താങ്ക്സ്ഗിവിംഗ് ഡിന്നറിന് ശേഷം, മാഡി ഷ്വാർട്സ് തൻ്റെ 20 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനുള്ള കടുത്ത തീരുമാനം എടുക്കുന്നു, . വീട്ടിലെ പുതിയ അടുക്കള അവൾക്ക് ഇഷ്ടപ്പെട്ടുവെന്ന് കരുതിയ ഭർത്താവിനെ അമ്പരപ്പിച്ചുകൊണ്ടാണ് അവൾ ബാൾട്ടിമോറിലെ വീട് വിട്ടിറങ്ങിയത്. എല്ലാ കെട്ടുപാടുകളിലും നിന്ന് സ്വതന്ത്രയായ മാഡി ഒരു അന്വേഷണാത്മക പത്രപ്രവർത്തകയാവുക എന്ന തൻ്റെ സ്വപ്നത്തെ പിന്തുടർന്നുള്ള യാത്രയ്ക്കാണ് തുടക്കമിട്ടത്. പിന്നീട് മാഡിയ്ക്ക് ബാൾട്ടിമോറിലെ സ്റ്റാർ പത്രത്തിൽ ജോലി ലഭിക്കുന്നു. 1960 കളിൽ പലർക്കും സ്വപ്നം കാണാൻ പോലും സാധിക്കാത്ത വിപ്ലവകരമായ ആ തീരുമാനത്തിലൂടെയാണ് ലേഡി ഇൻ ദ ലേക് എന്ന പരമ്പരയുടെ തുടക്കം natalie Portman
ഏഴ് ഭാഗങ്ങളുള്ള പരമ്പരയിൽ, നതാലി പോർട്ട്മാനാണ് പ്രധാന കഥാപാത്രമായ മാഡിയെ അവതരിപ്പിക്കുന്നത്. സ്വന്തം സ്വപ്നങ്ങളെ പിന്തുടരുമ്പോൾ മാഡിയുടെ ജീവിത നാടകീയമായ വഴിത്തിരിവുകളെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കുന്നത്.
നതാലി പോർട്ട്മാൻ തൻ്റെ 30 വർഷത്തെ കരിയറിൽ ആദ്യമായാണ് ‘ലേഡി ഇൻ ദ ലേക്ക്’ എന്ന പരമ്പരയിലൂടെ ടെലിവിഷൻ ലോകത്തേക്ക് കടക്കുന്നത്. 12-ാം വയസ്സിലെ ‘ ലിയോൺ’ എന്ന അരങ്ങേറ്റ ചിത്രം മുതൽ ബ്ലാക്ക് സ്വാനിലെ അഭിനയത്തിന് തേടിയെത്തിയ ഓസ്കാർ പുരസ്ക്കാരം വരെ എത്തി നിൽക്കുന്നതാണ് നതാലിയുടെ സിനിമ ജീവിതം.
1960 കളിൽ ബാൾട്ടിമോറിൽ നടന്ന യഥാർത്ഥ തിരോധാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ലോറ ലിപ്മാൻ 2019 ൽ പുറത്തിറക്കിയ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ലേഡി ഇൻ ദ ലേക്ക് പരമ്പര. അമേരിക്കൻ ലിമിറ്റഡ് സീരീസ് കൂടിയാണ് ലേഡി ഇൻ ദി ലേക്ക്. കാണാതായ രണ്ട് പെൺകുട്ടികളുടെ കഥയാണ് ലേഡി ഇൻ ദി ലേക്ക് പ്രേക്ഷകർക്ക് മുന്നിൽ തുറന്നിടാൻ പോകുന്നത്. ആപ്പിൾ ടി വി +-ൽ 2024 ജൂലൈ 19 നാണ് ലേഡി ഇൻ ദി ലേക്ക് ആദ്യമായി പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.
