ഇന്ത്യയിൽ നീതി ന്യായവ്യവസ്ഥയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജഡ്ജിയ്ക്കെതിരയുള്ള അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവിടുന്നത്. ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിലുള്ള അന്വേഷണ റിപ്പോർട്ടാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പുറത്തുവിട്ടത്. മാർച്ച് 14നുണ്ടായ തീപിടുത്തത്തിൽ വസതിയിൽ നിന്ന് പണം കണ്ടെത്തിയതായി ചീഫ് ജസ്റ്റിസും ഡൽഹി പൊലീസ് കമ്മീഷണറും സമർപ്പിച്ച റിപ്പോർട്ടുകളും സ്ഥിരീകരിക്കുന്നു. ഈ കേസിൽ അന്വേഷണ സംഘം ബോധപൂർവ്വം മറച്ചു വയ്ക്കുന്ന വസ്തുകളെ ചർച്ച ചെയ്യുകയാണ് ദി വയർ പ്രസിദ്ധീകരിച്ച റിപ്പോർട്ട്.
സുപ്രീം കോടതി വെബ്സൈറ്റിൽ പങ്കുവച്ച വീഡിയോയിൽ അഗ്നിശമന സേനാംഗം തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തുന്നതിന്റെയും യശ്വന്ത് കുമാർ ഇതുമായി തനിക്ക് ബന്ധമില്ലെന്ന് പറയുന്ന വീഡിയോ ശകലവും കാണാം. പരസ്യമായി ഈ തെളിവുകൾ സമർപ്പിച്ച സഞ്ജീവ് ഖന്നയുടെ തീരുമാനത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. മുൻ കാലങ്ങളിൽ സ്വീകരിച്ചിരുന്ന നടപടികളിൽ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതാണ് വിമർശനങ്ങൾക്ക് കാരണം. 2019ൽ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് അവ്യക്തമായി കൈകാര്യം ചെയ്തതിന് സുപ്രീം കോടതിയ്ക്കെതിരെ രൂക്ഷ്മായ വിമർശനങ്ങൾ നേരിട്ടിരുന്നു. 2020ൽ ജസ്റ്റിസ് എൻ വി രമണയ്ക്കെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു. ആഭ്യന്തര അന്വേഷണത്തിലൂടെ ഇത് പരിഹരിക്കപ്പെട്ടിരുന്നു. ഉന്നത പദവിയിലിരിക്കുന്ന വ്യക്തികൾക്കെതിരെയുള്ള കേസുകളിൽ നീതിന്യായ വ്യവസ്ഥയുടെ ഇടപെടൽ എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ് സഞ്ജീവ് ഖന്ന സ്വീകരിച്ച നടപടി. ഉന്നത നീതി ന്യായ വ്യവസ്ഥയുടെ സുതാര്യതയിൽ ജനങ്ങൾക്കുള്ള വിശ്വാസം പരമ പ്രധാനമാണ്, രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുന്നത് ഈ സുതാര്യതയ്ക്ക് വിള്ളൽ വീഴ്ത്തിയേക്കാമെന്ന് ജുഡീഷൽ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് വ്യക്തമാക്കി. ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്.
2014ലാണ് ജസ്റ്റിസ് യശ്വന്ത് വർമ്മ അലഹബദ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാവുന്നത്. 2021ൽ സുപ്രീം കോടതി കൊളോജിയം ഡൽഹി ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. 2031ൽ വിരമിക്കേണ്ട യശ്വന്ത് വർമ്മയെ ഹൈക്കോടതിയിലേക്ക് ഉയർത്തിയില്ലെങ്കിൽ 2034ലാവും വിരമിക്കുക നിലവിൽ ഹൈക്കോടതിയിലെ സീനിയർ ജസ്റ്റിസുമാരിൽ ഒരാളാണ് യശ്വന്ത് വർമ്മ. മാർച്ച് 14ന് രാത്രി 11, 30ന് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടുത്തമുണ്ടായതായി അറിയിച്ചു കൊണ്ട് ചീഫ് സെക്രട്ടറിയാണ് ഡൽഹിയിലെ പിസിആർ എമർജൻസി സർവ്വീസിലേക്ക് വിളിക്കുന്നത്. ആ സമയം യശ്വന്ത് വർമ്മ ഭോപ്പാലിൽ ആയിരുന്നു. ഫയർ ഫോഴ്സെത്തി അതിവേഗം തീയണച്ചെങ്കിലും പൊലീസ് സംഘം സംഭവ സ്ഥലത്ത് തന്നെ തങ്ങിയിരുന്നതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മാർച്ച് 15ന് വൈകിട്ടോടെ ആണ് ഡൽഹി പൊലീസ് കമ്മീഷണർ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉപധ്യായ്ക്ക് തീപിടുത്തം സംബന്ധിച്ച വിശദീകരണം നൽകുന്നത്. ചീഫ് ജസ്റ്റിസ് ഉപധ്യായ് അന്ന് തന്നെ തനിക്ക് ലഭ്യമായ വിവരങ്ങൾ സഞ്ജീവ് ഖന്നയെ അറിയിച്ചിരുന്നു. അന്നു രാത്രി ഒമ്പതരയോടെ ഉപധ്യായുടെ ചീഫ് സെക്രട്ടറി ജസ്റ്റിസ് വർമ്മയുടെ വീട്ടിലെത്തി അന്വേഷണം നടത്തുകയും ചെയ്തു. മാർച്ച് 16 വൈകിട്ടോടെ ഡൽഹിയിലെത്തിയ ജസ്റ്റിസ് ഉപധ്യായ് ജസ്റ്റിസ് ഖന്നയുമായി കൂടിക്കാഴ്ച നടത്തി. മാർച്ച് 17ന് ചീഫ് ജസ്റ്റിസ് ഖന്ന ജസ്റ്റിസ് വർമ്മയെ സന്ദർശിക്കുകയും തെളിവായി ലഭിച്ച വീഡിയോ കൈമാറിയതായും, മാർച്ച് 20ന് ചീഫ് ജസ്റ്റിസ് ഖന്നയുടെ നിർദ്ദേശപ്രകാരം ലഭ്യമായ തെളിവുകൾ പങ്കു വച്ചതായും പറയുന്നു. മാർച്ച് 21ന് ഉപധ്യായ ഖന്നയ്ക്ക് വിവരങ്ങൾ വ്യക്തമാക്കി കൊണ്ട് ഒരു ഔദ്യോഗിക കത്ത് അയക്കുന്നു കൂടുതൽ വിവരങ്ങൾ പങ്കു വയ്ക്കാൻ ആവശ്യപ്പെട്ട് ഈ കത്തിന് മറുപടി ലഭിക്കുന്നു. റിപ്പോർട്ടിൽ കണ്ടെത്തിയതും രേഖപ്പെടുത്തിയതുമായ വി വസ്തുതകൾക്ക് മാർച്ച് 22നകം ജസ്റ്റിസ് വർമ്മ തന്റെ രേഖാമൂലമുള്ള പ്രതികരണം നൽകണമെന്നും ഖന്ന ആവശ്യപ്പെട്ടു. ജസ്റ്റിസ് വർമ്മയുടെ രേഖാമൂലമുള്ള പ്രതികരണം ലഭിക്കുന്നതിന് തൊട്ടുമുമ്പാണ് സുപ്രീം കോടതി ജസ്റ്റിസ് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമാണന്ന് ആയിരുന്നു വാദം. ഒടുവിൽ, മാർച്ച് 22ന്, ജസ്റ്റിസ് വർമ്മയുടെ മറുപടി ലഭിച്ച ശേഷം, കോടതി ഒരു ഔപചാരിക അന്വേഷണ സമിതിയെ രൂപീകരിക്കുകയും ഈ കത്തിടപാടുകൾ പരസ്യമാക്കുകയും ചെയ്തു.
ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ ചീഫ് ജസ്റ്റിസ് ഉപധ്യായയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ തിരുത്തിയ പതിപ്പാണ് നിലവിൽ പങ്കുവച്ചിരിക്കുന്നത്. പറഞ്ഞതിൻ പ്രകാരമുള്ള വിവരങ്ങൾ ലഭിച്ചുവെന്നു മാത്രമാണ് ഈ കേസുമായി ബന്ധപ്പെട്ട പരാമർശം. എന്നാൽ മെയ് 15ന് സമർപ്പിച്ചിട്ടുള്ള കമ്മീണറുടെ വാട്സ്ആപ്പ് സന്ദേശങ്ങളിൽ തീപിടുത്തവുമായി ബന്ധപ്പെട്ട വിവരങൾ ഉൾപ്പെടുന്നുണ്ട്. തീ നിയന്ത്രണ വിധേയമായതിന് ശേഷം പണക്കെട്ടുകളുടെ 4,5 ചാക്കുകൾ കണ്ടെത്തിയതായി കണ്ടെത്തിയതായി സന്ദേശത്തിൽ പരാമർശിക്കുന്നു. കമ്മീഷണറുടെ സന്ദേശത്തിൽ നിന്ന് പണം സുരക്ഷിതമായി ഉണ്ടെന്നാണ് സഞ്ജീവ് അറോറയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും പങ്കു വച്ചിട്ടുണ്ട്. ഈ വീഡിയോയിൽ അതിൽ ഒരു അഗ്നിശമന സേനാംഗം 500 രൂപ നോട്ടുകളുടെ നിരവധി ചാക്കുകളുടെ കത്തിനശിച്ച അവശിഷ്ടങ്ങൾ ശേഖരിക്കുന്നത് കാണാം കൂടാതെ ഒരു വലിയ തുകയുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള സംഭാഷണ ശകലങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
ഈ വീഡിയോ ആരാണ് പകർത്തിയതെന്ന വിവരം ഇപ്പോഴും അജ്ഞാതമായി തുടരുന്നു. തീപിടുത്തവുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് അഗ്നിശമന വകുപ്പിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന്റെ ഭാഗമാണ്. ഇത് ഫയർ സർവ്വീസ് റൂളിൽ നിയമാവലിയിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഈ റിപ്പോർട്ടിൽ പണം കണ്ടെത്തിയ പരാമർശങ്ങളൊന്നുമില്ല. പണം കണ്ടെത്തിയിട്ടില്ലെന്നാണ് ഡൽഹി ഫയർ ഫോഴ്സ് മേധാവി മാധ്യമങ്ങൾക്ക് നൽകിയ മറുപടി. പണം കണ്ടെത്തിയ ദൃശ്യങ്ങളടക്കം ലഭിച്ചിട്ടും എന്തു കൊണ്ടാണ് ഫയർ ഫോഴ്സ് മേധാവി ഇങ്ങനെയൊരു മറുപടി നൽകിയതെന്ന് വ്യക്തമല്ല. തീ അണച്ചതിന് ശേഷമാണ് തങ്ങൾ വിവരമറിയുന്നതെന്ന് ഡൽഹി പൊലീസ് മേധാവി വ്യക്തമാക്കി. എന്നാൽ പോലീസ് അവിടെ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തിയോ എന്ന് ഞങ്ങൾക്ക് അറിയില്ലെന്നും ഡൽഹി പൊലീസ് മേധാവി പറഞ്ഞു.
