UPDATES

25 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു ഇറോട്ടിക് ചിത്രം; 57 ആം വയസിലും ഞെട്ടിച്ച് നിക്കോള്‍ കിഡ്മാന്‍

വെനീസ് ഫിലിം ഫെസ്റ്റിവലിൽ ചർച്ചയായി ‘ ബേബി ഗേൾ ‘

                       

വെനീസ് ഫിലിം ഫെസ്റ്റിവലിൽ ചർച്ചയായി നിക്കോൾ കിഡ്മാൻ്റെ ഇറോട്ടിക് ചിത്രം ബേബിഗേൾ. നിക്കോൾ കിഡ്മാൻ തൻ്റെ മുൻ ഭർത്താവ് ടോം ക്രൂസിനൊപ്പം സ്റ്റാൻലി കുബ്രിക്കിൻ്റെ ഇറോട്ടിക് ക്ലാസിക് ചിത്രമായ ഐസ് വൈഡ് ഷട്ട് എന്ന ചിത്രത്തിൽ അഭിനയിച്ച് 25 വർഷങ്ങൾക്ക് ശേഷമാണ് ഈ ചിത്രം. ഓസ്കാർ ജേതാവായ നിക്കോൾ സമീപ വർഷങ്ങളിൽ ലൈംഗികത പ്രകടമാക്കുന്ന വേഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നെങ്കിലും, ഈ വർഷത്തെ വെനീസ് ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും ധീരമായ ചിത്രങ്ങളിലൊന്നിൽ  പ്രധാന വേഷത്തിലൂടെ വീണ്ടും വിഭാഗത്തിലേക്ക് മടങ്ങുകയാണ്. nicole kidman erotic drama

ബേബിഗേൾ എന്ന സിനിമ സംവിധാനം ചെയ്തത് ഡച്ച് ചലച്ചിത്ര നിർമ്മാതാവായ ഹലീന റെയ്‌ജിനാണ്. നിക്കോൾ കിഡ്‌മാൻ ബേബിഗേളിൽ, തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ സഹപ്രവർത്തകനുമായി -ഹാരിസ് ഡിക്കിൻസൺ) ഭർത്താവിനെ (അൻ്റോണിയോ ബാൻഡേരാസ്) വഞ്ചിക്കുന്ന സിഇഒ ആയാണ് വേഷമിടുന്നത്. ചിത്രം ഈ വർഷത്തെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ വലിയ ചർച്ചകൾക്കാണ് വഴിവയ്ക്കുന്നത്. വളരെ നാളുകൾക്ക് ശേഷം സിനിമയിൽ ലൈംഗികത തിരിച്ചുവരവ് നടത്തുന്നുവെന്ന് കാണിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബേബിഗേൾ.

ലൈംഗികത, ആഗ്രഹം, ചിന്തകൾ, രഹസ്യങ്ങൾ, വിവാഹം, സത്യം, അധികാരം, സമ്മതം എന്നിവയെക്കുറിച്ചുള്ളതാണ് ബേബിഗേൾ എന്ന് നിക്കോൾ കിഡ്മാൻ ഓഗസ്റ്റ് 30 വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. “ഇത് ഒരു സ്ത്രീയുടെ കഥയാണ്, ഇത് വളരെ സ്വതന്ത്ര്യമായി നിങ്ങൾ ഏറ്റെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സ്ത്രീയുടെ വീക്ഷണകോണിൽ നിന്നാണ് ബേബിഗേളിന്റെ കഥ പറഞ്ഞിരിക്കുന്നത് എന്നും നിക്കോൾ കിഡ്മാൻ കൂട്ടിച്ചേർത്തു. nicole kidman erotic drama

