദേഹം സംസ്‌കരിക്കുവാന്‍ വൈകി എന്നാരോപിച്ചാണ് സഹോദരനായ ശ്രീധരന്റെ കോളറില്‍ പ്രേംദാസ് കയറിപ്പിടിച്ചതെന്നാണ് ആരോപണം. ശ്രീധരനൊപ്പം അമ്മ അമ്മിണിയും സഹോദരിമാരായ ധരണിയും ആരോഗ്യവും കൂടെയുണ്ടായിരുന്നു. കോഴിക്കോട്, മാവൂര്‍ റോഡ് ശ്മശാനത്തിലായിരുന്നു സംഭവം. ചിത്രം പകര്‍ത്തിയത് മാധ്യമം ഫോട്ടോഗ്രാഫര്‍ പി അഭിജിതാണെന്നും ഫെയ്‌സ്ബുക്കില്‍ പറയുന്നുണ്ട്.

മാവോയിസ്റ്റ് കുപ്പു ദേവരാജിന് അമ്മയുടെ അന്ത്യാഭിവാദ്യങ്ങള്‍/ചിത്രങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

×