February 19, 2025 |

പഞ്ചാബിൽ കോൺഗ്രസ് തരംഗം; രാജ്യ തലസ്ഥാനത്ത് താമര; വെട്ടിലായി ആം ആദ്മി

ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യ ഫലം

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിന്റെ സുപ്രധാനമായ ദിവസത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ അടുത്ത അഞ്ച് വർഷം ആര് ഇന്ത്യ ഭരിക്കുമെന്നറിയാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയ പ്രഭാവം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്സും, മറുവശത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം മൂന്നാം തവണയും തിരിച്ചുവരവിനുള്ള പ്രത്യാശയിലുമാണ്. അങ്ങെനെയെങ്കിൽ ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും തിരിച്ചെത്തുന്ന ഏക പ്രധാനമന്ത്രിയാകും നരേന്ദ്ര മോദി. എന്താണ് ഇന്ത്യയുടെ വിധി ?


LIVE BLOG     

ഇന്ത്യ-  225   എൻഡിഎ- 300  മറ്റുള്ളവ – 19


ഇന്ത്യയും എൻഡിഎയും കനത്ത പോരാട്ടം 


മണ്ഡലങ്ങൾ

വോട്ടെണ്ണൽ പുരോഗമിക്കവേ തങ്ങളുടെ നില മെച്ചപ്പെടുത്തനാവാതെ ആം ആദ്മി പാർട്ടി. അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിലൂടെ ഉണ്ടായ സഹതാപതരംഗം അടക്കം കണക്കുകൂട്ടിയിരുന്ന പാർട്ടിക്ക് ഇത് തിരിച്ചടിയാകും. ഡൽഹിയിൽ 7 സീറ്റിൽ എൻഡിഎ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുന്നുണ്ട്. പ്രവീൺ ഖണ്ഡേൽവാൾ: (3,895 ) ഹർഷ് മൽഹോത്ര:( 9,201) ബാൻസുരി സ്വരാജ്: 18,480 ) മനോജ് തിവാരി: (947,968)
യോഗേന്ദർ ചന്ദോളിയ: (65,344 ) രാംവീർ സിംഗ് ബിധുരി: (20,868 ) കമൽജീത് സെഹ്‌രാവത്: (35,817 ) എന്നിങ്ങനെയാണ് നിലവിലെ നമ്പറുകൾ. പഞ്ചാബിൽ കോൺഗ്രസാണ് മുന്നിട്ടുനിൽക്കുന്നത്.

വാരാണസിയിൽ ലീഡ് പിടിച്ചെടുത്ത് മോദി, കോൺഗ്രസ് സ്ഥാനാർഥിക്ക് ആദ്യം മുൻതൂക്കം ലഭിച്ചെങ്കിലും പ്രധാനമന്ത്രി ലീഡ് നിലനിർത്തി. ഉത്തർപ്രദേശിൽ ലീഡ് ചെയ്ത് കോൺഗ്രസ് ശക്തമായ പോരാട്ടം. 40 സീറ്റുകിൽ മുൻതൂക്കം. തെലങ്കാനയിൽ 10 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ഉത്തർ പ്രദേശിൽ ബിജെപിക്ക് അടി തെറ്റുന്നു. പഞ്ചാബിൽ കോൺഗ്രസ് മുന്നിൽ, ആപ്പ് തൊട്ടു പിന്നിൽ. അസമിൽ ഭരണകക്ഷിയായ ബി.ജെ.പി.യും സഖ്യകക്ഷികളായ അസം ഗണ പരിഷത്തും (എ.ജി.പി), യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലും (യു.പി.പി.എൽ) ഒമ്പതിലും പ്രതിപക്ഷമായ കോൺഗ്രസ് നാലിലും ഒരു സ്വതന്ത്രൻ 14 ലോക്‌സഭാ മണ്ഡലങ്ങളിൽ ഒന്നിലും ലീഡ് ചെയ്യുന്നു. ജാർഖണ്ഡിൽ ബിജെപി മുന്നിൽ. കർണാടകയിലും ബിജെപി. 28 ലോക്‌സഭാ മണ്ഡലങ്ങളിൽ രാവിലെ 10 മണിക്കുള്ള ട്രെൻഡ് അനുസരിച്ച് ബിജെപി 17 സീറ്റുകളിലും കോൺഗ്രസ് എട്ട് സീറ്റുകളിലും ജെഡി(എസ്) മൂന്ന് സീറ്റുകളിലും മുന്നേറുന്നു. ഹിമാചൽ പ്രദേശിൽ ബിജെപി ആധിപത്യം, നാല് സീറ്റുകളിൽ വിജയം സുനിശ്ചിതം. ബിഹാറിൽ 30 സീറ്റുകളിൽ എൻഡിഎ മുന്നിട്ടുനിൽക്കുന്നു. ഉത്തരാഖണ്ഡ്  തൂത്തുവാരി ബിജെപി. ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച്, എല്ലാ സീറ്റുകളിലും ബിജെപി ലീഡ് നേടുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് വിരാമമിട്ട് പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ലീഡ് ഉയർത്തി. 32 സീറ്റുകളിൽ മുന്നിൽ, ബിജെപി 9 സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. ആപ്പിനെ കൈ വിട്ട് ഡൽഹി, 7 സീറ്റുകൾ ബിജെപി തേരോട്ടം


