UPDATES

ട്രെന്‍ഡിങ്ങ്

ചെലവേറിയ മുംബൈ ; ചെലവ് കുറഞ്ഞ് ബെംഗളൂരു

ജീവിത ചെലവേറിയ ലോക നഗരങ്ങള്‍ ഏതെല്ലാം?

                       

ഒരു രാജ്യത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് തൊഴിൽ തേടിയെത്തുന്നവരെ ഏറ്റവും കൂടുതൽ ബാധിക്കുക ജീവിത ചെലവ് ആയിരിക്കും. ഹോങ്കോംഗ്, സിംഗപ്പൂർ, സൂറിച്ച് തുടങ്ങിയ നഗരങ്ങളിൽ ജോലിക്കായി എത്തുന്ന ആളുകൾക്ക്  ഏറ്റവും ഉയർന്ന ജീവിതചെലവാണ് വഹിക്കേണ്ടി വരുന്നത്. ഇന്ത്യയിലെത്തുന്ന അന്തരാഷ്ട്ര തൊഴിലാളികൾക്ക് മുംബൈയാണ് ജീവിത ചിലവ് കൂട്ടുന്ന നഗരം, എന്നാൽ ജീവനക്കാർക്ക് കുറഞ്ഞ ചെലവിൽ ജീവിക്കാൻ സാധിക്കുന്ന നഗരമാണ് ബാംഗ്ലൂർ. മെർസേർസ് കോസ്റ്റ് ഓഫ് ലിവിങ്ങ് സിറ്റിയുടെ റാങ്കിംഗ് പ്രകാരമാണ് 2024-ൽ പ്രവാസികൾക്ക് ഏറ്റവും ചെലവേറിയ നഗരങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്.ഹോങ്കോംഗ്, സിംഗപ്പൂർ, സൂറിച്ച് തുടങ്ങിയ നഗരങ്ങളിൽ ജോലി നോക്കുന്ന മറ്റ് രാജ്യക്കാർ ലോകത്തിലെ തന്നെ ഉയർന്ന ജീവിതചെലവ് വഹിക്കേണ്ടി വരുന്നുണ്ടന്ന് റാങ്കിംഗ് ചൂണ്ടികാണിക്കുന്നു.mercer report cost of living 

കഴിഞ്ഞ വർഷം മുതൽ ഈ മൂന്ന് നഗരങ്ങളും പട്ടികയിൽ ആദ്യ സ്ഥാനത്തെത്തുന്നുണ്ട്. ജീവിതച്ചെലവ് ഏറ്റവും കുറവുള്ള നഗരങ്ങൾ ഇസ്ലാമാബാദ്, ലാഗോസ്, അബുജ എന്നിവയാണ്. ഇന്ത്യയിൽ നിന്ന് ഏറ്റവും ഉയർന്ന റാങ്കിൽ ഉൾപ്പെട്ടിരിക്കുന്ന നഗരം മുംബൈയാണ്. കഴിഞ്ഞ വർഷത്തിൽ നിന്ന് 11 സ്ഥാനങ്ങൾ മുന്നിലേക്കെത്തിയ മുംബൈ 136-ാം സ്ഥാനത്താണ്. ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് ജീവിക്കാൻ ചെലവേറിയ നഗരമായി മാറിയിരിക്കുകയാണ് മുംബൈ. തലസ്ഥാനനഗരി നാല് പോയിൻ്റ് ഉയർന്ന് 165ൽ എത്തിയിട്ടുണ്ട്.

അതെ സമയം ചെന്നൈയും ബംഗളുരുവും പ്രവാസികൾക്ക് ചെലവ് കുറഞ്ഞതായി മാറി, ചെന്നൈ അഞ്ച് സ്ഥാനങ്ങൾ താഴ്ന്ന് 189-ാം സ്ഥാനത്തും ബെംഗളൂരു ആറ് സ്ഥാനങ്ങൾ താഴ്ന്ന് 195-ാം സ്ഥാനത്തും എത്തി. ഹൈദരാബാദ് 202-ാം സ്ഥാനം നിലനിർത്തി. എന്നാൽ പൂനെ ഒന്ന് കൂടി ചെലവേറിയ നഗരമായി മാറി, എട്ട് പോയിന്റുകൾ കൂടി 205-ാം സ്ഥാനത്തെത്തി. കൊൽക്കത്ത നാല് പോയിൻ്റുകൾക്കും (207) മുന്നേറി.

