ടിക് ടോക്ക് നിരോധനം പിൻവലിച്ച് നേപ്പാൾ. മുൻ സർക്കാർ നവംബർ മാസത്തിൽ ഏർപ്പെടുത്തിയ നിരോധനമാണ് പുതിയ പ്രധാനമന്ത്രി കെ പി ശർമ്മ പിൻവലിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ വടക്ക് ഭാഗത്തുള്ള അയൽ രാജ്യമായ ചൈനയുമായുള്ള നേപ്പാളിൻ്റെ ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കമാണെന്നാണ് സൂചന. സാമൂഹ്യ സൗഹാർദ്ദം” തകർക്കുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ചൈനീസ് കമ്പനിയായ ByteDance-ൻ്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് ടിക് ടോക്ക് നേപ്പാളിൽ നിരോധിക്കുന്നത്. ഇത്തരത്തിലുള്ള ഉള്ളടക്കത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ ടിക് ടോക്ക് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് നിരോധനത്തിലേക്ക് നീങ്ങിയതെന്ന് അന്നത്തെ നേപ്പാളി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. Nepal overturned TikTok ban
ടോക്ക് തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ചൈനയുമായി അടുത്ത ബന്ധം പുലർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് രാഷ്ട്രീയ വിദഗ്ദ്‌ഗർ വിലയിരുത്തുന്നത്. പ്രത്യേകിച്ച് നേപ്പാളിൻ്റെ മറ്റൊരയൽരാജ്യമായ ഇന്ത്യയും ചൈനയും തമ്മിൽ നയതന്ത്ര ബന്ധങ്ങൾ വഷളാകുന്ന സാഹചര്യത്തിൽ. ദക്ഷിണേഷ്യൻ മേഖലയിൽ കൂടുതൽ സ്വാധീനം നേടാനുള്ള ശ്രമങ്ങൾക്കിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണ്ണമാകുകയാണ്.ടിക് ടോക്കും മറ്റ് നിരവധി ചൈനീസ് ആപ്പുകളും 2020 മുതൽ ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്. നേപ്പാളിൽ ഒരു പ്രതിനിധിയെ നിയമിക്കുന്നത് പോലെ ടിക് ടോക്കിന് ഇനി ചില നിയമങ്ങൾ പാലിക്കേണ്ടി വരുമെന്ന് നേപ്പാൾ സർക്കാരിൻ്റെ വക്താവ് പൃഥ്വി സുബ്ബ ഗുരുങ് പറഞ്ഞു. നേപ്പാളി ടൂറിസം പ്രോത്സാഹിപ്പിക്കാനും ഡിജിറ്റൽ സുരക്ഷയും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാനും ഹാനികരമായ ഉള്ളടക്കം കുറയ്ക്കാനും ടിക് ടോക്ക് സഹായിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ, നേപ്പാളിലെ ചൈനീസ് അംബാസഡർ ചെൻ സോംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. ” ഇന്ന് ഒരു നല്ല ദിവസമാണ്.” ടിക്‌ടോക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ അന്തിമമായി എന്ന സൂചന ലഭിക്കുന്നതായിരുന്നു ഈ പോസ്റ്റ്. 73 വയസ്സുള്ള, നേപ്പാളിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുന്ന ശർമ്മ ജൂലൈയിലാണ് വീണ്ടും പ്രധാനമന്ത്രിയാകുന്നത്. ഇത് നാലാം തവണയാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ, ഇന്ത്യയുമായി സൗഹൃദം പുലർത്തിയിരുന്നു, മാത്രമല്ല പലപ്പോഴും സഖ്യകക്ഷികളെ പ്രയോജനപ്പെടുത്തുന്നതിനായി അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്. പക്ഷെ നേപ്പാളിൽ ഇന്ത്യക്ക് അധിക സ്വാധീനം നൽകരുതെന്ന് ശർമ്മ പലപ്പോഴും തുറന്നടിച്ചിട്ടുണ്ട്. 2015ൽ പ്രധാനമന്ത്രിയായിരുന്നപ്പോൾ, നേപ്പാളിൻ്റെ ഭരണഘടനയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ഇന്ത്യ നേപ്പാളിനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ അദ്ദേഹം ശക്തമായി എതിർത്തിരുന്നു.
2017 ലെ തെരഞ്ഞെടുപ്പിന് ശേഷം, പ്രധാനമന്ത്രിയായ തൻ്റെ രണ്ടാം ഘട്ടത്തിൽ, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ വഷളാക്കുന്ന തരത്തിലാണ് ശർമ്മ നേപ്പാളിൻ്റെ രാഷ്ട്രീയ ഭൂപടം പരിഷ്കരിച്ചത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഒരു ഹൈവേയുടെ നവീകരണം പൂർത്തിയാക്കാനുള്ള കരാർ ഉൾപ്പെടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഏതാനും വികസന പദ്ധതികൾ വിപുലീകരിക്കാൻ നേപ്പാളും ചൈനയും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
Conent summary; Nepal’s new prime minister Lifts Ban on TikTok Nepal overturned TikTok ban