June 05, 2026 |
Share on

കോടതികളില്‍ ദേശീയഗാനം വേണ്ടെന്ന് സുപ്രീംകോടതി

അഴിമുഖം പ്രതിനിധി കോടതി നടപടി തുടങ്ങുന്നതിന് മുമ്പായി കോടതിമുറിയില്‍ ദേശീയഗാനം വയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ സിനിമാപ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് കോടതികളില്‍ ദേശീയഗാനം വേണമെന്ന ആവശ്യം തള്ളിയിരിക്കുന്നത്. ഒരു അഭിഭാഷകനാണ് രാജ്യത്തെ എല്ലാ കോടതികളിലും, കോടതി നടപടി തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. തീയറ്ററുകളില്‍ സിനിമാ പ്രദര്‍ശനത്തിന് മുമ്പായി ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്നും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് പരക്കെ […]

അഴിമുഖം പ്രതിനിധി

കോടതി നടപടി തുടങ്ങുന്നതിന് മുമ്പായി കോടതിമുറിയില്‍ ദേശീയഗാനം വയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ സിനിമാപ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് കോടതികളില്‍ ദേശീയഗാനം വേണമെന്ന ആവശ്യം തള്ളിയിരിക്കുന്നത്.

ഒരു അഭിഭാഷകനാണ് രാജ്യത്തെ എല്ലാ കോടതികളിലും, കോടതി നടപടി തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. തീയറ്ററുകളില്‍ സിനിമാ പ്രദര്‍ശനത്തിന് മുമ്പായി ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്നും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് പരക്കെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുന്നതിന് ഇടയിലാണിത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×