July 17, 2026 |
Share on

ദേശീയ ഗെയിംസ് അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സുധീരന്‍

അഴിമുഖം പ്രതിനിധി ദേശീയ ഗെയിംസിനെക്കുറിച്ച് ഉയര്‍ന്നുവന്നിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഗെയിംസിനെ കുറിച്ച് നിരവിധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സത്യാവസ്ഥ ജനങ്ങളെ അറിയിക്കേണ്ട ബാധ്യതയുണ്ട്. എന്ത് തരം അന്വേഷണം വേണമെന്നും ഏത് ഏജന്‍സി അന്വേഷിക്കണമെന്നും തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സുധീരന്‍ പറഞ്ഞു. തന്നെ എങ്ങനെ തോജോവധം ചെയ്താലും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമെന്നും ഇന്നലെ തനിക്കെതിരെ ഉണ്ടായ വ്യക്തിപരമായ ആക്ഷേപങ്ങളെ […]

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസിനെക്കുറിച്ച് ഉയര്‍ന്നുവന്നിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഗെയിംസിനെ കുറിച്ച് നിരവിധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സത്യാവസ്ഥ ജനങ്ങളെ അറിയിക്കേണ്ട ബാധ്യതയുണ്ട്. എന്ത് തരം അന്വേഷണം വേണമെന്നും ഏത് ഏജന്‍സി അന്വേഷിക്കണമെന്നും തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സുധീരന്‍ പറഞ്ഞു.

തന്നെ എങ്ങനെ തോജോവധം ചെയ്താലും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമെന്നും ഇന്നലെ തനിക്കെതിരെ ഉണ്ടായ വ്യക്തിപരമായ ആക്ഷേപങ്ങളെ സൂചിപ്പിച്ചുകൊണ്ട് സുധീരന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ പലയിടത്തില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. എന്തൊക്കെ ആരോപണങ്ങളുണ്ടായാലും ഇപ്പോള്‍ ഉള്ള നിലപാടുമായി തന്നെ മുന്നോട്ടുപോകുമെന്നും സുധീരന്‍ പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×