UPDATES

സയന്‍സ്/ടെക്നോളജി

ബെപികൊളോമ്പോ ദൗത്യം; ബുധന്റെ പുതിയ ചിത്രങ്ങൾ പുറത്ത്

ചുക്കി ചുളിഞ്ഞ ബുധന്റെ ഉപരിതലം

                       

ബുധനെ ചുറ്റാനൊരുങ്ങി ബെപികൊളമ്പോ ബഹിരാകാശ പേടകം. ജപ്പാന്റെയും യൂറോപ്പിന്റെയും സംയുക്ത പദ്ധതിയായ പേടകം ബുധന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 2026 ബെപികൊളമ്പോ ബുധനെ വലംവച്ച് കൂടുതൽ പഠനങ്ങൾ നടത്തുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. പഠനങ്ങൾ പ്രകാരം സൂര്യോദയത്തിന്റെ സമയത്ത് ബുധന്റെ ഉപരിതലം ശൂന്യവും പുള്ളിക്കുത്തുകൾ ഉള്ളതുമായി വ്യക്തമായി കാണാൻ സാധിക്കും. ശാസ്ത്രജ്ഞർക്ക് ബുധന്റെ ദക്ഷിണധ്രുവം വ്യക്തമാക്കിയ കൊടുത്ത ആദ്യത്തെ ബഹിരാകാശ പേടകം കൂടിയാണ് ബെപികൊളമ്പോ. ഗ്രഹത്തിന്റെ ഉപരിതലത്തിലെ ഗർത്തങ്ങൾ മുതൽ കൊടുമുടികളിലെ അസാധാരണമായ വളയങ്ങൾ വരെ പേടകം പകർത്തി. New Images of Mercury

അഗ്നിപർവ്വതങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞനായ ഡേവിഡ് റോത്തറി ബുധനെ ‘ ലോർഡ് ഓഫ് ദി പീക്ക് റിങ്‌സ് ‘ എന്ന് വിശേഷിപ്പിക്കുന്നത്. വളയത്തിന്റെ രൂപത്തിലുള്ള നിരവധി പർവ്വതങ്ങൾ കാണപ്പെടുന്നത് കൊണ്ടാണ് അദ്ദേഹം ബുധന് അങ്ങനെ ഒരു പേര് നൽകിയത്. ലഭിച്ച ചിത്രങ്ങളും വിവരങ്ങളും താൻ പ്രതീക്ഷിച്ചതിലും അധികമായിരുന്നുവെന്നും റോത്തറി കൂട്ടിച്ചേർത്തു. ‘ പേടകം പകർത്തിയ ദൃശ്യങ്ങൾ വളരെയധികം സന്തോഷിപ്പിക്കുന്നതാണെന്നും എല്ലാം പദ്ധതി ചെയ്തത് പ്രകാരം തന്നെ നടന്നുവെന്നും ആവേശമുണർത്തുന്ന വസ്തുതയാണ് ‘. ബെപികൊളമ്പോ ദൗത്യ സംഘത്തിലെ ശാസ്ത്രജ്ഞനായ ജൊഹാന്നസ് ബെൻഖോഫ് പറഞ്ഞു.

യൂറോപ്പും ജപ്പാനും ഒരുമിച്ച് നടത്തുന്ന ബഹിരാകാശ ദൗത്യമായ ബപികൊളമ്പോ 2018 ൽ വിക്ഷേപിച്ചിരുന്നു, ഇത് 2026 ൽ ബുധനെ ഭ്രമണം ചെയ്യാൻ തുടങ്ങുകയും ചെയ്യും. ദൗത്യം അൽപ്പം കൂടി നേരത്തെയാകേണ്ടതായിരുന്നു, എന്നാൽ എഞ്ചിനുകളിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തിയതിനാലാണ് അൽപ്പം കാലതാമസം ഉണ്ടായത് എന്നും ജൊഹാന്നസ് ബെൻഖോഫ് കൂട്ടിചേർത്തു.

പഠനങ്ങൾ അനുസരിച്ച് സൗരയുധത്തിലെ ഏറ്റവും കൂടുതൽ പാറക്കെട്ടുകൾ നിറഞ്ഞ ഗ്രഹമാണ് ബുധൻ. ബുധനെക്കുറിച്ച് കൂടുതൽ അറിയുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും ബെപികൊളമ്പോ ദൗത്യം സഹായിക്കും. ബുധൻ എങ്ങനെ രൂപപ്പെട്ടു, ഇന്ന് കാണുന്ന രീതിയിലേക്ക് മാറിയത് എപ്രകാരം ആണെന്നും, എന്തുകൊണ്ട് നിർമ്മിക്കപ്പെട്ടു എന്നൊക്കെ അറിയാൻ ദൗത്യം സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. സൂര്യനിലേക്ക് അടുക്കുമ്പോൾ പേടകങ്ങൾക്ക് വേഗത കൂടുന്നതിനാൽ ബുധനിലേക്ക് എത്തുക അൽപ്പം പ്രയാസകരമാണ്. ഈ വേഗത പേടകത്തെ കാര്യമായി ബാധിക്കാതിരിക്കാൻ ഭൂമി, ശുക്രൻ എന്നിവക്ക് ചുറ്റും നിരവധി തവണ ചുറ്റുന്നു, ഇതിലൂടെ ബുധനിലേക്കെത്തുമ്പോഴുള്ള വേഗത ക്രമീകരിക്കാൻ കഴിയും.

ബുധനിലെ വൃത്താകൃതിയിലുള്ള തടങ്ങളെക്കുറിച്ച് അറിയാൻ ശാസ്ത്രജ്ഞർ താൽപര്യം പ്രകടിപ്പിക്കുന്നു. ഗ്രഹത്തിൽ നിലവിലുള്ള തടങ്ങൾ അഗ്നിപർവ്വതങ്ങളിൽ നിന്ന് രൂപപ്പെട്ടതാണോ എന്നും ശാസ്ത്രജ്ഞർ സംശയിക്കുന്നു. 1993 ലാണ് ബുധനിലേക്കുള്ള ഈ ദൗത്യം ആസൂത്രണം ചെയ്യപ്പെട്ടത്, പക്ഷെ വിക്ഷേപണത്തിന് കരുതിയതിലധികം സമയം ആവിശ്യമായി വന്നു. എന്നിരുന്നാലും, പേടകം ബുധനെ വലംവെക്കുന്നത് കാണാൻ ശാസ്ത്രജ്ഞർ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

content summary;  New Images of Mercury Show Speckled Surface in Sharp Detail mission

Share on

മറ്റുവാര്‍ത്തകള്‍