നയൻതാര നായികയായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ തിങ്കളാഴ്ച പുറത്തിറങ്ങി. ഡ്രംസ്റ്റിക്സ് പ്രൊഡക്ഷൻസും മൂവിവേഴ്സ് സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രത്തിന് ‘രാക്കായീ’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും സെന്തിൽ നല്ലസാമിയാണ് നിർവഹിക്കുന്നത്. സംഗീതം ഗോവിന്ദ് വസന്തയുടേതാണ്.
നയൻതാരയുടെ 40-ആം പിറന്നാളിനോടനുബന്ധിച്ച്, നടി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ‘ഷീ ഡിക്ലെയഴ്‌സ് വാർ’ എന്ന പ്രസ്താവനയോടെയുള്ള ടീസർ പോസ്റ്റർ പുറത്ത് വിട്ടിരുന്നു. ‘എ വാർ ഓൺ ബീസ്റ്റ്സ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു ആ പോസ്റ്റർ.
ചിത്രത്തിൽ നയൻസ് കടും ചുവപ്പ് സാരിയണിഞ്ഞും കൈയിൽ കത്തിയുമായി വലിയ അക്രമകാരികളുടെ സംഘത്തെ ഒറ്റയ്ക്ക് നേരിടുന്ന കഥാപാത്രമായിയാണ് പ്രത്യക്ഷപ്പെടുന്നത്. നയന്‍താരയുടെ കഥാപാത്രം തീപ്പന്തുകളുമായി ജനക്കൂട്ടത്തെ നേരിടാനായുള്ള തയ്യാറെടുപ്പിൽ നിൽക്കുന്ന ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ‘ബിയോണ്ട് ദ ഫെയറി ടെയിൽ’ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷിനെതിരെ നയൻതാര രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒപ്പം തന്നെ ‘ഷീ ഡിക്ലെയഴ്‌സ്’ വാർ എന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
content summary; The Battle Begins! Nayanthara Stuns in the Title Teaser of Rakkayie