സദാചാര ഗുണ്ടായിസത്തിനെതിരെ ധീരമായ നിലപാടെടുത്ത ആരതിയും വിഷ്ണുവും വിവാഹിതരായി. കൊല്ലം അഴീക്കലില്‍ സാദാചാര ക്രിമിനലുകള്‍ ആക്രമിച്ച അഗളി സ്വദേശിയായ അനീഷ് ആത്മഹത്യ ചെയ്ത ദുരന്ത വാര്‍ത്ത പുറത്തുവന്ന ദിവസമാണ് ഇവരുടെ വിവാഹം നടന്നത് എന്നതാണ് ശ്രദ്ധേയം.
ഇന്നു രാവിലെ പത്തിന് വെള്ളയമ്പലത്തു വെച്ചായിരുന്നു ഇവരുടെ വിവാഹം. ചടങ്ങില്‍ ഇരുവരുടേയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് വിഷ്ണു. ആരതി വിദ്യാര്‍ത്ഥിനിയാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മ്യൂസിയം കോമ്പൌണ്ടില്‍ അടുത്തിരുന്ന് സംസാരിച്ചതിന്റെ പേരില്‍ ചോദ്യം ചെയ്യാനും സദാചാര ക്ലാസ് എടുക്കാനും ശ്രമിച്ച പിങ്ക് പോലീസിനെ ആരതിയും വിഷ്ണുവും ഫേസ്ബുക് ലൈവിലാക്കി പ്രശ്നം നാട്ടുകാരുടെ മുന്നില്‍ എത്തിച്ചിരുന്നു. സോഷ്യല്‍ മീഡയിലൊക്കെ ഏറെ ചര്‍ച്ചയായ ഈ സംഭവം ദേശീയ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതേ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി ഡി ജി പി ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്നായിരുന്നു അന്വേഷണ ചുമതല.
https://www.facebook.com/100014370212588/videos/vb.100014370212588/182350708920602/?type=2&theater