June 16, 2026 |
Share on

ഇന്ത്യന്‍ പ്രതിരോധ രേഖകള്‍ മോഷ്ടിച്ച പാക് ഉദ്യോഗസ്ഥന്‍ പിടിയില്‍

അഴിമുഖം പ്രതിനിധി ഇന്ത്യന്‍ പ്രതിരോധ രേഖകള്‍ മോഷ്ടിച്ചതിന്റെ പേരില്‍ പാക് ഉദ്യോഗസ്ഥനെ ഡല്‍ഹി പോലീസ് പിടികൂടി. മഹമൂദ് അക്തര്‍ എന്ന ഉദ്യോഗസ്ഥനെയാണ് പിടികൂടിയിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈ കമ്മീഷണറായ അബ്ദുല്‍ ബാസിത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് മഹമൂദ് അക്തര്‍. ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. പ്രതിരോധ രഹസ്യങ്ങള്‍ സംബന്ധിച്ച രേഖകള്‍ മോഷ്ടിച്ചുവെന്നതില്‍ മഹമൂദിനെ ഡല്‍ഹിയിലെ ചാണക്യപുരി പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. മഹമൂദ് അക്തറിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത പാക് മാധ്യമമായ […]

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ പ്രതിരോധ രേഖകള്‍ മോഷ്ടിച്ചതിന്റെ പേരില്‍ പാക് ഉദ്യോഗസ്ഥനെ ഡല്‍ഹി പോലീസ് പിടികൂടി. മഹമൂദ് അക്തര്‍ എന്ന ഉദ്യോഗസ്ഥനെയാണ് പിടികൂടിയിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈ കമ്മീഷണറായ അബ്ദുല്‍ ബാസിത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് മഹമൂദ് അക്തര്‍. ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്.

പ്രതിരോധ രഹസ്യങ്ങള്‍ സംബന്ധിച്ച രേഖകള്‍ മോഷ്ടിച്ചുവെന്നതില്‍ മഹമൂദിനെ ഡല്‍ഹിയിലെ ചാണക്യപുരി പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

മഹമൂദ് അക്തറിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത പാക് മാധ്യമമായ ജിയോ ന്യൂസും പുറത്തുവിട്ടിട്ടുണ്ട്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×