കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിലെ സാധാരണക്കാർ താമസിക്കുന്ന സ്ഥലങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യംവച്ച് 36 ഇടങ്ങളിൽ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണം ഇന്ത്യ വിജയകരമായി തടഞ്ഞതായി വൃത്തങ്ങൾ വ്യക്തമാക്കി. ഈ ആക്രമണത്തിനായി ഉപയോഗിച്ചതിൽ 300ലധികം ഡ്രോണുകൾ തുർക്കിയിൽ നിന്നുള്ളവയാണ്.Pakistan-Turkey Alliance
വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ, ഇന്ത്യ വീഴ്ത്തിയ ഡ്രോണുകളിൽ നിന്ന് കണ്ടെടുത്ത അവശിഷ്ടങ്ങളുടെ പ്രാഥമിക ഫോറൻസിക് വിശകലനത്തിൽ നിന്ന് അവ തുർക്കി നിർമിത ‘അസിസ് ഗാർഡ് സോംഗാർ’ മോഡലുകളാണെന്ന് സൂചിപ്പിക്കുന്നു. ഈ ഡ്രോണുകൾ സാധാരണയായി നിരീക്ഷണത്തിനും കൃത്യമായ ആക്രമണത്തിനും ഉപയോഗിക്കുന്നതാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
”2025 മെയ് എട്ടിനും ഒൻപതിനും മധ്യേയുള്ള രാത്രി പാകിസ്ഥാൻ സൈന്യം ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഇന്ത്യൻ വ്യോമാതിർത്തി നിരവധി തവണ ലംഘിക്കുകയും, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ ശ്രമിക്കുകയും ചെയ്തിരുന്നു.” വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത വിങ് കമാൻഡർ വ്യോമിക സിങ് വ്യക്തമാക്കി.
”നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വലിയ കാലിബർ വെപ്പൺസ് ഉപയോഗിച്ച് വെടിവയ്പ്പ് നടത്തുകയും ചെയ്തു.” അവർ കൂട്ടിച്ചേർത്തു.
വ്യാപകമായ വ്യോമാക്രമണ ശ്രമമുണ്ടായി. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും ലേ മുതൽ സിർ ക്രീക്ക് വരെ 36 സ്ഥലങ്ങളിൽ ഏകദേശം മുന്നൂറ് മുതൽ നാനൂറ് വരെ ഡ്രോണുകളും മറ്റ് ആയുധങ്ങളില്ലാത്ത മാർഗങ്ങളും ഉപയോഗിച്ച് നുഴഞ്ഞുകയറാൻ ശ്രമം നടന്നുവെന്നും സർക്കാർ വ്യക്തമാക്കി.
ഈ വലിയ തോതിലുള്ള വ്യോമാക്രമണങ്ങളുടെ പ്രധാന ലക്ഷ്യം എയർ ഡിഫൻസ് സംവിധാനങ്ങൾ പരീക്ഷിക്കുകയും രഹസ്യവിവരങ്ങൾ ശേഖരിക്കുക എന്നതുമായിരിക്കാമെന്നും സർക്കാർ പറഞ്ഞു.
പാകിസ്ഥാന്റെ ആക്രമണത്തിനെതിരായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ പരസ്യമായി വിമർശിച്ച പശ്ചിമേഷ്യയിലെ ഏക രാജ്യം തുർക്കിയായിരുന്നു. മറ്റ് ഗൾഫ് രാജ്യങ്ങളൊന്നും തന്നെ പാകിസ്ഥാനെ പിന്തുണച്ചില്ല. കശ്മീരിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് കൂടുതൽ ധാരണങ്ങൾ പ്രകടിപ്പിക്കുകയാണ് ചെയ്തത്.
ചരിത്രരമായി പാകിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് സൗദി അറേബ്യയും യുഎഇയുമെല്ലാം, എന്നാൽ ഈ രാജ്യങ്ങളുമായി ഇന്ന് ഇന്ത്യയ്ക്ക് ശക്തമായ ബന്ധമാണുള്ളത്. എന്നാൽ ഇതിൽ വ്യത്യസ്തതയുള്ളത് തുർക്കിക്ക് മാത്രമാണ്.
