ചെന്താമരയുടെ ഭീഷണി നേരിട്ട പുഷ്പയും അയല്‍വാസിയായ വീട്ടമ്മയും തെളിവെടുപ്പിനെത്തിയ ചെന്താമരയെ ഭയപ്പാടോടെയാണ് നോക്കിനിന്നത്. എന്നാല്‍ യാതൊരു കൂസലുമില്ലാതെയാണ് പ്രതി പൊലീസിനോട് കൊലപാതക വിവരങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ തെളിവെടുപ്പിനിടെ വകവരുത്തുമെന്ന രീതിയില്‍ ചെന്താമര ആംഗ്യം കാണിച്ചതായി പുഷ്പ മാധ്യമങ്ങളോട് പറഞ്ഞു.nemara double murder case evidence taking police with accused chenthamara
സുധാകരനും അമ്മ ലക്ഷ്മിയും വെട്ടേറ്റ് വീണ സ്ഥലത്ത് അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി ഒളിച്ച് താമസിക്കുകയും ആയുധങ്ങള്‍ സൂക്ഷിക്കുകയും ചെയ്ത ഇയാാളുടെ വീട്ടിലും തെളിവെടുപ്പ് നടത്തി. 40 മിനിറ്റാണ് തെളിവെടുപ്പ് നീണ്ടത്. സുധാകരനെയും ലക്ഷ്മിയെയും കൊന്നത് യാതൊരു ഭാവമാറ്റവുമില്ലാതെയാണ് ചെന്താമര വിശദീകരിച്ചത്. ആലത്തൂര്‍ കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയിലാണ് ചെന്താമരയെ വിട്ടിരിക്കുന്നത്. നാളെ ചെന്താമര ആയുധം വാങ്ങിയ എലവഞ്ചേരിയിലെ കടയിലും തെളിവെടുപ്പ് നടന്നേക്കും.
തെളിവെടുപ്പ് ദൃശ്യങ്ങള്‍ അന്വേഷണ സംഘം പകര്‍ത്തിയിട്ടുണ്ട്. പിടിയിലായപ്പോള്‍ പ്രതി നല്‍കിയ മൊഴിയില്‍ പറയുന്ന കാര്യങ്ങളില്‍ അടക്കം വ്യക്തത വരുത്തുകയാണ് ലക്ഷ്യം. വീണ്ടെടുത്ത ആയുധങ്ങളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്യും. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ചെന്താമരയെ നാളെ കോടതിയില്‍ വീണ്ടും ഹാജരാക്കും.
നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ച പോത്തുണ്ടിയില്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. നെന്മാറ, മംഗലംഡാം, വടക്കഞ്ചേരി, കൊല്ലങ്കോട്, ആലത്തൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ എ.ആര്‍. ക്യാമ്പില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 500 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി വിന്യസിച്ചത്.
നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന്‍(56), അമ്മ ലക്ഷ്മി(75) എന്നിവരെ ജനുവരി 27 നാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് അതേ കുടുംബത്തിലെ രണ്ടുപേരെ കൂടി ചെന്താമര കൊലപ്പെടുത്തിയത്. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ ചെന്താമരയെ 35 മണിക്കൂറിന് ശേഷമാണ് പോലീസിന് പിടികൂടാനായത്. മലമുകളില്‍ ഒളിവില്‍കഴിഞ്ഞിരുന്ന പ്രതി വിശപ്പ് സഹിക്കാന്‍ വയ്യാതായതോടെ മലയിറങ്ങി വീട്ടിലേക്ക് വരുന്നതിനിടെ പോലീസ് കാത്തിരുന്ന് പിടികൂടുകയായിരുന്നു.
വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ചെന്താമര. പൂര്‍വ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പ്രതിക്ക് പശ്ചാത്താപമില്ലെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകം കൃത്യമായ നടപ്പാക്കിയതില്‍ പ്രതിക്ക് സന്തോഷമുണ്ട്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അരുംകൊലകള്‍ നടത്തിയത്. ഇയാള്‍ പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവന്‍ ഭീഷണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു.nemara double murder case evidence taking police with accused chenthamara
Content Summary: nemara double murder case evidence taking police with accused chenthamara