July 17, 2026 |
Share on

കുരങ്ങുപനി; വയനാട്ടില്‍ ഒരാള്‍ കൂടി മരിച്ചു

അഴിമുഖം പ്രതിനിധി കുരങ്ങുപനി ബാധിച്ച് വയനാട് ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു. ചീയമ്പം 73 കോളനിയിലെ മാച്ചിയാണ് മരിച്ചത്. പനിബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ ചികിത്സയിലായിരുന്നു. ഇതോടെ വയനാട്ടില്‍ കുരങ്ങ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 4 ആയി. സര്‍ക്കാര്‍ ഔദ്യോഗിക കണക്കുപ്രകാരമാണിത്. വേറെ രണ്ട് പേര്‍കൂടി ഇതിന് മുന്‍പ് മരണമടഞ്ഞിട്ടുണ്ടെങ്കിലും അവരില്‍ പനി സ്ഥിരീകരിച്ചിരുന്നില്ല. കുരങ്ങ് പനി നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വയനാട്ടില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ അന്തര്‍സംസ്ഥാന യോഗം ചര്‍ന്നിരുന്നു. കേരളം, കര്‍ണാടക, […]

അഴിമുഖം പ്രതിനിധി

കുരങ്ങുപനി ബാധിച്ച് വയനാട് ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു. ചീയമ്പം 73 കോളനിയിലെ മാച്ചിയാണ് മരിച്ചത്. പനിബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ ചികിത്സയിലായിരുന്നു.

ഇതോടെ വയനാട്ടില്‍ കുരങ്ങ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 4 ആയി. സര്‍ക്കാര്‍ ഔദ്യോഗിക കണക്കുപ്രകാരമാണിത്. വേറെ രണ്ട് പേര്‍കൂടി ഇതിന് മുന്‍പ് മരണമടഞ്ഞിട്ടുണ്ടെങ്കിലും അവരില്‍ പനി സ്ഥിരീകരിച്ചിരുന്നില്ല.

കുരങ്ങ് പനി നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വയനാട്ടില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ അന്തര്‍സംസ്ഥാന യോഗം ചര്‍ന്നിരുന്നു. കേരളം, കര്‍ണാടക, തമിഴിനാട് എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യവകുപ്പ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×