ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിന് താഴെ പോർവിളി. ഇസ്രയേൽ സ്വീകരിച്ചത് പോലെയുള്ള നടപടി ഇന്ത്യയും കൈക്കൊള്ളണമെന്നും, അക്രമികൾ സ്വീകരിച്ച അതേ നാണയത്തിൽ തിരിച്ചടിക്കണം തുടങ്ങിയ നിരവധി കമന്റുകളാണ് പ്രധാനമന്ത്രിയുടെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.hatred against modi’s Facebook post
”ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവരോടും അനുശോചനം അറിയക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.” എന്നായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പ്. ‘നിങ്ങൾ എന്തിനാണ് സർ കാത്തിരിക്കുന്നത്, സമാധാനത്തനുള്ള നൊബേൽ സമ്മാനം കരസ്ഥമാക്കാനാണോ’ നരേന്ദ്ര മോദിയുടെ പോസ്റ്റിന് താഴെ വന്ന ഒരു കമന്റാണ് ഇത്, ഇത്തരത്തിലുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് അടിയിലുള്ളത്.
എല്ലാ തീവ്രവാദികളെയും കൊല്ലണമെന്നും പാകിസ്ഥാനുമായി തുറന്ന യുദ്ധത്തിനായി രാജ്യം കൊതിക്കുന്നു എന്നെല്ലാമാണ് ആളുകൾ ആവശ്യപ്പെടുന്നത്. സംഭവത്തിൽ മുസ്ലീം വിരുദ്ധത പടർത്താനും, മുസ്ലീങ്ങളെ മുഴുവൻ രാജ്യത്തിന്റെ ശത്രുക്കളാക്കാനും ശ്രമിക്കുന്ന തരത്തിലുള്ള നിരവധി കുറിപ്പുകളും പോസ്റ്റിന് താഴെ കാണാൻ കഴിയും.
ആദരാഞ്ജലികൾ നേരുന്നതോടെ രാജ്യത്തിന്റെ ഉത്തരവാദിത്വം തീരുമോ, കൊല്ലപ്പെട്ടവർക്ക് നിത്യശാന്തി ലഭിക്കണമെങ്കിൽ ഭീകരരെയും അവരുടെ രാജ്യത്തെയും ഇല്ലാതാക്കണമെന്നും ആളുകൾ പറയുന്നു. ശക്തമായ പ്രതിരോധത്തിന് വേണ്ടി അഭ്യർഥിക്കുകയാണ് പലരും.
വർഗീയ പ്രശ്‌നങ്ങളും, മുസ്ലീം വിരുദ്ധതയും രാജ്യത്ത് അധികരിച്ച് നിൽക്കുന്ന സാഹചര്യത്തിലുണ്ടായ ആക്രമണം, മുസ്ലീം വിരുദ്ധത കൂടുതലായി പടർത്താൻ സാധ്യതയുണ്ട്. ചില ആളുകൾ ഭീകരാക്രമണത്തെ മുസ്ലീം വിരുദ്ധത പടർത്താനുള്ള വലിയ ആയുധമായി കണക്കാക്കുകയാണ്. ഞങ്ങൾ ഹിന്ദുക്കൾ താങ്കളെ വിശ്വസിച്ചാണ് വോട്ട് ചെയ്തത്. ഹിന്ദുക്കളെ സംരക്ഷിക്കാൻ താങ്കൾക്ക് കഴിയുന്നില്ലേ എന്നും ചിലർ ചോദിക്കുന്നു.
‘സർ, ഭീകരവാദികൾക്കെതിരായ ആക്രമണത്തിനായി കാശ്മീരിലെ ആളുകൾ മാത്രമല്ല വെസ്റ്റ് ബംഗാളിലെ ആളുകളും കാത്തിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ഭാഗങ്ങൾ രണ്ടാം കാശ്മീരാകും മുൻപ് നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ പിന്തുണ നിങ്ങൾക്കൊപ്പമുണ്ടാകും’ മറ്റൊരാൾ അഭിപ്രായം രേഖപ്പെടുത്തി.
ചൊവ്വാഴ്ച്ചയാണ് രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും. പഹൽഗാമിലെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരനാദികൾ വെടിയുതിർത്തത്.
ഓപ്പറേഷൻ ടിക്ക എന്ന പേരിൽ ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ നടക്കുകയാണ്. ബാരാമുള്ളയിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ആക്രമണത്തിന് പിന്നാലെ കാശ്മീരിൽ സൈന്യം തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. hatred against modi’s Facebook post
content summary; pahalgam; hatred against Narendra modi’s Facebook post