പാകിസ്ഥാനിൽ തുർക്കിയുടെ താൽപര്യങ്ങൾ
പാകിസ്ഥാനും തുർക്കിയുമായുള്ള ബന്ധത്തിന്റെ പ്രധാന അടിത്തറ അവരുടെ ഇസ്ലാമിക സത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ശീതകാലത്ത് ലപാകിസ്ഥാനും തുർക്കിയും സെന്റോ, ആർസിഡി പോലുള്ള ഗ്രൂപ്പുകളിൽ സഖ്യകക്ഷികളായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരം സഹായിച്ചിട്ടുള്ളതായി ചരിത്രത്തിൽ കാണാം.
സൈപ്രസ് സംഘർഷത്തിലും ഗ്രീസിനെതിരായ തുർക്കിയുടെ നിലപാടിനെ പാകിസ്ഥാൻ പിന്തുണച്ചിട്ടുണ്ട്. 1964ലും 1971ലും സൈപ്രസ് പ്രതിസന്ധികളിൽ പാകിസ്ഥാൻ നേതാക്കൾ തുർക്കിക്ക് സൈനിക സഹായം വാഗ്ദാനം ചെയ്തിരുന്നു. 1983ൽ, തുർക്കി സൈപ്രസ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ പാകിസ്ഥാൻ ആദ്യം അംഗീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
2000 കാലഘട്ടം മുതൽ റജബ് തയ്യിബ് എർദോഗന്റെ ഉയർച്ചയും, രാഷ്ട്രീയത്തിൽ ഇസ്ലാമിന്റെ ശ്രദ്ധയും ഇസ്ലാമാബാദും അങ്കാറയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തമാക്കാൻ കാരണമായിരുന്നു.
2003ൽ തുർക്കിയുടെ പ്രധാനമന്ത്രിയായ ശേഷം എർദോഗൻ കുറഞ്ഞത് 10 തവണയെങ്കിലും പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായ ശേഷം ഈ വർഷം ഫെബ്രുവരിയിൽ പാകിസ്ഥാൻ തുർക്കിയെ ഉന്നതതല തന്ത്രപരമായ സഹകരണ കൗൺസിലിന്റെ ഏഴാമത് സെഷനിൽ സഹ- അധ്യക്ഷത വഹിക്കാനായിരുന്നു എർദോഗൻ അവസാനമായി പാകിസ്ഥാൻ സന്ദർശിച്ചത്.
2019ലെ ക്വാലംലംപൂർ ഉച്ചകോടി
ദേശീയ സുരക്ഷ കൈവരിക്കുന്നതിൽ വികസനത്തിന്റെ പങ്ക് എന്ന വിഷയം ചർച്ച ചെയ്യുന്നതിനായി പാകിസ്ഥാൻ, തുർക്കി, ഖത്തർ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇസ്ലാം രാഷ്ട്രങ്ങൾക്കിടയിലെ സൗദി അറേബ്യയോടുള്ള നേതൃത്തോടുള്ള വെല്ലുവെളിയായി അന്ന് പലരും അതിനെ കണ്ടിരുന്നു. അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ഉച്ചകോടിയിൽ പങ്കെടുക്കരുതെന്ന് സൗദി നിർബന്ധിച്ചപ്പോൾ, സൗദി പാകിസ്ഥാനെ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു എർദോൻ ആരോപിച്ചത്.
തുർക്കി അടുത്തിടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. സാമ്പത്തിക, സൈനിക ബന്ധം വർധിപ്പിക്കുന്നതിനായി 2017ൽ സൊമാലിയയിൽ തങ്ങളുടെ ഏറ്റവും വലിയ വിദേശതാവളം തുർക്കി സ്ഥാപിച്ചു. 2024ൽ തുർക്കി മാലിദ്വീപിന് ബേക്കർ ടിബി2 ഡ്രോണുകളും വിറ്റിരുന്നു.
