July 08, 2025 |
Share on

പിന്നിട്ടത് നാഴികക്കല്ല്: മാരുതി സുസൂക്കി ഉൽപാദനം 200 ലക്ഷം കവിഞ്ഞു

1983ലാണ് മാരുതി സുസൂക്കി ആദ്യമായി ഉൽപാദനം തുടങ്ങിയത്. ഇന്നേക്ക് 34 വർഷവും അഞ്ച് മാസവും കഴിഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വലിയ കാർനിർമാതാവായ മാരുതി സുസൂക്കി ഉൽപാദനത്തിൽ ഒരു നാഴികക്കല്ല് പിന്നിട്ടു. 20 ദശലക്ഷം കാറുകളാണ് മാരുതി ഇക്കാലത്തിനിടയിൽ നിർമിച്ചത്.

ബ്രൈറ്റ് റെഡ് നിറത്തിലുള്ള സ്വിഫ്റ്റ് ഹാച്ച്ബാക്കാണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത്.

1983ലാണ് മാരുതി സുസൂക്കി ആദ്യമായി ഉൽപാദനം തുടങ്ങിയത്. ഇന്നേക്ക് 34 വർഷവും അഞ്ച് മാസവും കഴിഞ്ഞു.

ആൾട്ടോ ഹാച്ച്ബാക്കാണ് ഈ കാറുകളിൽ ഏറ്റവും കൂടുതൽ നിർമിക്കപ്പെട്ടതെന്ന വിശേഷവുമുണ്ട്. 3.17 ദശലക്ഷം ആൾട്ടോകൾ നിർമിക്കപ്പെട്ടു കഴിഞ്ഞു. മാരുതി 800 ആകട്ടെ, 2.91 ദശലക്ഷം യൂണിറ്റുകൾ പുറത്തിറങ്ങി. വാഗൺ ആർ മോഡൽ 2.16 ദശലക്ഷം യൂണിറ്റുകൾ നിർമിക്കപ്പെട്ടു.

തുടക്കത്തിൽ സുസൂക്കിയുടെ സാങ്കേതിക സഹായം മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് മാരുതി ഉദ്യോഗ് എന്നായിരുന്നു കമ്പനിയുടെ പേര്. പിന്നീട് മാരുതിയുടെ ഭൂരിഭാഗം ഓഹരികൾ സുസൂക്കി സ്വന്തമാക്കുകയും മാരുതി സുസൂക്കി എന്ന് പേര് മാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

×