സിനിമയുടെ റിലീസ് ആയപ്പോൾ എനിക്ക് ഭയം തോന്നിയെന്നും നിക്കോൾ പറഞ്ഞു. എന്നാൽ സ്ത്രീകൾ നിർമ്മിക്കുന്ന സിനിമകൾ തുടർന്നും ഉണ്ടാകുന്നതിൽ അഭിമാനിക്കുന്നതായും നിക്കോൾ വ്യക്തമാക്കി. പലപ്പോഴും ചിന്തിക്കുന്നതും എന്നാൽ പുറം ലോകം അറിയാത്ത കാര്യങ്ങൾ സ്ക്രീനിൽ കാണിക്കാനുള്ള അവളുടെ ധൈര്യത്തെ സംവിധായകൻ അന്റോണിയോ ബന്ദേരാസ് പ്രശംസിച്ചു. ‘ഒരു വിധത്തിൽ, നമ്മൾ നമ്മുടെ സഹജവാസനകളുടെ തടവുകാരെപ്പോലെയാണ്, മൃഗങ്ങളെപ്പോലെയാണ് നാം. മനുഷ്യനാകുന്നത് നമ്മുടെ സ്വന്തം തെരഞ്ഞെടുപ്പല്ല. എന്നാൽ ഒരു സ്ത്രീയുടെ നേതൃത്വത്തിൽ അതിൻ്റെ ഭാഗമാകുന്നതിൽ ഞാൻ അഭിമാനിക്കുന്നു’ , എന്നും അന്റോണിയോ പറഞ്ഞു.

ബേബിഗേൾ കഴിഞ്ഞ ദശാബ്ദത്തിലെ കൂടുതൽ യാഥാസ്ഥിതിക സിനിമകളിൽ നിന്നുള്ള ഒരു മാറ്റത്തെ പ്രതിനിധീകരിക്കുന്നു. 2019 -ലെ പഠന പ്രകാരം , 2010- കളിൽ പുറത്തിറങ്ങിയ 100 സിനിമകളിൽ ഒരു സിനിമയിൽ മാത്രമേ സെക്‌സ് സീൻ ഉൾപ്പെട്ടിട്ടുള്ളൂ എന്ന് കണ്ടെത്തിയിരുന്നു. 1960-കൾക്ക് ശേഷമുള്ള സിനിമയിൽ സെക്‌സ് സീനുകൾ കുറവാണ്. ഈ വർഷം ലൈംഗിക ചിത്രങ്ങളുണ്ടെന്നത് അപ്രതീക്ഷിതമായിരുന്നുവെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ആൽബർട്ടോ ബാർബെറ പറഞ്ഞു.

‘ കഴിഞ്ഞ 20 വർഷമായി, സ്‌ക്രീനിൽ ലൈംഗികത കാണിക്കുന്നത് ഏതാണ്ട് അപ്രത്യക്ഷമായതായി തോന്നുന്നു, ഒരു തരം വിചിത്രമായ സെൻസർഷിപ്പ് ഉള്ളതുപോലെയാണ് തോന്നുന്നത്. എന്നാൽ ഇപ്പോൾ അത് ഒരു തിരിച്ചുവരവ് നടത്തുകയാണെന്നും ആൽബർട്ടോ ബാർബെറ കൂട്ടിച്ചേർത്തു. ഈ വർഷം വെനീസിലെ നിരവധി സിനിമകൾ സഡോമസോക്കിസം ( സാഡിസവും മാസോക്കിസവും ), എൽജിബിടിക്യു+ തുടങ്ങിയവ വിഷയങ്ങൾ ഉൾപ്പെടെ ആധുനിക കാലത്തെ ലൈംഗിക ബന്ധങ്ങളുടെ വ്യത്യസ്ത വശങ്ങൾ പര്യവേക്ഷണം ചെയ്യുന്നുവെന്നും ബാർബെറ ചൂണ്ടിക്കാട്ടി.

കാറ്റ് ബ്ലാഞ്ചെറ്റ് അഭിനയിച്ച അൽഫോൺസോ ക്വാറോൺ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ പരമ്പരയായ ‘ ഡിസ്ക്ലെയിമർ ‘ ആണ് ലൈംഗികത മറ്റൊരു ചിത്രം. നോർവീജിയൻ ചലച്ചിത്ര നിർമ്മാതാവ് ഡാഗ് ജോഹാൻ ഹൗഗെറുഡിൻ്റെ സിനിമ ലവ്, ഇറ്റാലിയൻ അശ്ലീലസാഹിത്യകാരനായ റിക്കാർഡോ ഷിച്ചിയെക്കുറിച്ചുള്ള ഇറ്റാലിയൻ ചലച്ചിത്ര നിർമ്മാതാവ് ഗിയുലിയ ലൂയിസ് സ്റ്റീഗർവാൾട്ടിൻ്റെ ‘ ദിവ ഫ്യൂച്ചൂറ’ എന്നിവയുമുണ്ട്.

