UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഞെട്ടിക്കുന്ന അളവില്‍ മനുഷ്യവിസര്‍ജ്യത്തില്‍ വരെ മൈക്രോപ്ലാസ്റ്റിക്!

ഓസ്ട്രിയയിലെയും വിയന്ന സര്‍വകലാശാലയിലേയും ഗവേഷകര്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഗവേഷണങ്ങള്‍ക്ക് തയ്യാറായവരുടെ സാമ്പിളുകള്‍ ശേഖരിച്ചു.

                       

ആഗോള ഗ്യാസ്ട്രോഎന്ററോളജി കോണ്‍ഫെറെന്‍സിലാണ് ലോകത്തെ ഞെട്ടിച്ച ആ വെളിപ്പെടുത്തല്‍ ഉണ്ടായത്. മൈക്രോ പ്ലാസ്റ്റിക് എന്നറിയപ്പെടുന്ന ചെറു പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം മനുഷ്യ വിസര്‍ജ്യത്തില്‍ ആദ്യമായി കണ്ടെത്തി.

മനുഷ്യന്റെ ആഹാരശൃംഖലയില്‍ പ്ലാസ്റ്റിക് എത്രത്തോളം വര്‍ധിച്ചിട്ടുണ്ടെന്നതിന് തെളിവ് നല്‍കുകയായിരുന്നു കോണ്‍ഫറന്‍സ്. കണ്ടെത്തിയത് ആദ്യമായാണെങ്കിലും,ലോകത്തിലെ 50 ശതമാത്തിന് മുകളിലുള്ള ജനസംഖ്യയില്‍ പ്ലാസ്റ്റിക് അംശങ്ങള്‍ വിസര്‍ജ്യത്തില്‍ കണ്ടെത്താനാകും അത്രേ! വിയന്നയിലെ ലാബിലേക്കയച്ച എട്ട് സാമ്പിളുകളാണ് ഇതിനുള്ള തെളിവ് നല്‍കിയത്. ഓസ്ട്രിയയിലെയും വിയന്ന സര്‍വകലാശാലയിലേയും ഗവേഷകര്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഗവേഷണങ്ങള്‍ക്ക് തയ്യാറായവരുടെ സാമ്പിളുകള്‍ ശേഖരിച്ചു.

ഫിന്‍ലന്‍ഡ്, ഇറ്റലി, ജപ്പാന്‍, നെതര്‍ലാന്‍ഡ്, ഡഗ, റഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു അവര്‍. ഒരാഴ്ചക്കാലം ഇവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി. അതിനു ശേഷം ഇവരുടെ വിസര്‍ജ്യത്തില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്താന്‍ ശ്രമിച്ചു. 10 തരം പ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടെത്താനായിരുന്നു ഗവേഷണം. എല്ലാവരുടെയും വിസര്‍ജ്യത്തില്‍ അത് കണ്ടെത്താനും കഴിഞ്ഞു. ഓരോ 10 ഗ്രാമിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ 20 അംശങ്ങളെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞു. ഓരോ പ്ലാസ്റ്റിക് സാന്നിധ്യവും 50 മുതല്‍ 500 മൈക്രോമീറ്റര്‍ വരെ അളവിലാണ് ഉണ്ടായിരുന്നത്.

എല്ലാ സാംപിളും പോസിറ്റീവ് ആകുമെന്ന് പ്രതീക്ഷിച്ചല്ല ഈ ഗവേഷണത്തിലേക്ക് പോയതെന്ന് സംഘത്തിലെ വനിതാ അംഗം ഫിലിപ്പ് ഷ്വാബി (Philipp Schwabi) പറയുന്നു. എങ്ങനെ ഇത്രയും പ്ലാസ്റ്റിക് ഇവരുടെ ശരീരത്തിലെത്തി എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പ്ലാസ്റ്റിക് ബോട്ടിലുകളിലെ പാനീയങ്ങള്‍ കഴിക്കുന്നതും മലിനീകരണം ഏറ്റവുമധികം നേരിടുന്ന കടലില്‍ നിന്നുള്ള വിഭവങ്ങള്‍ കഴിക്കുന്നതും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നു. പക്ഷെ വെജിറ്റേറിയന്‍ ആഹാരം ശീലിച്ച ആരെയും ഈ ഗവേഷണത്തിന്റെ ഭാഗമാക്കിയിട്ടില്ല.

‘ആദ്യത്തെ ഗവേഷണമാണ് ഇത്തരത്തില്‍ നടന്നത്. ഞെട്ടിക്കുന്ന അളവില്‍ ഇവരില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്താനായി. ഗവേഷണങ്ങള്‍ തുടരും’എന്നും ഫിലിപ്പ് ഷ്വാബി വ്യക്തമാക്കി.

ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 14ഉം ഇന്ത്യയില്‍; മോദിയുടെ വാരണാസി മൂന്നാമത്

‘തലച്ചോറില്‍ കുമിളകള്‍ പൊട്ടുന്നത് പോലെ സുഖമുള്ള ഒരു അനുഭൂതി’: ASMR എന്ന യുട്യൂബ് പ്രതിഭാസം

നടുവേദന, കഴുത്ത് വേദന, മൈഗ്രേന്‍, ഡിസ്‌ക് തകരാറുകള്‍ക്ക് അക്യുപങ്ങ്ചര്‍ ചികിത്സ/ വീഡിയോ

Related news


Share on

മറ്റുവാര്‍ത്തകള്‍