June 26, 2026 |
Share on

അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ ബോംബ്‌ വിതച്ചത് വ്യാപക നാശം (വീഡിയോ)

ഏപ്രില്‍ 13നാണ് ഇവിടെ ബോംബിട്ടത്. നിരവധി പേര്‍ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ ഐസിസ് ഗുഹകളും തുരങ്കങ്ങളും ലക്ഷ്യം വച്ച് യുഎസ് വ്യോമസേന ഇട്ട ജിബിയു 43 എന്ന മാരക ബോംബ് വിതച്ച നാശം വ്യക്തമാക്കുന്ന വീഡിയോ ആണിത്. ഏപ്രില്‍ 13നാണ് ഇവിടെ ബോംബിട്ടത്. നിരവധി പേര്‍ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

ബോംബാക്രമണം നടന്ന് ഒരാഴ്ചയോളം ഇവിടേയ്ക്ക് മാദ്ധ്യമപ്രവര്‍ത്തകര്‍ അടക്കം ആരെയും കടത്തി വിടാതെ സുരക്ഷാസേന തടഞ്ഞിരിക്കുകയായിരുന്നുവെന്ന് ബിസിനസ് ഇന്‍സൈഡര്‍ പറയുന്നു. 94 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് അഫ്ഗാന്‍ ഗവണ്‍മെന്റിന്റെ അവകാശവാദം. എത്ര സിവിലിയന്മാര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ച് കണക്ക് ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *

×