UPDATES

ഓഫ് ബീറ്റ്

ആന്തരികാവയവങ്ങൾ മുതല്‍ തലച്ചോര്‍ വരെ നശിപ്പിക്കും; മൈക്രോപ്ലാസ്റ്റിക് എന്ന അപകടകാരി

മുലയൂട്ടുന്ന അമ്മയിൽ നിന്ന് കുഞ്ഞിലേക്കുവരെ കൈമാറ്റം ചെയ്യപ്പെടുന്നു

                       

സമുദ്രത്തിന്റെ അടിത്തട്ട് മുതൽ അന്റാർട്ടിക്കയിലെ മഞ്ഞിൽ വരെ മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ചെറുതെങ്കിലും വലിയ അപകടകാരികളായ മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം വലിയ തലവേദനയാണ് ലോകത്താകമാനം സൃഷ്ട്ടിക്കുന്നത്. ഗർഭസ്ഥ ശിശുക്കളുടെ മസ്തിഷ്‌കം, കുടൽ, മനുഷ്യരുടെ രക്തസാമ്പിളുകളിലടക്കം മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിരുന്നു. മലിനീകരണത്തോടൊപ്പം ഇവ മൂലമുണ്ടാകുന്ന പാരിസ്ഥിതിക മാറ്റങ്ങളും മനുഷ്യനെ ആഴത്തിൽ ബാധിക്കാൻ പോന്നതാണ്. ശ്വസിക്കുന്ന വായുവിലൂടെയും കഴിക്കുന്ന ഭക്ഷണത്തിലൂടെയും, മനുഷ്യർ പ്രതിവർഷം 39,000 മുതൽ 52,000 വരെ മൈക്രോപ്ലാസ്റ്റിക്‌സ് കഴിക്കുന്നുണ്ടെന്നാണ് ആയുർവേദ പ്രാക്ടീഷണർ ഡോ ഡിംപിൾ ജംഗ്‌ദ പറയുന്നത്. ഇത്തരത്തിൽ മൈക്രോ പ്ലാസ്റ്റിസിക്കുകൾ മനുഷ്യ ശരീരത്തിലെത്തുന്നത് എൻഡോക്രൈൻ തകരാറിനും ക്യാൻസറിനും കാരണമാകുന്നതാണ്. കൂടാതെ ഇവയിലെ വിഷാംശം ശരീരത്തിന്റെ മെറ്റബോളിസം, ന്യൂറോ ഡെവലപ്‌മെൻ്റ് തുടങ്ങിയവയെ സാരമായി ബാധിക്കുന്നതാണ്. consuming microplastics

ശരീരത്തിൽ മൈക്രോ പ്ലാസ്റ്റിക്കുകൾ എത്തിക്കാൻ സഹായിക്കുന്ന വലിയ ഘടകമാണ് പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ, പഴങ്ങളും പച്ചക്കറികളും ഇത് ഉപയോഗിച്ച് മുറിക്കുമ്പോൾ മൈക്രോ പ്ലാസ്റ്റിക്കുകൾ ഇവയിൽ പറ്റിപ്പിടിക്കുകയും ശരീരത്തിലേക്ക് എത്തുകയും ചെയ്യും. പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകൾക്ക് പകരം പോളിഷ് ചെയ്യാത്ത മരത്തിന്റെ കട്ടിംഗ് ബോർഡ് ഉപയോഗിക്കുന്നതാണ് ഉചിതം. കൂടാതെ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം സ്റ്റീൽ കുപ്പികൾ ഉപയോഗിക്കുന്നതും മൈക്രോ പ്ലാസ്റ്റിക് ശരീരത്തിലെത്തുന്നത് തടയാനാകും. ഇത് കൂടാതെ മൈക്രോ പ്ലാസ്റ്റിക് ശരീരത്തിലെത്തുന്നത് ദിവസേന പല്ല്തേയ്ക്കാൻ ഉപയോഗിക്കുന്ന ടൂത് ബ്രഷുകൾ വഴിയാണ്. consuming microplastics