2000 കാലഘട്ടം മുതൽ തന്നെ തുർക്കി നാവികസേന ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രണ്ടാമത്തെ വലിയ നാവികസേനയായ പാകിസ്ഥാൻ നാവികസേനയുമായി ചേർന്ന് നിരവധി സംയുക്ത പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ തുർക്കി ഇന്ത്യൻ നാവിക സേനയുമായി കൂടുതൽ പ്രവർത്തനങ്ങൾക്ക് താൽപര്യപ്പെട്ടിരുന്നില്ല.
പാകിസ്ഥാന്റെ തുർക്കിയോടുള്ള താൽപര്യത്തിന് കാരണം
കശ്മീർ വിഷയത്തിൽ തുർക്കിയുടെ സ്ഥിരമായ പിന്തുണ പാകിസ്ഥാന് നേട്ടങ്ങൾ ഉണ്ടാക്കികൊടുത്തിട്ടുണ്ട്. മുൻകാലങ്ങളിലെന്ന പോലെ കാശ്മീരിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പ്രസ്താവിച്ചുകൊണ്ട് എര്ദഗോൻ തുർക്കിയുടെ നിലപാട് വ്യക്തമാക്കി.
ഈ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ച ഇന്ത്യ, ന്യൂഡൽഹിയിലെ തുർക്കി അംബാസഡറോട് പ്രതിഷേധം അറിയിച്ചു. എന്നാൽ നിലവിലെ പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഇസ്ലാമാബാദിന് പൂർണ പിന്തുണ നൽകുന്ന രാജ്യങ്ങളായി തുർക്കി, ചൈന, അസർബൈജാൻ എന്നിവയെ പാകിസ്ഥാൻ നിയമസഭാംഗങ്ങൾ അംഗീകരിച്ചു. സമീപ വർഷങ്ങളിലായി ആയുധ കയറ്റുമതി രംഗത്ത് ഉയർന്നുവരുന്ന തുർക്കിയുമായുള്ള ബന്ധം പാകിസ്ഥാന്റെ പ്രതിരോധ മേഖലയെയാണ് ഏറ്റവുമധികം സഹായിച്ചത്.
എസ്‌ഐപിആർഐ ഡാറ്റ് പ്രകാരം 2015-19നും 2020-24 നുമിടയിൽ തുർക്കി ആയുധ കയറ്റുമതിയുടെ വർധന 103 ശതമാനമാണ്. ലണ്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ റിപ്പോർട്ട് പ്രകാരം, 2020 ആയപ്പോഴേക്കും ചൈനയ്ക്ക് ശേഷം പാകിസ്ഥാന് ആയുധം കൈമാറുന്ന രണ്ടാമത്തെ വിതരണക്കാരായി തുർക്കി മാറിയിരുന്നു.
1988ൽ മിലിട്ടറി കൺസൾട്ടേറ്റിവ് ഗ്രൂപ്പ് സ്ഥാപിതമായത് മുതൽ അങ്കാറയ്ക്കും ഇസ്ലാമാബാദിനും തമ്മിൽ ശക്തമായ പ്രതിരോധ ബന്ധമുണ്ട്. അടുത്തിടെ പാകിസ്ഥാൻ ബെയ്‌രക്തർ ഡ്രോണുകളും, കെമാൻകെസ് ക്രൂയിസ് മിസൈലുകളും വാങ്ങിയിരുന്നു. എന്നാൽ പാകിസ്ഥാൻ പുതുതായി അസിസ്ഗാർഡ് വാങ്ങിയത് വ്യാപകമായി ആരുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
പാകിസ്ഥാന്റെ നാവികസേനയുടെ ആധുനികവത്കരണത്തിൽ തുർക്കി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2018ൽ, തുർക്കിയുടെ എസ്ടിഎം ഡിഫൻസ് ടെക്‌നോളജീസ് പാകിസ്ഥാന് പുതിയ നാല് പുതിയ കാർവെറ്റുകൾ വിതരണം ചെയ്യുന്നതായി ഒരു ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചിരുന്നു. 1960കളിൽ പിഎൻഎസ് ഗാസി അന്തർവാഹിനി പോലെ നാവിക നവീകരണത്തിൽ പാകിസ്ഥാനെ സഹായിച്ചത് മുതൽ ചരിത്രം തുടരുകയാണ്.
