July 17, 2026 |
Share on

കുടുംബവാഴ്ച്ച നടത്താന്‍ ഇത് കോണ്‍ഗ്രസ് അല്ല, കേരള കോണ്‍ഗ്രസ് ആണ്- പി സി ജോര്‍ജ്

 അഴിമുഖം പ്രതിനിധി കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ നിന്ന് കെ എം മാണി മാറിയാല്‍ പകരം ജോസ് കെ മാണി ആകില്ല വരുന്നതെന്ന് വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്. കുടുംബ വാഴ്ച്ച നടക്കാന്‍ ഇത് കോണ്‍ഗ്രസ് അല്ലെന്നും ജോര്‍ജ് പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വയില്‍ പങ്കെടുത്തുകൊണ്ടാണ് പി സി ജോര്‍ജ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.യുഡിഎഫ് മന്ത്രിസഭില്‍ അഴിമതിക്കാരായ മന്ത്രിമാര്‍ ഉണ്ടെങ്കില്‍ അവര്‍ എല്ലാവരും മാറി നില്‍ക്കണം. കെ എം മാണിയെ മാത്രം അപമാനിച്ച് ഇറക്കിവിടാമെന്ന് […]

 അഴിമുഖം പ്രതിനിധി

കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ നിന്ന് കെ എം മാണി മാറിയാല്‍ പകരം ജോസ് കെ മാണി ആകില്ല വരുന്നതെന്ന് വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്. കുടുംബ വാഴ്ച്ച നടക്കാന്‍ ഇത് കോണ്‍ഗ്രസ് അല്ലെന്നും ജോര്‍ജ് പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വയില്‍ പങ്കെടുത്തുകൊണ്ടാണ് പി സി ജോര്‍ജ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.യുഡിഎഫ് മന്ത്രിസഭില്‍ അഴിമതിക്കാരായ മന്ത്രിമാര്‍ ഉണ്ടെങ്കില്‍ അവര്‍ എല്ലാവരും മാറി നില്‍ക്കണം. കെ എം മാണിയെ മാത്രം അപമാനിച്ച് ഇറക്കിവിടാമെന്ന് ആരും കരുതണ്ടെന്നും ജോര്‍ജ് തുറന്നടിച്ചു. സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ന്നിരിക്കുകയാണ്. പേരുദോഷം കേള്‍പ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനില്ല. നന്നാകണമെന്ന് തോന്നുന്നുണ്ടെങ്കില്‍ അതിന് ശ്രമിക്കേണ്ടത് മന്ത്രിമാരാണെന്നും ജോര്‍ജിന്റെ മുന്നറിയിപ്പ്‌

Tags:

Leave a Reply

Your email address will not be published. Required fields are marked *

×