April 19, 2025 |

ലോകത്തില്‍ എട്ടില്‍ ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പ് ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നു; യുണിസെഫ്‌

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന്റെ അളവ് പേടിപ്പെടുത്തുന്നതാണ്.

ഇന്ന് ജീവിച്ചിരിക്കുന്നതില്‍ 370 ദശലക്ഷത്തിലധികം സ്ത്രീകളും പെണ്‍കുട്ടികളും അതായത് ഏകദേശം എട്ടില്‍ ഒരു സ്ത്രീ 18 വയസ്സ് തികയുന്നതിന് മുമ്പ് ബലാത്സംഗമോ ലൈംഗികാതിക്രമമോ അനുഭവിച്ചിട്ടുള്ളതായി ആഗോള കണക്കുകള്‍ പറയുന്നു. one in eight girls sexually assaulted

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന്റെ അളവ് പേടിപ്പെടുത്തുന്നതാണ്, അതിജീവിതര്‍ തന്റെ ചെറുപ്പകാലം മുതല്‍ അങ്ങോട്ടുള്ള ദിവസങ്ങളില്‍ അതിക്രമങ്ങളുടെ ആഘാതവും പേറിയാണ് ജീവിക്കുന്നത്. യുണിസെഫ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. one in eight girls sexually assaulted

അനാവശ്യമായ ലൈംഗിക തമാശകളോ കമന്റുകളോ, അശ്ലീലസാഹിത്യം അല്ലെങ്കില്‍ ലൈംഗികാവയവങ്ങളുടെ എക്‌സ്‌പോഷര്‍ എന്നിവയും ലൈംഗികാതിക്രമത്തിന്റെ നോണ്‍കോണ്‍ടാക്ട് പരിധിയില്‍പ്പെടുത്തിയാല്‍ ഈ കണക്കുകള്‍ അഞ്ചില്‍ ഒന്ന് എന്ന നിലയിലേക്ക് ഉയരും.

പെണ്‍കുട്ടികളിലും സ്ത്രീകളിലുമാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നതെങ്കിലും, 11 ല്‍ ഒരു ആണ്‍കുട്ടിയോ പുരുഷനോ കുട്ടിക്കാലത്ത് ബലാത്സംഗമോ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമമോ അനുഭവിച്ചിട്ടുണ്ടെന്ന് ഏജന്‍സി വ്യക്തമാക്കുന്നു.

‘കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം നമ്മുടെ ധാര്‍മ്മികമായ മനഃസാക്ഷിക്ക് നിരക്കാത്തതാണ്. പലപ്പോഴും അതിക്രമങ്ങള്‍ നടക്കുന്നത് കുട്ടിക്ക് അറിയാവുന്നതും അവര്‍ വിശ്വസിക്കുന്നതുമായ, അവര്‍ക്ക് സുരക്ഷിതത്വം തോന്നേണ്ട സ്ഥലങ്ങളില്‍ നിന്നാവാം ഇത്തരം അനുഭവങ്ങളുണ്ടാകുന്നത്, ഇത് വളരെക്കാലം നീണ്ടു നില്‍ക്കുന്ന ആഴത്തിലുള്ള മുറിവേല്‍പ്പിക്കും.’ യുണിസെഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ പറയുന്നു.

ഫിലിപ്പൈന്‍സിലെ ഒരു വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തി സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയ 12 വയസ്സുകാരി അനലിന്‍ ഉള്‍പ്പെടെയുള്ള കുട്ടികളുടേതടക്കം വ്യക്തിഗത കേസുകളുടെ അറിയപ്പെടാത്ത കഥകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 10 വയസ്സുള്ളപ്പോള്‍ അയല്‍വാസി അവളെ സമീപിച്ച് പണം വാഗ്ദാനം ചെയ്തുകൊണ്ട് സമീപിച്ചതിനാലാണ് കുട്ടി ലൈവില്‍ പങ്കെടുത്തത്.

എത്യോപ്യയിലെ ഒരു ഗ്രാമത്തിലെ 15 വയസ്സുള്ള സുമെയെ എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യപ്പെട്ട ശേഷം സമൂഹത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. അവള്‍ പറഞ്ഞു: ‘വരള്‍ച്ച കാരണം പശുക്കള്‍ ചത്തുപോവുന്നുണ്ടായിരുന്നു, എന്നാല്‍ ഞാന്‍ ഒരു മോശം വ്യക്തിയായതിനാല്‍ ഇത് എന്റെ തെറ്റുകൊണ്ട് സംഭവിക്കുന്നതാണെന്ന് ആളുകള്‍ പറഞ്ഞു. ഇതു കാരണവും ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ നാണക്കേടും ഭയവും കാരണമാണ് ഞാന്‍ ആരോടും ഒന്നും പറയാതിരുന്നത്.

‘എന്നാല്‍ ഞാന്‍ ഗര്‍ഭിണിയായപ്പോള്‍, എന്നെ സമൂഹത്തില്‍ നിന്ന് പുറത്താക്കുകയും, പശുക്കള്‍ ചത്തതിന് കാരണം ഞാനാണെന്ന് ആരോപിക്കുകയും ചെയ്തു.’ സുമെയ പറയുന്നു.

