July 18, 2026 |
Share on

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി എന്ന് നടപ്പിലാക്കുമെന്ന് രാഹുല്‍ ഗാന്ധി

അഴിമുഖം പ്രതിനിധി ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി എന്ന് നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം നടത്തുന്ന വിമുക്തഭടന്‍മാരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു രാഹുല്‍. 62 ദിവസമായി സമരം നടത്തുന്ന വിമുക്തഭടന്‍മാരെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കുവേണ്ടി ദല്‍ഹി പൊലീസ് ബലം പ്രയോഗിച്ച് ശ്രമിച്ചിരുന്നു. എന്നാല്‍ സമരക്കാര്‍ ചെറുത്ത് നിന്നതോടെ പൊലീസ് പിന്‍മാറി. രണ്ടുമാസമായി സമരം ചെയ്തിട്ടും ഇതുവരെ സമരവേദിയിലെത്താതെ ഇന്ന് സമരക്കാരെ സന്ദര്‍ശിക്കാനെത്തിയ രാഹുലിന് എതിരെ […]

അഴിമുഖം പ്രതിനിധി

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി എന്ന് നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം നടത്തുന്ന വിമുക്തഭടന്‍മാരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു രാഹുല്‍. 62 ദിവസമായി സമരം നടത്തുന്ന വിമുക്തഭടന്‍മാരെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കുവേണ്ടി ദല്‍ഹി പൊലീസ് ബലം പ്രയോഗിച്ച് ശ്രമിച്ചിരുന്നു. എന്നാല്‍ സമരക്കാര്‍ ചെറുത്ത് നിന്നതോടെ പൊലീസ് പിന്‍മാറി. രണ്ടുമാസമായി സമരം ചെയ്തിട്ടും ഇതുവരെ സമരവേദിയിലെത്താതെ ഇന്ന് സമരക്കാരെ സന്ദര്‍ശിക്കാനെത്തിയ രാഹുലിന് എതിരെ സമരക്കാരിലൊരു വിഭാഗം പ്രതിഷേധിച്ചിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×