UPDATES

പാരീസ് പാരാലിമ്പിക്‌സ് 2024; ഇന്ത്യയുടെ ചരിത്ര നേട്ടങ്ങൾ

ആധിപത്യം കൈവിടാതെ ചൈന

                       

ഏഴ് സ്വർണവും ഒൻപത് വെള്ളിയും 13 വെങ്കലവും ഉൾപ്പടെ 29 മെഡലുകളുമായി ചരിത്ര നേട്ടത്തോടെയാണ് ഇന്ത്യ പാരീസ് പാരാലിമ്പിക്സ് പൂർത്തിയാക്കിയത്. സ്ത്രീകളുടെ മുന്നേറ്റമാണ് ഇത്തവണത്തെ പാരാലിമ്പിക്‌സിൽ എടുത്ത് പറയേണ്ട കാര്യം. 2016 ലെ റിയോ പാരാലിമ്പിക്‌സിൽ വെള്ളി നേടിയ ദീപ മാലിക് ആയിരുന്നു ഇന്ത്യയുടെ ഏക വനിതാ മെഡൽ ജേതാവ്. എന്നാൽ, 2020 ലെ ടോക്കിയോ പാരാലിമ്പിക്‌സ്‌ ആയപ്പോഴേക്കും അവനി ലേഖാരയും ഭവിന പട്ടേലും ചേർന്ന് രാജ്യത്തിനായി മൂന്ന് മെഡലുകൾ നേടി. 2024 ലെ പാരീസ് പാരാലിമ്പിക്സിൽ, ഇന്ത്യൻ വനിതകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മിക്സഡ് ടീം ഇനത്തിൽ ഉൾപ്പെടെ 11 മെഡലുകൾ നേടി. മെഡൽ പട്ടികയിൽ ഇന്ത്യ 18-ാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യൻ വനിതകളുടെ സംഭാവന എത്രത്തോളം പ്രധാനമാണെന്ന് ഇത് കാണിക്കുന്നു. Paris Paralympics 2024

ഇന്ത്യയുടെ ആകെ 29 മെഡലുകളിൽ 7 സ്വർണം നേടിയത് പാരാലിമ്പിക്‌സ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനമാണ്, ടോക്കിയോ പാരാലിമ്പിക്‌സിൽ നിന്നുള്ള 19 മെഡലുകളുടെയും 5 സ്വർണ്ണത്തിൻ്റെയും മുൻ റെക്കോർഡ് മറികടന്നാണ് ഈ നേട്ടം. അവനി ലേഖര, ശീതൾ ദേവി, തുളസിമതി മുരുകേശൻ, മനീഷ രാമദാസ്, നിത്യശ്രീ സുമതി ശിവൻ, റുബീന ഫ്രാൻസിസ്, മോന അഗർവാൾ എന്നിവർ ഷൂട്ടിംഗ്, അമ്പെയ്ത്ത്, ബാഡ്മിൻ്റൺ എന്നിവയിലാണ്‌ തിളങ്ങിയത്.

എന്നാൽ ഗെയിംസിലെ ഇന്ത്യയുടെ കൂടുതൽ സ്റ്റേഡ് ഡി ഫ്രാൻസിലെ ട്രാക്ക് ഇനങ്ങളിൽ മൂന്ന് വനിതകളുടെ വിജയമായിരുന്നു. ഇത്തവണ മൂന്ന് വനിതകളാണ് തകർപ്പൻ പ്രകടനവുമായി മികച്ചു നിന്നത്. 100 മീറ്ററിലും 200 മീറ്ററിലും ടി35 ഇനങ്ങളിൽ വെങ്കലം നേടിയ പ്രീതി പാൽ ഗെയിംസിലെ ഇന്ത്യയുടെ ഏക ഇരട്ട മെഡൽ ജേതാവായി. ലോക ചാമ്പ്യന്മാരായി ഗെയിംസിൽ പ്രവേശിച്ച ദീപ്തി ജീവൻജിയും സിമ്രാനും വെങ്കല മെഡലുകൾ നേടി- 400 മീറ്റർ ടി20 ഇനത്തിൽ ദീപ്തിയും 200 മീറ്റർ ടി12 ഇനത്തിൽ സിമ്രാനും. ട്രാക്കിൽ ഇന്ത്യ പുതിയ റെക്കോർഡും സ്ഥാപിച്ചു. ബ്ലൈൻഡ് ജൂഡോയിൽ വെങ്കലം നേടി ഇന്ത്യയുടെ പാരാലിമ്പിക്‌സ് മെഡൽ പട്ടികയിൽ പുതിയൊരു കായികവിനോദത്തെ ചേർത്തതിന് കപിൽ പർമർ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. അമ്പെയ്‌ത്തിലെ ആദ്യത്തെ സ്വർണ്ണ മെഡൽ, ഹർവിന്ദർ സിംഗിന് സ്വന്തമായി.