അശ്ലീല വ്യവസായത്തിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്ന ലൈംഗികതയോടുള്ള തൻ്റെ ഇഷ്ടക്കേട് അന്റോണിയോ ബാർബെര പ്രകടിപ്പിച്ചു. ചലച്ചിത്രപ്രവർത്തകർ വീണ്ടും അടുപ്പവും ലൈംഗിക ബന്ധവും ചിന്തനീയവും കലാപരവുമായ രീതിയിൽ പര്യവേക്ഷണം ചെയ്യുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 18 മാസങ്ങളിൽ, ‘ പുവർ തിങ്ങ്സ് ‘ , ‘ സാൾട്ട്ബേൺ ‘, ‘ ലവ് ലൈസ് ബ്ലീഡിംഗ് ‘ തുടങ്ങിയ പ്രകോപനപരമായ സിനിമകളും ‘ ഡാമേജ് ‘ , ‘ ഫാറ്റൽ അട്രാക്ഷൻ ‘ തുടങ്ങിയ ക്ലാസിക്കുകളുടെ ടിവി റീമേക്കുകളും വർധിച്ചിട്ടുണ്ട്. സ്ത്രീയുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയോ, സ്വവർഗ്ഗാനുരാഗ ബന്ധങ്ങൾ കാണിക്കുകയോ, ഇന്നത്തെ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ലൈംഗിക സിനിമ പരിണമിച്ചിരിക്കുന്നു.

ഇറോട്ടിക് പ്രസാധകരായ ബാരൺ ബുക്‌സിൻ്റെ സ്ഥാപകനായ മാത്യു ഹോൾറോയിഡ് പറഞ്ഞു, വൈവിധ്യമാർന്ന ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളിൽ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ‘ അവ കേവലം ഉത്തേജനത്തിന് മാത്രമുള്ള, സിനിമകളാണ്,’ എന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ സിനിമകൾക്ക് ലൈംഗിക രംഗങ്ങളിൽ “ഹെറ്ററോനോർമേറ്റീവ് പ്രത്യയശാസ്ത്രം” ചിത്രീകരിക്കാനുള്ള പ്രവണതയുണ്ടെങ്കിലും, പ്രേക്ഷകർ ഒടുവിൽ കൂടുതൽ പ്രാതിനിധ്യം കാണുന്നുവെന്ന് ഹോൾറോയിഡ് കൂട്ടിച്ചേർത്തു. #മി ടൂ പ്രസ്ഥാനത്തിന് ശേഷം ഇൻ്റിമസി കോർഡിനേറ്റർമാരെ അവതരിപ്പിച്ചത് അത്തരം റോളുകൾ ഏറ്റെടുക്കാനുള്ള ആത്മവിശ്വാസത്തോടെ അഭിനേതാക്കളെ സജ്ജരാക്കി എന്നതും പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

ഈ തലമുറ സെക്‌സ് -നെഗറ്റീവ് ആണെന്ന തരത്തിൽ ചർച്ച നടക്കുന്നുണ്ടെങ്കിലും, ലൈംഗികതയുടെ കൂടുതൽ പുരോഗമനപരമായ ചിത്രീകരണങ്ങൾ കാണാൻ ജെൻ – Z യഥാർത്ഥത്തിൽ ആഗ്രഹിച്ചേക്കുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. മുൻ തലമുറകളെ അപേക്ഷിച്ച് യുവാക്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറവാണെന്ന് വാർവിക്ക് സർവകലാശാലയിലെ ഫ്രഞ്ച്, സ്‌ക്രീൻ സ്റ്റഡീസ് പ്രൊഫസറായ മേരി ഹാരോഡ് അഭിപ്രായപ്പെട്ടു. ഇത് ശാരീരിക അടുപ്പത്തെ സ്ക്രീനിൽ ഉൾപ്പെടെ സാംസ്കാരിക താൽപ്പര്യമുള്ള വിഷയമാക്കുന്നു. പാൻഡെമിക് ജീവിതം ഓൺലൈനിലേക്ക് തള്ളിവിട്ടതിനുശേഷം, ആളുകൾ-പ്രത്യേകിച്ച് യുവതലമുറ-ലൈംഗികത ഉൾപ്പെടെയുള്ള ശാരീരിക ഇടപെടലുകളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ആഘോഷിക്കാൻ ഉത്സുകരാണ് എന്നും വിദഗ്ധർ പറയുന്നു.

content summary ; Film among host of sexually explicit features on this year’s lineup as erotica returns to screens after years of chastity

Share on

മറ്റുവാര്‍ത്തകള്‍