മെർസറിൻ്റെ കോസ്റ്റ് ഓഫ് ലിവിങ്ങ് സിറ്റിയുടെ റാങ്കിംഗ് 2024 പട്ടിക ലോകമെമ്പാടുമുള്ള 226 നഗരങ്ങളെ വിശകലനം ചെയ്താണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. വീട്, ഗതാഗതം, ഭക്ഷണം, വസ്ത്രം, വിനോദം എന്നിവയുൾപ്പെടെ 200-ലധികം ഇനങ്ങളുടെ വില കണക്കാക്കിയാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്. ന്യൂയോർക്ക് സിറ്റിയെ ഒരു റഫറൻസ് പോയിൻ്റായി ഉപയോഗിക്കുകയും സ്ഥിരത നിലനിർത്താൻ എല്ലാം യുഎസ് ഡോളറിലാണ് അളന്നത്. ഈ നഗരങ്ങളിലെ ജീവിതചെലവ് വർധിക്കാൻ പല ഘടകങ്ങളും ചൂണ്ടികാണിക്കുന്നുണ്ട്. പണപ്പെരുപ്പവും വിനിമയ നിരക്കിലെ വ്യതിയാനങ്ങളും പ്രവാസ ജീവനക്കാരുടെ ശമ്പളത്തെയും സമ്പാദ്യത്തെയും നേരിട്ട് ബാധിച്ചു. വലിയ തോതിലുള്ള സാമ്പത്തിക, ഭൗമരാഷ്ട്രീയ ചാഞ്ചാട്ടവും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും ഭവന, നികുതി, വിദ്യാഭ്യാസം, യൂട്ടിലിറ്റികൾ എന്നിവയിൽ അധിക ചെലവുകൾക്ക് കാരണമായി.

ചെലവേറിയ ഭവനങ്ങൾ, ഉയർന്ന ഗതാഗത ചെലവുകൾ, വിലകൂടിയ ചരക്കുകളും സേവനങ്ങളും തുടങ്ങിയവയാണ് ഹോങ്കോംഗ്, സിംഗപ്പൂർ, സൂറിച്ച് തുടങ്ങിയ നഗരങ്ങളിൽ, ഉയർന്ന ജീവിതച്ചെലവിന് വഴി വയ്ക്കുന്നത്. വിപരീതമായി ഇസ്ലാമാബാദ്, ലാഗോസ്, അബുജ തുടങ്ങിയ നഗരങ്ങളിൽ, കറൻസിയുടെ മൂല്യത്തകർച്ചയാണ് ജീവിതച്ചെലവ് കുറച്ചത്. ജീവിക്കാൻ ഏറ്റവും ചെലവേറിയ 10 നഗരങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിലാണ്. ഏറ്റവും ചെലവേറിയ ലണ്ടൻ എട്ടാം സ്ഥാനത്താണ്. 11-ാമത് കോപ്പൻഹേഗൻ, 24-ാമത് വിയന്ന, 29-ാമത് പാരീസ്, 30-ാമത് ആംസ്റ്റർഡാം എന്നിവയാണ് യൂറോപ്പിലെ മറ്റ് വിലയേറിയ നഗരങ്ങൾ.

മിഡിൽ ഈസ്റ്റിലെ ഏറ്റവും ചെലവേറിയ നഗരമായ ദുബായ് 15-ാം റാങ്കിലാണ്. തെക്കേ അമേരിക്കയിൽ, 42-ാം റാങ്കിലുള്ള അന്താരാഷ്ട്ര തൊഴിലാളികൾക്ക് ഏറ്റവും ചെലവേറിയ സ്ഥലമാണ് ഉറുഗ്വേ. വടക്കേ അമേരിക്കയിൽ, ന്യൂയോർക്ക് സിറ്റി ഏഴാം റാങ്കോടെ പട്ടികയിൽ ഒന്നാമതാണ്. ആഫ്രിക്കയിലെ ഏറ്റവും ചെലവേറിയ നഗരമാണ് ബാംഗുയി, 14-ാം സ്ഥാനത്താണ് ഈ നഗരം. പസഫിക് മേഖലയിൽ സിഡ്‌നിയാണ് പട്ടികയിൽ ഒന്നാമത്. ഉയർന്ന ജീവിതച്ചെലവ് ആളുകളെ പല തരത്തിൽ ബാധിച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, ആളുകൾക്ക് അവരുടെ ജീവിതശൈലി ക്രമീകരിക്കാനും ചെലവുകൾ വെട്ടിക്കുറയ്ക്കാനും ചിലർ അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പോലും പാടുപെട്ടു കൊണ്ടിരിക്കുകയാണ്. ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും പരിമിതമായ മൊബിലിറ്റി ഓപ്ഷനുകളും കാരണം മികച്ച ജീവനക്കാരെ നിലനിർത്തുന്നത് ബിസിനസുകൾക്ക് ബുദ്ധിമുട്ടാണ്. mercer report cost of living 

Content summary; Hong Kong, Singapore and Zurich are the costliest cities in the world mercer report cost of living 

Share on

മറ്റുവാര്‍ത്തകള്‍