കുട്ടിക്കാലത്തെ ലൈംഗികാതിക്രമങ്ങളില്‍ ഭൂരിഭാഗവും കൗമാരപ്രായക്കാരിലാണ്, പ്രത്യേകിച്ച് 14നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍. കുടുംബത്തിലുള്ളവരോ, സുഹൃത്തുക്കളോ, അടുത്ത് അറിയാവുന്ന ആളുകളോ ആണ് ഏറ്റവും കൂടുതല്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നവര്‍.

ദുര്‍ബലവും, സുരക്ഷിതമല്ലാത്തതുമായ സ്ഥലങ്ങളില്‍ ജീവിക്കുന്ന കുട്ടികളാണ് ഏറ്റവും കൂടുതല്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നത്, റസ്സല്‍ പറഞ്ഞു. ഇത്തരം പ്രദേശങ്ങളില്‍, നാലിലൊന്ന് പെണ്‍കുട്ടികള്‍ ബലാത്സംഗമോ ലൈംഗികാതിക്രമമോ നേരിടുന്നതായി വ്യക്തമാകുന്നു.

‘ബലാത്സംഗവും ലിംഗാധിഷ്ഠിത അക്രങ്ങളും കൂടുതല്‍ നടക്കുന്നത് പലപ്പോഴും യുദ്ധത്തിന്റെ സംഘര്‍ഷമേഖലകളിലാണ്. ഭയാനകമായ ലൈംഗികാതിക്രമങ്ങള്‍ക്കാണ് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്,’ യുദ്ധത്തിന്റെ സംഘര്‍ഷ മേഖലകളില്‍ താമസിക്കുന്നവര്‍ പറയുന്നു.

ലോകത്തിന്റെ എല്ലാ മേഖലകളിലും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് കണ്ടെത്തി. ഏറ്റവും ഉയര്‍ന്ന നിരക്ക് ഓഷ്യാനിയയിലാണ്, അവിടെ 34% അതായത് 6 ദശലക്ഷം സ്ത്രീകള്‍ അക്രമങ്ങള്‍ക്ക് വിധേയരാകുന്നു. ബാധിച്ച സബ്‌സഹാറന്‍ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ എണ്ണം സ്ത്രീകള്‍ ലൈംഗീകാതിക്രമം ചെയ്യപ്പെട്ടിട്ടുള്ളത്,79 ദശലക്ഷം സ്ത്രീകളും പെണ്‍കുട്ടികളും അതായത് 22%.

2015ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നായി ഈ വിഷയം കണക്കാക്കപ്പെടുന്നു. 2030ഓടെ കുട്ടികള്‍ക്കെതിരായ എല്ലാത്തരം അക്രമങ്ങളും അവസാനിപ്പിക്കാന്‍ ആഗോള സമൂഹം പ്രതിജ്ഞാബദ്ധമാണ്. നവംബറില്‍ കൊളംബിയയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും, സുരക്ഷാമാനദണ്ഡങ്ങള്‍ ഒരുക്കുന്ന സംവിധാനങ്ങളുടെ ഉദ്ഘാടനവും നടന്നിരുന്നു.

നാണക്കേട്, കണക്കെടുപ്പില്‍ നേരിടുന്ന വെല്ലുവിളികള്‍, ഡാറ്റ ശേഖരണത്തിലെ പരിമിതമായ ലഭ്യത എന്നിവ കാരണം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ തോത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് യുണിസെഫ് വ്യക്തമാക്കുന്നു. ആണ്‍കുട്ടികളുടെ അനുഭവങ്ങളും നോണ്‍കോണ്‍ടാക്റ്റ് ഫോമുകളും നോക്കുമ്പോള്‍ ഇത് കൂടുതല്‍ ശ്രമകരമാണെന്ന് യുഎന്‍ ഏജന്‍സി പറഞ്ഞു.

എന്നാല്‍, ഈ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റ് ആക്‌സസ്സ്, ആഗോളതലത്തില്‍ ഡിജിറ്റലൈസേഷന്‍, മൊബൈല്‍ സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലുണ്ടായ വ്യാപകമായ കുതിച്ചുചാട്ടം ലൈംഗിക ദുരുപയോഗത്തിന്റെയും ചൂഷണത്തിന്റെയും പുതിയ രൂപങ്ങള്‍ സൃഷ്ടിച്ചതും നമുക്ക് കാണാന്‍ കഴിയുന്നു.

2010നും 2022നും ഇടയില്‍ 120 രാജ്യങ്ങളിലും പ്രദേശങ്ങളിലും നടത്തിയ സര്‍വേകളെ അടിസ്ഥാനമാക്കിയുള്ളതാണ് യുണിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ട്, അതേസമയം ആണ്‍കുട്ടികള്‍ക്കെതിരെയും പുരുഷന്മാര്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങളും നോണ്‍കോണ്‍ടാക്ട് ലൈംഗിക അതിക്രമങ്ങളും അടക്കമുള്ളവയുടെ അറിയുക എന്നത് ഏറ്റവും പ്രയാസമേറിയ ജോലിയായിരുന്നു.

content summary;  one in eight girls sexually assaulted or raped before turning 18 unicef

Tags:

Leave a Reply

Your email address will not be published. Required fields are marked *

×