July 10, 2026 |
Avatar
Share on

കാസര്‍കോഡ് ഊമയായ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി

അഴിമുഖം പ്രതിനിധി കാസര്‍കോഡ് മഞ്ചേശ്വരത്ത് ഊമയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് ആരോപണം. മഞ്ചേശ്വരം ഹൊസബട്ടുവിലെ മത്സ്യ തൊഴിലാളി കുടുംബത്തിലെ ഊമയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ മാസം 22ന് ക്രൂര ബലാത്സംഗത്തിന് ഇരയായത്. വീട്ടിലാരുമില്ലാത്ത നേരത്ത്  അയല്‍വാസിയായ യുവാവ് ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പരാതി. എന്നാല്‍ ഇത് സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ല എന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയും രണ്ടു സഹോദരന്മാരും സംസാരശേഷി […]

അഴിമുഖം പ്രതിനിധി

കാസര്‍കോഡ് മഞ്ചേശ്വരത്ത് ഊമയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് ആരോപണം. മഞ്ചേശ്വരം ഹൊസബട്ടുവിലെ മത്സ്യ തൊഴിലാളി കുടുംബത്തിലെ ഊമയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ മാസം 22ന് ക്രൂര ബലാത്സംഗത്തിന് ഇരയായത്. വീട്ടിലാരുമില്ലാത്ത നേരത്ത്  അയല്‍വാസിയായ യുവാവ് ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പരാതി. എന്നാല്‍ ഇത് സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ല എന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയും രണ്ടു സഹോദരന്മാരും സംസാരശേഷി ഇല്ലാത്തവരും അച്ഛന്‍ മാനസിക രോഗിയുമാണ്. പെണ്‍കുട്ടി പീഡനത്തിനിരയായതായി  വൈദ്യപരിശോധനയില്‍  തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ പോലീസിന്‍റെ ഭാഗത്തു നിന്നും നടപടികള്‍   ഉണ്ടായിട്ടില്ല എന്ന്  നാട്ടുകാരും ആരോപിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

×