July 17, 2026 |
Avatar
Share on

ദേശീയ സ്‌കൂള്‍ മീറ്റ്; പത്ത് സ്വര്‍ണവുമായി കേരളം കുതിക്കുന്നു

അഴിമുഖം പ്രതിനിധി റാഞ്ചിയില്‍ നടക്കുന്ന 60 മത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം കുതിപ്പ് തുടരുന്നു. ഇന്ന് നേടിയ മൂന്ന് സ്വര്‍ണമുള്‍പ്പെടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം പത്തായി. സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേട്ടത്തോടെ  പാലക്കാട് പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലും സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ 3000 മീറ്ററിലെ പ്രകടനം ആവര്‍ത്തിച്ച് തേവര സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ പി.ആര്‍ അലീഷയും ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സ്‌കൂളിലെ കെ. ആര്‍ […]

അഴിമുഖം പ്രതിനിധി

റാഞ്ചിയില്‍ നടക്കുന്ന 60 മത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം കുതിപ്പ് തുടരുന്നു. ഇന്ന് നേടിയ മൂന്ന് സ്വര്‍ണമുള്‍പ്പെടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം പത്തായി. സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേട്ടത്തോടെ  പാലക്കാട് പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലും സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ 3000 മീറ്ററിലെ പ്രകടനം ആവര്‍ത്തിച്ച് തേവര സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ പി.ആര്‍ അലീഷയും ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സ്‌കൂളിലെ കെ. ആര്‍ സുജിതയുമാണ് ഇന്ന് കേരളത്തിനു വേണ്ടി സ്വര്‍ണനേട്ടത്തിന്റെ ഉടമകളായത്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ മാര്‍ ബേസില്‍ സ്‌കൂളിലെ ബിബിന്‍ ജോര്‍ജും ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ബബിത, സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സിലെ തെരേസ ജോസഫ് എന്നിവര്‍ വെള്ളിയും ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ ആതിര ശ്രീധരന്‍, സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ എ. അനൂപ് എന്നിവര്‍ കേരളത്തിനായി വെങ്കലവും നേടി.

 

Leave a Reply

Your email address will not be published. Required fields are marked *

×