തുർക്കി പാകിസ്ഥാൻ ബന്ധം ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
കശ്മീർ വിഷയത്തിൽ പാകിസ്ഥാന് തുർക്കി പിന്തുണയ്ക്കുന്നത് ഇന്ത്യ വളരെ കാലമായി നേരിടുന്ന പ്രതിസന്ധിയാണ്. 2013ൽ ഇന്ത്യയുടെ അന്നത്തെ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ് ഇന്ത്യയുടെ ചിലവിൽ തുർക്കി സൗഹൃദം കെട്ടിപ്പടുക്കരുത് എന്ന് താക്കീത് നൽകിയിരുന്നു.
ഇതിന് മറുപടിയായി തന്നെ പാകിസ്ഥാനും തുർക്കിയുമായുള്ള സഖ്യത്തെ ചെറുക്കാൻ ഇന്ത്യ പുതിയ ഭൗമരാഷ്ട്രീയ പങ്കാളിത്തങ്ങൾ രൂപീകരിച്ചിരുന്നു.
കിഴക്കൻ യൂറോപ്പിൽ ഇന്ത്യ ഗ്രീസ് പിന്തുണയുള്ള സൈപ്രസ് റിപ്പബ്ലിക്കിനെ പിന്തുണയ്ക്കുന്നു, എന്നാൽ തുർക്കിയും പാകിസ്ഥാനും പിന്തുണയ്ക്കുന്നത് അംഗീകരിക്കപ്പെടാത്ത തുർക്കി റിപ്പബ്ലിക് ഓഫ് നോർത്തേൺ സൈപ്രസിനെയാണ് പിന്തുണയ്ക്കുന്നത്.
ദക്ഷിണ കോക്കസസിൽ കറാബാക്കിനെ ചൊല്ലി അസർബൈജാനുമായി സംഘർഷത്തിലാണ് അർമേനിയ, അതുകൊണ്ട് തന്നെ അർമേനിയയുടെ പൂർണ പിന്തുണ അമേരിക്കയ്ക്കുണ്ട്. 2024ൽ റഷ്യയെ പോലും മറികടന്ന് അർമേനിയ ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാരായി മാറിയിട്ടുണ്ട്.
സമീപകാല ആഗോള മാറ്റങ്ങളെക്കുറിച്ച് ഇന്ത്യയുടെ കാഴ്ച്ചപ്പാടുകളെ പാകിസ്ഥാനും തുർക്കിയും പിന്തുണയ്ക്കുന്നില്ല.
അഫ്ഗാനിസ്ഥാനിൽ നിന്ന് മാറി ഇന്ത്യയുമായി അമേരിക്ക ശക്തമായ പങ്കാളിത്തം സ്വീകരിച്ചത് പാകിസ്ഥാനെ സാരമായി ബാധിച്ചിരുന്നു. ഉദാഹരണമായി അമേരിക്കയുടെ ഔദ്യോഗിക ഇന്തോ-പസഫിക് തന്ത്രത്തിൽ പാകിസ്ഥാനെക്കുറിച്ച് പരാമർശമില്ല, എന്നാൽ ഇന്ത്യയെക്കുറിച്ച് കുറഞ്ഞത് അഞ്ച് തവണ പരാമർശിച്ചിട്ടുണ്ട്.
ഇന്ന് തുർക്കി പാകിസ്ഥാന്റെ ഒരു പ്രധാന സഖ്യകക്ഷിയാണ്. അവർ ഇന്ത്യയുടെ താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. 2023ലെ ഭൂകമ്പത്തിന് ശേഷം ഇന്ത്യ തുർക്കിക്ക് മാനുഷിക സഹായങ്ങൾ നൽകിയിരുന്നു. എന്നിട്ടും ഇന്ത്യയെക്കുറിച്ചുള്ള കാഴ്്ച്ചപ്പാടിൽ തുർക്കി മാറ്റം വരുത്തിയില്ല.Pakistan-Turkey Alliance
Content summary; Pakistan-Turkey Alliance: Impact on India