സാധാരണയായി കണക്കിൽപ്പെടാത്ത വലിയ തുകയുടെ തെളിവുകൾ കണ്ടാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യും. പക്ഷേ എങ്ങനെ മുന്നോട്ട് പോകണമെന്ന് രാഷ്ട്രീയ മാർഗനിർദേശം തേടിയിരിക്കാം. ഡൽഹി പോലീസ് മേധാവി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് ചെയ്യുന്നു. ഒരു സിറ്റിംഗ് ജഡ്ജിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമാണ്, എന്നാൽ നിരവധി വ്യക്തികൾക്ക് പ്രവേശിക്കാൻ കഴിയുന്ന ഒരു ഔട്ട്‌ഹൗസിൽ പണം കണ്ടെത്തിയതിനാൽ, അജ്ഞാത വ്യക്തികൾക്കെതിരെ കേസ് ഫയൽ ചെയ്യാമായിരുന്നു. എന്തുകൊണ്ടാണ് ഇത് ചെയ്യാതിരുന്നത്, അതിലും പ്രധാനമായി, തെളിവുകൾ എന്തുകൊണ്ട് ലഭിച്ചില്ല? എന്നുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരവും വ്യക്തമല്ല
കണ്ടെത്തിയ പണം എവിടെയാണ് എന്നത് ഇപ്പോഴും അറിയില്ല. ഈ നോട്ടുകൾ സംരക്ഷിക്കുന്നതിൽ പൊലീസിന്റെ വീഴ്ചയും ചർച്ച ചെയ്യപ്പെടേണ്ടതാണ്. തെളിവുകൾ നീക്കം ചെയ്തതിനെക്കുറിച്ച് പൊലീസ് മേധാവി തന്നെ വിശദീകരണവും നൽകിയിട്ടുണ്ട്. എന്നാൽ ഭാഗികമായി കത്തി നശിച്ച വസ്തുക്കൾ നീക്കം ചെയ്തുവെന്നാണ് പറയുന്നത്. സുപ്രീം കോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത ഉള്ളടക്കത്തിൽ പരസ്പരവിരുദ്ധമായ വിവരങ്ങളുണ്ട്. മാർച്ച് 16ലെ പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിൽ സ്റ്റോർ റൂം മുമ്പ് പൂട്ടിയിരുന്നതായും ജസ്റ്റിസ് വർമ്മയുടെ പ്രൈവറ്റ് സെക്രട്ടറി ഡൽഹി ചീഫ് ജസ്റ്റിസിന്റെ രജിസ്ട്രാർ-കം-സെക്രട്ടറിയ്ക്ക് നൽകിയ വിശദീകരണത്തിൽ മുറി പൂട്ടിയിട്ടില്ലാത്തതിനാൽ എല്ലാവർക്കും പ്രവേശിക്കാൻ കഴിയുന്നതായിരുന്നതായും പറയുന്നു. തീപിടുത്തമുണ്ടായ രാത്രിയിൽ അഗ്നിശമന സേനാംഗങ്ങൾ എങ്ങനെയാണ് സ്റ്റോർ റൂമിൽ പ്രവേശിച്ചതെന്ന് ഒരു റിപ്പോർട്ടിലും പരാമർശിക്കുന്നില്ല.
ഇത്രയേറെ ആരോപണങ്ങൾ നിലനിൽക്കുന്ന ഈ കേസിൽ മൂന്ന് ജഡ്ജിമാരുടെ കമ്മിറ്റി നടത്തുന്ന സമഗ്രമായ അന്വേഷണത്തിലൂടെ കേസിലെ വസ്തുത വ്യക്തമായേക്കാമെന്ന് തന്നെ കരുതാം
content summary: The money disappearing after the fire at the High Court judge’s house, along with the facts in the investigation report that have been deliberately concealed