സ്റ്റാർ സ്ഥാനാർഥി

കങ്കണ റണാവത്ത് തൻ്റെ ആദ്യ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്‌സഭാ സീറ്റിൽ ലീഡ് ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ട്രെൻഡ് അനുസരിച്ച് അനന്ത്നാഗ്-രജൗരി ലോക്സഭാ സീറ്റിൽ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പിന്നിൽ. 73,000 വോട്ടുകൾക്ക് മിയാൻ അൽത്താഫിന് വൻ ലീഡ്.  കേന്ദ്രമന്ത്രി കിരൺ റിജിജു അരുണാചൽ വെസ്റ്റ് സീറ്റിൽ 12,161 വോട്ടുകൾക്ക് മുന്നിലാണ്. 2019ൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ ബിജെപിയുടെ സ്മൃതി ഇറാനി  അമേഠിയിൽ കോൺഗ്രസിൻ്റെ കിഷോരി ലാൽ ശർമയെക്കാൾ 3,916 വോട്ടുകൾക്ക് പിന്നിലാണ്. ഉത്തർ പ്രദേശിൽ അഖിലേഷ് യാദവിൻ്റെ എസ്പിയ്ക്ക് മുൻതൂക്കം ബിജെപി 34 സീറ്റുകളിലും ആർഎൽഡി 2 സീറ്റുകളിലും എസ്പി 30 സീറ്റുകളിലും കോൺഗ്രസ് 6 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മഥുരയിൽ ഹേമമാലിനിയാണ് ലീഡ് ചെയ്യുന്നു. ലഖ്‌നൗവിൽ എസ്പിയുടെ രവിദാസ് മെഹ്‌റോത്രയ്‌ക്കെതിരെ ബിജെപിയുടെ രാജ്‌നാഥ് സിംഗ് ലീഡ് ചെയ്യുന്നു. ബിഎസ്പിയുടെ മുഹമ്മദ് സർവാർ മാലിക്കും പിന്നിലാണ്. സെക്കന്തരാബാദ് ലോക്‌സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രിയും തെലങ്കാന സംസ്ഥാന അധ്യക്ഷനുമായ ജി കിഷൻ റെഡ്ഡി 37,558 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥിദനം നാഗേന്ദറിനെക്കാൾ മുന്നിൽ. ബിജെപി എംപിയും സുൽത്താൻപൂരിലെ സ്ഥാനാർത്ഥിയുമായ മനേക ഗാന്ധിയെ  പിന്നിലാക്കി എസ്പി സ്ഥാനാർഥി രാംഭുവൽ നിഷാദ്.


പഞ്ചാബിലെ ഗുർദാർപൂർ സീറ്റിൽ കോൺഗ്രസിൻ്റെ സുഖ്ജീന്ദർ സിംഗ് രൺധാവ ലീഡ് ചെയ്യുന്നു, അതേസമയം എഎപിയുടെ അമൻഷർ സിംഗ് കൽസി പിന്നിലാണ്. മുൻ ഉപമുഖ്യമന്ത്രി രൺധാവ 2,368 വോട്ടുകൾക്ക് മുന്നിലാണ്.

ഗുഡ്ഗാവ് ബിജെപിയെ കൈ വിടുന്നുവോ? ദീർഘകാലം ഭരിച്ചിരുന്ന റാവു ഇന്ദർജിത് സിംഗിനെ കോൺഗ്രസിൻ്റെ രാജ് ബബ്ബർ 25,462 വോട്ടുകൾക്ക് പിന്നിലാക്കി. കൊൽക്കത്തയിൽ, തൃണമൂൽ കോൺഗ്രസ് ഒമ്പത് സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.


  • ബിജെപിയുടെ തുറുപ്പ് ചീട്ടായ അയോധ്യയിൽ ബിജെപിയുടെ ലല്ലു സിംഗ് പിന്നിൽ. ഫൈസാബാദിൽ (അയോധ്യ) എസ്പിയുടെ അവധേഷ് പ്രസാദാണ് നിലവിൽ ലീഡ് ചെയ്യുന്നത്.
  • മഥുരയിൽ ഹേമമാലിനിയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിൻ്റെ മുകേഷ് ധൻഗറിനും ബിഎസ്പിയുടെ സുരേഷ് സിങ്ങിനെയും പിന്നിലാക്കിയാണ് ബിജെപി സ്ഥാനാർഥി മുന്നേറുന്നത്.
  • ഉത്തർപ്രദേശിൽ എസ്പി-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം ബിജെപിയെ കടത്തിവെട്ടി.

