June 13, 2026 |
Share on

അമേത്തിയില്‍ തോല്‍ക്കുമെന്ന് പേടിച്ച് രാഹുല്‍ മുങ്ങിയെന്ന് അമിത് ഷാ, സുരേഷ് ഗോപി അടക്കമുള്ളവര്‍ ബിജെപിയുടെ പരിഗണനയില്‍

അമേഥിയില്‍ കളികളൊന്നും നടക്കില്ലെന്ന് രാഹുലിന് മനസിലായി. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം രാജ്യത്തെ നശിപ്പിച്ചതായും അമിത് ഷാ ആരോപിച്ചു.

അമേഥിയില്‍ തോല്‍ക്കുമെന്ന് പേടിച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് എന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അമേഥിയില്‍ കളികളൊന്നും നടക്കില്ലെന്ന് രാഹുലിന് മനസിലായി. അതുകൊണ്ടാണ് കേരളത്തിലേയ്ക്ക് ഓടിപ്പോയത്. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം രാജ്യത്തെ നശിപ്പിച്ചതായും അമിത് ഷാ ആരോപിച്ചു.

അതേസമയം രാഹുല്‍ ഗാന്ധിയെ നേരിടാന്‍ യോജിച്ച സ്ഥാനാര്‍ത്ഥിയെ തിരയുകയാണ് ബിജെപി. അമേഥിയില്‍ രാഹുലിന്റെ എതിരാളിയായ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്നെ വയനാട്ടില്‍ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതിനുള്ള സാധ്യത കുറവാണ്. നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി അടക്കമുള്ളവരെ ബിജെപി പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×