പലവിധത്തിൽ ശരീരത്തിൽ എത്തുന്ന മൈക്രോപ്ലാസ്റ്റിക്കുകൾ കാലക്രമേണ ഹോർമോൺ പ്രശ്നങ്ങൾ, അമിതവണ്ണം, പ്രത്യുൽപാദന ശേഷി തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇൻ്റേണൽ മെഡിസിൻ വിദഗ്ധയായ ഡോ. ഉർവി മഹേശ്വരി പറയുന്നു.
സിന്തറ്റിക് വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന വസ്ത്രങ്ങളിലെ നൂലുകൾ, പെയിന്‌റ്, ടയർ തുടങ്ങിയവയിൽ നിന്നാണ് അഞ്ച് മില്ലീമീറ്ററിൽ താഴെയുള്ള മൈക്രോപ്ലാസ്റ്റിക്കുകൾ മനുഷ്യന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് കടന്നുകയറുന്നത്. ഇവ മണ്ണിൽ അലിഞ്ഞു ചേരാത്തതിനാൽ പരിസ്ഥിതിയെ വർഷങ്ങളോളം മലിനീകരിക്കാൻ കാരണമാകും. കാറ്റിലൂടെയും വെള്ളത്തിലൂടെയുമാണ് മൈക്രോപ്ലാസ്റ്റിക്കുകൾ പ്രകൃതിയിൽ വ്യാപിക്കുന്നത്. കുടലിലെ ഡിസ്ബയോസിസ് എന്ന ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയ്ക്കും മൈക്രോപ്ലാസ്റ്റിക് കാരണമാകുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, അർബുദം, ഹൃദ്രോഗങ്ങൾ, കരൾ രോഗങ്ങൾ തുടങ്ങിയവയ്ക്കും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം വഴിവയ്ക്കും.


അടുത്തിടെ വസേഡ സർവകലാശാലയിലെ ഗവേഷകർ ജപ്പാനിലെ ഫുജി പർവതത്തിനും ഒയാമ പർവതത്തിനും ചുറ്റുമുള്ള മേഘങ്ങളിൽ നടത്തിയ പഠനത്തിൽ ആശങ്ക ഉളവാക്കുന്ന തരത്തിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിരുന്നു. മേഘങ്ങളിൽ പ്ലാസ്റ്റിക് അടിയുന്നത് മൂലം ‘പ്ലാസ്റ്റിക് മഴ’ എന്ന പ്രതിഭാസത്തിലൂടെ കൃഷി വിളകളിലേക്കും ജല സ്രോതസുകളിലേക്കും വ്യാപിക്കാൻ കാരണമാകുമെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു.

മേഘങ്ങളിലും പ്ലാസ്റ്റിക് മാലിന്യം; ലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ 

ഡീഗ്രേഡിങ്ങിന്റെ സമയത്ത് വലിയ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് പുറന്തള്ളുന്ന അഞ്ച് മില്ലി മീറ്റർ താഴെയുള്ള പ്ലാസ്റ്റിക് കണങ്ങളാണ് മലിനീകരണം ഉണ്ടാക്കുന്നത്. വ്യാവസായിക മാലിന്യങ്ങളായും പ്ലാസ്റ്റിക് മുത്തുകൾ, വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന ടയർ തുടങ്ങിയ ചില ഉത്പന്നങ്ങളിലും മൈക്രോ പ്ലാസ്റ്റിക്കുകൾ ചേർക്കാറുണ്ട്. ലോകമെമ്പാടും മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നതായും പ്രതിവർഷം 10 ദശലക്ഷം ടൺ മൈക്രോ പ്ലാസ്റ്റിക് മാലിന്യം സമുദ്രങ്ങളിൽ അടിഞ്ഞു കൂടുമെന്നും ഗവേഷകർ കണക്കാക്കുന്നു.

നിത്യേന മനുഷ്യരും മൃഗങ്ങളും വലിയ അളവിൽ മൈക്രോ പ്ലാസ്റ്റിക് ശ്വസിക്കുകയോ ആഹാരത്തിലൂടെയും മറ്റും അവ മനുഷ്യന്റെ ആന്തരിക അവയവങ്ങളിൽ എത്തിച്ചേരുകുകയും ചെയ്യുന്നു. 20 വർഷംകൊണ്ട് ലോകത്ത് 2.5 ബില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഉണ്ടായത്. കൂടാതെ ഓരോ വർഷവും ഏകദേശം 380 ദശലക്ഷം ടൺ കൂടുതൽ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 2060 ആകുന്നതോടെ ഈ കണക്കുകൾ മൂന്നിരട്ടിയായി ഉയരുമെന്നാണ് വിദഗ്ധർ അഭിപ്രായപെടുന്നത്. മുലയൂട്ടുന്ന അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് വരെ ഇത്തരത്തിൽ നാനോപ്ലാസ്റ്റിക് കണികകൾ കൈമാറ്റം ചെയ്യപ്പെടുന്നു എന്നും ഗവേഷകർ വ്യക്തമാക്കി.

content sumary;  we are consuming anywhere between 39,000 to 52,000 microplastics annually; how it is affecting human body

Share on

മറ്റുവാര്‍ത്തകള്‍