എൻഡിഎയുടെ സഖ്യകക്ഷി ടിഡിപി 50 അസംബ്ലി സീറ്റുകളിൽ ലീഡ് സ്ഥാപിച്ചു, അതേസമയം വൈഎസ്ആർസിപി 11 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ 8 എണ്ണത്തിലും ടിഡിപി മുന്നിട്ടുനിൽക്കുമ്പോൾ, വൈഎസ്ആർസിപി 3 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.


എൻഡിഎ ഭൂരിപക്ഷത്തിന് അടുത്തെത്തുന്നു. 259 സീറ്റുകളിൽ വ്യക്തമായ ലീഡ്. 189 സീറ്റുകളിൽ ഇന്ത്യ സഖ്യവും ലീഡ് ചെയ്യുന്നു. പശ്ചിമ ബംഗാളിൽ ബിജെപി മമത ബാനർജിയുടെ കോട്ട തകർത്തു. ടിഎംസിയുടെ സുപ്രധാന മണ്ഡലങ്ങളിൽ ബിജെപിക്ക് ലീഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, അമിത് ഷാ, അഖിലേഷ് യാദവ്, സുപ്രിയ സുലെ തുടങ്ങിയ സ്റ്റാർ മത്സരാർത്ഥികൾ മുന്നിൽ


യുപിയിലും മധ്യപ്രദേശിലും ബിജെപി മണ്ഡലങ്ങൾ തൂത്തുവാരുന്നു. എന്നാൽ 2019 ലെ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടു ശതമാനത്തിൽ മുൻതൂക്കം നേടി പ്രതിപക്ഷം.


തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളിൽ എൻഡിഎയ്ക്ക് വ്യക്തമായ മുന്നേറ്റം. 200 സീറ്റ് പിന്നിട്ടപ്പോൾ പ്രതിപക്ഷത്തിൻ്റെ ഇന്ത്യാ ബ്ലോക്ക് 122 സീറ്റുകൾക്ക് പിന്നിലാണ്. വാരാണസിയിൽ തപാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നരേന്ദ്ര മോദി ലീഡ് ചെയ്യുന്നു. മോദി അധികാരത്തിൽ തിരിച്ചെത്തിയാൽ, ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും തിരിച്ചെത്തുന്ന ഏക പ്രധാനമന്ത്രിയാകും.


തപാൽ ബാലറ്റുകളുടെ എണ്ണൽ പുരോഗമിക്കുന്നു, ദേശിയ ചാനലുകൾ റിപ്പോർട്ട് ചെയുന്നതിനനുസരിച്ച്, എൻഡിഎ ലീഡ് നേടുന്നു. ഇന്ത്യ ടുഡേ പറയുന്നതനുസരിച്ച് എൻഡിഎ 111 സീറ്റുകളിൽ ലീഡ് നേടിയപ്പോൾ പ്രതിപക്ഷത്തിൻ്റെ ഇന്ത്യാ ബ്ലോക്ക് 67 സീറ്റിൽ പിന്നിലാണ്. ആദ്യ ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണാസിയില്‍ പിന്നില്‍ ആയിരുന്നു. 6223 വോട്ടുകൾക്കാണ് പിന്നിൽ നിൽക്കുന്നത്. കോണ്‍ഗ്രസിന്റെ അജയ് റായ് ആണ് ലീഡ് നിലനിർത്തിയത്


രാജ്യത്തുടനീളം ഒന്നിലധികം സഖ്യങ്ങൾ ഉണ്ടാക്കിയിട്ടുള്ളതും ഇന്ത്യ ബ്ലോക്കിലെ പ്രധാന ഭാഗവുമായ കോൺഗ്രസ്, തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുറച്ച് ലോക്‌സഭാ സീറ്റുകളിലാണ് മത്സരിച്ചത്. എല്ലാ പ്രധാന എക്‌സിറ്റ് പോളുകളും ബിജെപി സർക്കാരിന് വൻ ഭൂരിപക്ഷം പ്രവചിക്കുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് തകർപ്പൻ വിജയം പറയുന്നുണ്ടെങ്കിലും, രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, ബിഹാർ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഇന്ത്യൻ ബ്ലോക്ക് തിരിച്ചുപിടിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.  തപാൽ ബാലറ്റുകളോടെ വോട്ടെണ്ണൽ ആരംഭിച്ചിരിക്കുകയാണ്. തപാൽ ബാലറ്റുകളുടെ എണ്ണൽ ആരംഭിക്കുമ്പോൾ, പല സീറ്റുകളിലും എൻഡിഎ പ്രതിപക്ഷ ബ്ലോക്കിനേക്കാൾ മുന്നിലാണ്. എന്നാൽ ഈ ട്രെൻഡ് ഏതു നിമിഷവും മാറി മറഞ്ഞേക്കാനുള്ള സാധ്യതയുമുണ്ട്.

 

Content summary;

×