June 04, 2026 |
Share on

സഹവിദ്യാര്‍ഥിയുടെ സ്വയംഭോഗം; ശുക്ലക്കറയുള്ള ജീന്‍സിന്റെ ചിത്രം ഫേസ്ബുക്കിലിട്ട് വിദ്യാര്‍ത്ഥിനി

ഡല്‍ഹി സര്‍വകലാശാലയിലെ മിറാന്‍ഡ കോളേജില്‍ ബിഎ ഹിസ്റ്ററിക്ക് പഠിക്കുന്ന മേഘ്‌നയാണ് ചിത്രം പോസ്റ്റ് ചെയ്തത്

ഡല്‍ഹി സര്‍വകലാശാലയിലെ മിറാന്‍ഡ കോളേജില്‍ ബിഎ ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ മേഘ്‌ന, ശ്രീരാം കോളേജ് ഓഫ് കൊമേഴ്‌സിലെ പരിപാടിക്ക് ശേഷം വീട്ടിലെത്തി തന്റെ ജീന്‍സില്‍ നോക്കിയപ്പോഴാണ് അതില്‍ നിറയെ ശുക്ലം കണ്ടെത്തിയത്. സംഗീത പരിപാടിക്കിടെ പിന്നില്‍ നിന്നയാള്‍ സ്വയംഭോഗം ചെയ്തതാണെന്ന് മേഘ്‌നയ്ക്ക് മനസിലായി. മേഘ്‌ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശുക്ലക്കറയുള്ള ജീന്‍സിന്റെ ചിത്രത്തിന് 19000ത്തിലധികം ലൈക്കുകളാണ് കിട്ടിയത്.

തിരക്കിനിടയില്‍ മനഃപൂര്‍വമല്ലെന്ന് കരുതി പലരും ദേഹത്ത് തൊട്ടത് കാര്യമാക്കാതെയിരിക്കുകയായിരുന്നു മേഘ്‌ന. എന്നാല്‍ പിന്നീട് തൊടാന്‍ ശ്രമിച്ചപ്പോള്‍ അയാളെ തള്ളിമാറ്റുകയായിരുന്നു. ഞാന്‍ പ്രശ്‌നമുണ്ടാക്കുമെന്ന് മനസിലായപ്പോള്‍ അവന്‍ സ്ഥലം വിട്ടു. അതേസമയം മേഘ്നയുടെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പലരും മേഘ്‌നയെ പിന്തുണച്ച് രംഗത്ത് വന്നപ്പോള്‍ മേഘ്‌നയുടെ വാദത്തിന് വിശ്വസനീയതയില്ലെന്നാണ് മറ്റുചിലര്‍ പറയുന്നത്. ഒരു പക്ഷെ വിയര്‍പ്പ് കറ ആയേക്കാം അത് എന്ന് പറയുന്നവരുണ്ട്.

വായനയ്ക്ക്: https://goo.gl/LNsSJp

Leave a Reply

Your email address will not be published. Required fields are marked *

×