പ്ലാസ്റ്റിക്കിൻ്റെ വ്യാപകമായ ഉപയോഗം കടുത്ത പരിസ്ഥിതി മലിനീകരണത്തിലേക്കാണ് ലോകത്തെ നയിച്ചത്. വെള്ളത്തിലും മണ്ണിലും വായുവിലും ഭക്ഷണത്തിലും മനുഷ്യ ശരീരത്തിനുള്ളിലും വരെ കണ്ടെത്തിയ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ആശങ്കാജനകമാണ്. അടുത്തിടെ നടത്തിയ പഠനത്തിൽ ദിവസേന ഉപയോഗിക്കുന്ന ഉപ്പിലും പഞ്ചസാരയിലും വരെ മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്തിയിരുന്നു. മനുഷ്യരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ആഘാതമാണ് മൈക്രോപ്ലാസ്റ്റിക് സൃഷ്ടിക്കുന്നത്. എന്നാലിപ്പോൾ മനുഷ്യന്റെ തലച്ചോറിൽ വരെ മൈക്രോപ്ലാസ്റ്റിക് സാനിധ്യം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. Microplastics infiltrating brain tissue
ആന്തരികാവയവങ്ങൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട മനുഷ്യാവയവങ്ങളിൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയതായി ഗവേഷകർ കണ്ടെത്തിയിരുന്നു. ഇത്തരം കണ്ടെത്തലുകൾ പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രേരിപ്പിക്കുന്നതാണ്. തലച്ചോർ ശ്വാസകോശം, പ്രത്യുത്പാദന അവയവങ്ങൾ, കരൾ, വൃക്ക, രക്തക്കുഴലുകൾ, മജ്ജ തുടങ്ങി ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം പഠനങ്ങൾ കണ്ടെത്തിയിരിക്കുകയാണ്. ഗവേഷണത്തിലെ കണ്ടെത്തലുകൾ വലിയ ദുരന്തത്തിന്റെ സൂചനയാണെന്നും, പ്ലാസ്റ്റിക് മലിനീകരണം നേരിടാൻ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്നും തുർക്കിയിലെ കുക്കുറോവ സർവകലാശാലയിൽ മൈക്രോപ്ലാസ്റ്റിക്കിനെ കുറിച്ച് പഠനം നടത്തുന്ന സെദാത് ഗുണ്ടോഗ്ഡു പറഞ്ഞു. Microplastics infiltrating brain tissue
ഉപ്പിലും പഞ്ചസാരയിലും വരെ മൈക്രോപ്ലാസ്റ്റിക്
5 മില്ലീമീറ്ററിൽ താഴെയുള്ള ചെറിയ പ്ലാസ്റ്റിക് കണികകളായ മൈക്രോപ്ലാസ്റ്റിക്, വായുവിലും വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിൽ വരെ
കലരുന്നത് വഴി വ്യാപകമായ പ്ലാസ്റ്റിക് മലിനീകരണത്തിനാണ് കാരണമാകുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഓൺലൈനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മസ്തിഷ്ക സാമ്പിളുകളിൽ ആശങ്കാജനകമായ അളവിൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തുകയായിരുന്നു. 2024 ൻ്റെ തുടക്കത്തിൽ ശേഖരിച്ച തലച്ചോറിന്റെ സാമ്പിളുകളിൽ ശരാശരി 0.5% പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് ന്യൂ മെക്സിക്കോ സർവകലാശാലയിലെ പ്രധാന ഗവേഷകനും ടോക്സിക്കോളജിസ്റ്റുമായ മാത്യു കാമ്പൻ പറയുന്നു. ‘ ഭയാനകരമായ കണ്ടെത്തലാണ് ഇവ, നമ്മുടെ തലച്ചോറിൽ സങ്കൽപ്പിക്കുന്നതിനേക്കാളും കൂടുതൽ പ്ലാസ്റ്റിക് ഉണ്ടെന്നും’ മാത്യു പറയുന്നു. മറ്റ് അവയവങ്ങളെ അപേക്ഷിച്ച് ശരാശരി 10 മുതൽ 20 മടങ്ങ് വരെ കൂടുതലാണ് തലച്ചോറിലെ മൈക്രോപ്ലാസ്റ്റിക്കിന്റെ അളവ്. പഠനത്തിൽ, അൽഷിമേഴ്സ് ഡിമെൻഷ്യ ഉൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ച് മരിച്ചവരുടെ 12 മസ്തിഷ്ക സാമ്പിളുകൾ ഗവേഷകർ പരിശോധിച്ചിരുന്നു.
മനുഷ്യശരീരത്തിൽ മൈക്രോപ്ലാസ്റ്റിക് മൂലമുണ്ടാകുന്ന അപകടസാധ്യതകൾ ഇതുവരെ പൂർണ്ണമായി കണ്ടെത്തിയിട്ടില്ല. സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത് മൈക്രോപ്ലാസ്റ്റിക് മനുഷ്യ ശരീരത്തിൽ കോശങ്ങളുടെ കേടുപാടുകൾ, വീക്കം, ഹൃദ്രോഗം തുടങ്ങി നിരവധി ആരോഗ്യ പ്രശ്ങ്ങൾക്ക് കാരണം ആകും എന്നാണ്. കൂടാതെ, വന്ധ്യതാ പ്രശ്‌നങ്ങൾ, അർബുദം, ഹോർമോൺ തകരാർ, രോഗപ്രതിരോധ ശേഷി, ഓർമശക്തി ക്ഷയം എന്നിവയുമായും മൈക്രോപ്ലാസ്റ്റിക് കാരണമാകുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
content summary; Microplastics are infiltrating brain tissue, studies show k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k kk k k k k k k k k k k k k k k k k k k k k k k k k k k k k k
Leave a Comment