കാണാതായവരിൽ ഒരാൾ ജൂത പെൺകുട്ടിയാണ് ഈ തിരോധാനം വളരെയധികം മാധ്യമശ്രദ്ധ ആകർഷിക്കുന്ന ഒന്നായിരുന്നു. മറ്റൊന്ന് ക്ലിയോ ജോൺസൺ എന്ന കറുത്തവർഗ്ഗക്കാരിയായ യുവതിയാണ്, ക്ലിയോയുടെ തിരോധാനവും പിന്നീട് മൃതദേഹം കണ്ടെത്തിയതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൈസ്‌കൂൾ മുതൽ പത്രപ്രവർത്തനം മനസ്സിൽ കൊണ്ട് നടക്കുന്ന വ്യക്തിയാണ് മാഡി. ക്ലിയോയുടെ മരണത്തെക്കുറിച്ചും രണ്ട് കേസുകൾ തമ്മിലുള്ള സമാനതകളും വെളിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അടിച്ചമർത്തപ്പെട്ട വ്യക്തികൾ മറ്റുള്ളവർക്ക് നേരെ അതെ ആയുധം തെരെഞ്ഞെടുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ചിത്രം അന്വേഷിക്കുന്നതിനാൽ തനിക്കിത് വളരെ രസകരമായാണ് തോന്നിയത് എന്നാണ് നതാലി പോർട്ട്മാൻ വിശദീകരിച്ചത്. ചിലപ്പോൾ, സ്വന്തം സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണത്തിൽ, നാം മറ്റൊരാളെ ദ്രോഹിക്കുന്നത് ശ്രദ്ധിച്ചേക്കില്ല എന്നും നതാലി വ്യക്തമാക്കി.
ലേഡി ഇൻ ദി ലേക്കിന്റെ ഷൂട്ടിംഗ് അതിശയകരവും ക്രിയാത്മകമകവുമായിരുന്നുവെന്നും നതാലി പറഞ്ഞു. ചിത്രീകരണം തുടരാൻ പണം ആവശ്യപ്പെട്ട് അക്രമ ഭീഷണി മുഴക്കി രണ്ട് പേർ അഭിനേതാക്കളെയും സംഘത്തെയും സമീപിച്ചതിനെ തുടർന്ന് പോലീസ് ഇടപെട്ടെന്ന ബാൾട്ടിമോറിലെ ഷൂട്ടിംഗ് സ്ഥലത്തുണ്ടായ അപ്രതീക്ഷിത സംഭവത്തെ കുറിച്ചും നതാലി പറഞ്ഞു. കൂടാതെ ചിത്രീകരണവേളയിൽ ഒരു അഭിനേതാവിന് സാരമായി പരിക്ക് പറ്റുകയും, നിരവധിപേർക്ക് കോവിഡും വന്നിരുന്നു. എന്നിരുന്നാലും സംവിധായക
അൽമ ഹാരെൽ തികഞ്ഞ ശാന്തതയോടെയും ക്ഷമയോടെയും ശുഭാപ്തിവിശ്വാസത്തോടെയുമാണ് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തത് എന്നും നതാലി വിശദീകരിച്ചു.
നതാലി ജനിച്ച് മൂന്ന് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം യുഎസിലേക്കെത്തുന്നത്. അതുകൊണ്ട് തന്നെ ബാൾട്ടിമോറിലെ ചിത്രീകരണം നതാലിയെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ അനുഭവം നൽകുന്നതായിരുന്നു. നതാലിയുടെ മുത്തശ്ശനും മുത്തശ്ശിയും ബാൾട്ടിമോറിൽ താമസിച്ചിരുന്നതിനാൽ തന്റെ കുടുംബത്തിൻ്റെ ചരിത്രം തേടുന്നതിനുള്ള യാത്ര കൂടിയായിരുന്നു.
പുരുഷന്മാർ ജോലി ചെയ്യുന്ന പത്രത്തിൽ ജോലി നേടാൻ പാടുപെടുന്നതും സ്വന്തമായി ഒരു കാർ വാങ്ങാൻ ഭർത്താവിൻ്റെ ഒപ്പ് ആവശ്യം വരുന്നതും പോലെയുള്ള തടസ്സങ്ങൾ മാഡി അഭിമുഖീകരിക്കുന്നുണ്ട്. ലേഡി ഇൻ ദി ലേക്ക് എന്ന ചിത്രം സ്ത്രീ ശാക്തീകരണത്തെ പിന്തുണയ്ക്കുന്ന ഒന്നാണ്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി കഴിഞ്ഞ 50 വർഷത്തിനുള്ളിൽ എത്രമാത്രം ലോകം എത്രമാത്രം പുരോഗതി കൈവരിച്ചുവെന്നത് നതാലി പോർട്ട്മാനെ ആവേശത്തിൽ ആഴ്ത്തുന്നുണ്ട്. ഇനി വരുന്ന അടുത്ത 50-ൽ കൂടുതൽ നല്ല മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് നതാലി പ്രതീക്ഷിക്കുന്നത്.
content summary ; natalie portman’s first real venture into television in a career in ‘ lady in lake’