June 13, 2026 |
Share on

വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരിച്ചു

അഴിമുഖം പ്രതിനിധി സംസ്ഥാനത്ത് കുരങ്ങു പനി ബാധിച്ച് ഒരു മരണം. വയനാട് പുല്‍പ്പള്ളി കാട്ടുനായ്ക്ക കോളനിയില്‍ ഓമനയാണ് മരിച്ചത്. കുരങ്ങ് പനി ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണമാണിത്. വയനാട് ജില്ലയില്‍ കുരങ്ങു പനി ബാധിച്ച നിലവില്‍ പതിനഞ്ച് പേര്‍ ചികിത്സയിലുണ്ട്. സംഭവത്തെ തുടര്‍ന്ന് വനാതിര്‍ത്തിയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  ഇരുപഞ്ചോളം ദിവസങ്ങളായി വയനാട്ടില്‍ കുരങ്ങുപനി പിടിപെട്ടിട്ട്. പനി നിയന്ത്രവിധേയമെന്നായിരുന്നു ആരോഗ്യവകുപ്പ് അധികൃതര്‍ ഇതുവരെ അറിയിച്ചിരുന്നത്. ഇതിനിടെയാണ് വീട്ടമ്മയുടെ മരണം.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് […]

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് കുരങ്ങു പനി ബാധിച്ച് ഒരു മരണം. വയനാട് പുല്‍പ്പള്ളി കാട്ടുനായ്ക്ക കോളനിയില്‍ ഓമനയാണ് മരിച്ചത്. കുരങ്ങ് പനി ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണമാണിത്. വയനാട് ജില്ലയില്‍ കുരങ്ങു പനി ബാധിച്ച നിലവില്‍ പതിനഞ്ച് പേര്‍ ചികിത്സയിലുണ്ട്. സംഭവത്തെ തുടര്‍ന്ന് വനാതിര്‍ത്തിയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

ഇരുപഞ്ചോളം ദിവസങ്ങളായി വയനാട്ടില്‍ കുരങ്ങുപനി പിടിപെട്ടിട്ട്. പനി നിയന്ത്രവിധേയമെന്നായിരുന്നു ആരോഗ്യവകുപ്പ് അധികൃതര്‍ ഇതുവരെ അറിയിച്ചിരുന്നത്. ഇതിനിടെയാണ് വീട്ടമ്മയുടെ മരണം.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×