June 26, 2026 |
Share on

‘വീ ദ പീപ്പിള്‍, യെസ് വീ കാന്‍’: ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം

അമേരിക്ക ഏതെങ്കിലുമൊരു വ്യക്തിയുടെ പദ്ധതിയല്ല. നമ്മുടെ ജനാധിപത്യത്തില്‍ ഏറ്റവും ശക്തമായ വാക്ക് വീ (നമ്മള്‍) എന്നതാണ്. ‘വീ ദ പീപ്പിള്‍’, ‘വി ഷാള്‍ ഓവര്‍കം’, ‘യെസ് വി കാന്‍’. എല്ലാത്തിലും അതുണ്ട്.

1796ല്‍ ഒരു സമാധാനപരമായ ജനാധിപത്യ അധികാര കൈമാറ്റത്തിന് ജോര്‍ജ് വാഷിംഗ്ടണിലൂടെ തുടക്കം കുറിച്ചു. പിന്നീട് അമേരിക്കന്‍ ജനതയോട് അവരുട െപ്രസിഡന്‌റിന്‌റെ ആദ്യ വിടവാങ്ങല്‍ പ്രസംഗം ജോര്‍ജ് വാഷിംഗ്ടണ്‍ നടത്തി. 220 വര്‍ഷത്തിനിടയില്‍ നിരവധി അമേരിക്കന്‍ പ്രസിഡന്‌റുമാര്‍ വാഷിംഗ്ടണിന്‌റെ പാത പിന്തുടര്‍ന്നു. തങ്ങളുടെ പ്രവര്‍ത്തനാനുഭവങ്ങളും രാജ്യത്തിന്‌റെ ഭാവി സംബന്ധിച്ച പ്രതീക്ഷകളുമെല്ല്ാം അവര്‍ പങ്കുവച്ചു.

ഏതായാലും ജനുവരി 10ന് ചൊവ്വാഴ്ച, ഞാന്‍ ചിക്കാഗോയിലെ വീട്ടിലേയ്ക്ക് പോകും. എന്‌റെ വിലയിരുത്തലുകള്‍ ഞാന്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ എട്ട് വര്‍ഷം ഈ രാജ്യത്ത് മാറ്റവും കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായതില്‍ നന്ദി പറയുന്നു. ആ ശ്രമങ്ങള്‍ ആഘോഷിക്കപ്പെടണം. ഒപ്പം ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ സജീവമാകട്ടെ. 2009 മുതല്‍ നമ്മള്‍ പല വലിയ വെല്ലുവിളികളും നേരിട്ടു. അവയെ നേരിട്ട് കൊണ്ട് കരുത്താര്‍ജ്ജിച്ചു. നമുക്ക് അതിന് കഴിഞ്ഞത് തുടക്കം മുതല്‍ പിന്തുടര്‍ന്ന് വരുന്ന വിശ്വാസമാണ്. നമുക്ക് ഒരുമിച്ച് ഈ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ കഴിയുമെന്ന വിശ്വാസം.

നിങ്ങള്‍ ഒരു വട്ടം കൂടി എന്നോട് ചേര്‍ന്ന് നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ സംബന്ധിച്ച് എല്ലാം നിങ്ങളായിരുന്നു. അമേരിക്ക ഏതെങ്കിലുമൊരു വ്യക്തിയുടെ പദ്ധതിയല്ല. നമ്മുടെ ജനാധിപത്യത്തില്‍ ഏറ്റവും ശക്തമായ വാക്ക് വീ (നമ്മള്‍) എന്നതാണ്. ‘വീ ദ പീപ്പിള്‍’, ‘വി ഷാള്‍ ഓവര്‍കം’, ‘യെസ് വി കാന്‍’. എല്ലാത്തിലും അതുണ്ട്.

വായനയ്ക്ക്: https://goo.gl/MDpZ9u

Leave a Reply

Your email address will not be published. Required fields are marked *

×