ചൈനയുടെ ആധിപത്യം

കഴിഞ്ഞ മാസം നടന്ന ഒളിമ്പിക്‌സിൽ യു എസ് എയും ചൈനയും തമ്മിലുള്ള ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം വഴിമുട്ടിയപ്പോൾ പാരാലിമ്പിക്‌സിൽ വീണ്ടും ചൈന ആധിപത്യം സ്ഥാപിച്ചു. തുടർച്ചയായ ആറാമത്തെ പാരാലിമ്പിക്‌സിലാണ്, ചൈനീസ് അത്‌ലറ്റുകൾ ഗെയിംസിൽ ആധിപത്യം സ്ഥാപിക്കുന്നത്. 2004 ഏഥൻസിൽ ആരംഭിച്ച പരമ്പരയിൽ അവരുടെ നേട്ടം 94 സ്വർണ്ണവും 76 വെള്ളിയും 50 വെങ്കലവും അടക്കം മൊത്തം 220 മെഡലുകളുമായാണ് മടങ്ങിയത്. 1984- ൽ മാത്രമാണ് ചൈന തങ്ങളുടെ പാരാലിമ്പിക്സ് അരങ്ങേറ്റം കുറിക്കുന്നത്. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ചൈന ആകെ 73 മെഡലുകളുമായി പട്ടികയിൽ ആറാം സ്ഥാനത്താണ്. എന്നിരുന്നാലും, റിയോ 2016 ലെ റിയോ  ചൈനയുടെ ഏറ്റവും പ്രബലമായ ഒളിമ്പിക്‌സായി തുടരുന്നു, അന്ന് ചൈന നേടിയ 239 മെഡലുകളിൽ 107 സ്വർണമായിരുന്നു.

മെഡൽ പട്ടികയിൽ ചൈനയുടെ ആധിപത്യം പ്രധാനമായും പാരാ നീന്തൽ, പാരാ അത്ലറ്റിക്സ് എന്നിവയിലാണ്. ഈ രണ്ട് കായിക ഇനങ്ങളിൽ നിന്ന് മാത്രം ചൈന 103 മെഡലുകൾ നേടിയിട്ടുണ്ട്. മെഡൽ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങൾ അതേപടി , ചൈന, ബ്രിട്ടനും യുഎസ്എയും നിലനിർത്തി. നെതർലൻഡ്‌സും ആദ്യ 5-ൽ തങ്ങളുടെ സ്ഥാനം നിലനിർത്തി. 2021-ൽ റഷ്യ ആർ പി സി ബാനറിൽ മത്സരിച്ച് നാലാം സ്ഥാനത്തെത്തി. ഇത്തവണ, ന്യൂട്രൽ പാരാലിമ്പിക് അത്‌ലറ്റുകൾ (NPA) എന്ന അംഗീകൃത റഷ്യൻ, ബെലാറഷ്യൻ അത്‌ലറ്റുകളുടെ ഒരു സംഘം പാരീസിൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

content summary;  Paris Paralympics 2024 India Shines with 29 Medals, China Dominate

Share on

മറ്റുവാര്‍ത്തകള്‍