June 13, 2026 |

കളേഴ്‌സ്‌ ഓഫ്‌ കൃഷ്‌ണയുമായി മധുലിത മോഹപത്ര

ഡൽഹിയിലെ സെൻട്രൽ സം​ഗീത് നാടക് അക്കാദമിയിൽ നിന്നും ഉസ്താദ് ബിസ്മില്ലാ ഖാൻ യുവപുരസ്‌കർ നേടിയ പ്രശസ്തയായ ഒഡീസി നർത്തകിയാണ് മധുലിത മൊഹപത്ര

പ്രശസ്‌ത ഒഡീസി നർത്തകി മധുലിത മോഹപത്രയും ട്രൂപ്പായ നൃത്ത്യന്തർ ഡാൻസ്‌ എൻസെമ്പിളും ചേർന്ന്‌ അവതരിപ്പിക്കുന്ന പ്രോ​ഗ്രാം 2024 ഡിസംബർ 8ന്‌ കൊച്ചി, ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടക്കും. വൈകുന്നേരം 6 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇടപ്പള്ളി നൃത്താസ്വാദക സദസ് സംഘടിപ്പിക്കുന്ന ചങ്ങമ്പുഴ മഹോത്സവം 2024 ൻ്റെ ഒരു വിഭാ​ഗമായ നൃത്തോത്സവം 2024 ൻ്റെ ഭാഗമായാണ് പരിപാടി. നൃത്ത്യന്തർ ഡാൻസ്‌ എൻസെമ്പിളിന്റെ കളേഴ്‌സ്‌ ഓഫ്‌ കൃഷ്‌ണ എന്ന നൃത്തമാണ് മധുലിത മോഹപത്രയും കൂട്ടരും അവതരിപ്പിക്കുന്നത്. Madhulita Mohapatra

ഡൽഹിയിലെ സെൻട്രൽ സം​ഗീത് നാടക് അക്കാദമിയിൽ നിന്നും ഉസ്താദ് ബിസ്മില്ലാ ഖാൻ യുവപുരസ്‌കർ നേടിയ പ്രശസ്തയായ ഒഡീസി നർത്തകിയാണ് മധുലിത മൊഹപത്ര. കൂടാതെ IIW ഷീ ഇൻസ്പെയേഴ്സ് അവാർഡ് 2024 , ദേവി അവാർഡ് 2024, കെംപെഗൗഡ അവാർഡ് എന്നിവയുൾപ്പെടെ തുടങ്ങിയ നിരവധി അവാർഡുകളും മധുലിത മോഹപത്ര സ്വന്തമാക്കിയിട്ടുണ്ട്. ദൂരദർശനിലെ ‘എ’ ഗ്രേഡ് ആർട്ടിസ്റ്റായ അവർ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൽ (ICCR) അംഗമാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി നൃത്തപരിപാടികൾ നൃത്ത്യന്തർ ഡാൻസ്‌ എൻസെമ്പിൾ നടത്തിയിച്ചുണ്ട്. മധുലിത മോഹപത്രയുടെ ​ഗ്രൂപ്പ് കോറിയോ​ഗ്രാഫികളെല്ലാം വളരെയധികം പ്രശംസ നേടിയിട്ടുള്ളവയാണ്.

ഒഡീസി നൃത്തത്തിൻ്റെ മനോഹരമായ ചലനങ്ങളിലൂടെയും ഭാവങ്ങളിലൂടെയും ഭഗവാൻ കൃഷ്ണൻ്റെ കഥകൾക്ക് ജീവൻ നൽകുന്ന ഒരു മാസ്മരിക നിർമ്മാണമാണ് കളേഴ്‌സ് ഓഫ് കൃഷ്ണ. സ്നേഹവാനായ മകൻ, കുസൃതിയുള്ള കുട്ടി, വിശ്വസ്തനായ സുഹൃത്ത്, സംരക്ഷകൻ, ബുദ്ധിമാനായ ഉപദേഷ്ടാവ്, നിത്യ കാമുകൻ എന്നിങ്ങനെ വിവിധ വേഷങ്ങളിൽ കൃഷ്ണനെ ഇതിൽ അവതരിപ്പിക്കുന്നുണ്ട്. ശ്രീ രൂപക് കുമാർ പരിദയുടേതാണ് കളേഴ്‌സ് ഓഫ് കൃഷ്ണയിലെ സം​ഗീതം. ഒപ്പം ഗുരു ധനേശ്വർ സ്വെയിനിൻ്റെ താളവും, മധുലിത മൊഹപത്രയുടെ നൃത്തസംവിധാനവും കൂടിയാകുമ്പോൾ ആകർഷകമായ ഒരു അനുഭവം തന്നെയായിരിക്കും പ്രോ​ഗ്രം നൽകുക.Madhulita Mohapatra

Content summary: Odissi dancer Madhulita Mohapatra and her troupe will perform Colours of Krishna

Odissi dancer Madhulita Mohapatra Colours of Krishna kochi 

 

Leave a Reply

Your email address will not be published. Required fields are marked *

×