ഒളിമ്പിക്സ് 2024; ലക്ഷ്യക്ക് കടുപ്പം, സിന്ധുവിന് എളുപ്പം

ക്രിസ്റ്റിക്ക് സെന്നിനെതിരേ 4-1 ഹെഡ്-ടു-ഹെഡ് റെക്കോര്‍ഡ് ഉണ്ട്

ഒളിമ്പിക്സ് 2024 ബാഡ്മിന്റണില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളായ പി വി സിന്ധുവിനും എച്ച് എസ് പ്രണോയിക്കും ഗ്രൂപ്പ് തല മത്സരങ്ങള്‍ എളുപ്പമാകും. ഗ്രൂപ്പ് തെരഞ്ഞെടുപ്പില്‍ താരതമ്യേന ദുര്‍ബലരായ എതിരാളികളെ ഇരുവര്‍ക്കും ആദ്യ റൗണ്ടുകളില്‍ ലഭിച്ചതിനാലാണ് ഇത്. വനിതാ സിംഗിള്‍സില്‍ റിയോ ഒളിമ്പിക്സില്‍ വെള്ളിയും ടോക്കിയോയില്‍ വെങ്കലവും നേടിയ പി.വി സിന്ധു പാരീസില്‍ പത്താം സീഡാണ്. ലോക 75-ാം നമ്പര്‍ താരം എസ്തോണിയയുടെ ക്രിസ്റ്റിന്‍ കുബ, പാകിസ്ഥാന്റെ ഫാത്തിമത്ത് നബാഹ അബ്ദുള്‍ റസാഖ് എന്നിവര്‍ക്കൊപ്പമാണ് സിന്ധു ഗ്രൂപ്പില്‍ ഉള്ളത്. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഒരു പക്ഷേ സിന്ധുവിന് ചൈനയുടെ ഹി ബിങ് ജിയാവോ എതിരാളിയായി വന്നേക്കും. PARIS 2024 OLYMPICS BADMINTON PV SINDHU HS PRANNOY

വനിതാ സിംഗിള്‍സില്‍ മാത്രം 39 താരങ്ങളാണ് മത്സരിക്കുന്നത്. മൂന്ന് വീതം താരങ്ങളുള്ള 13 ഗ്രൂപ്പുകളാണ് പ്രാഥമിക റൗണ്ടിലുള്ളത്. സിംഗിള്‍സ് പോരാട്ടങ്ങളില്‍ ഇത്രയേറെ താരങ്ങള്‍ അണിനിരക്കുന്നതിനാല്‍ ഇന്നലെ ഗ്രൂപ്പ് നിര്‍ണയത്തിനും ഒരുപാട് സമയമെടുത്തു. അതിനാല്‍ ഡബിള്‍സ് മത്സരങ്ങളുടെ ഗ്രൂപ്പ് നിര്‍ണയം മാറ്റിവച്ചിരിക്കുകയാണ്. പുരുഷ സിംഗിള്‍സില്‍ എച്ച് എസ് പ്രണോയ് 13-ാം സീഡുമാണ്. പ്രണോയ് വിയറ്റ്നാമിന്റെ ലെ ഡുവോ ഫാറ്റിനും ജര്‍മ്മനിയുടെ ഫാബിയന്‍ റോത്തിനും ഒപ്പം ആണ് ഗ്രൂപ്പില്‍ ഉള്ളത്. ലോക ബാഡ്മിന്റണിലെ സൂപ്പര്‍ പുരുഷ സഖ്യമായ സാത്വിക് സായിരാജ് റങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി കൂട്ടുകെട്ടിന്റെ മത്സര വിവരങ്ങളറിയാന്‍ ഇനിയും കാത്തിരിക്കണം.

അതേസമയം, പുരുഷ സിംഗിള്‍സില്‍ മൂന്നാം സീഡ് ആയ ജൊനാഥന്‍ ക്രിസ്റ്റിയ്‌ക്കൊപ്പം ഗ്രൂപ്പില്‍ ഇടം നേടിയ ലക്ഷ്യ സെന്നിന് കാര്യങ്ങള്‍ എളുപ്പമാകില്ല. നിലവിലെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനായ ക്രിസ്റ്റിക്ക് സെന്നിനെതിരേ 4-1 ഹെഡ്-ടു-ഹെഡ് റെക്കോര്‍ഡ് ഉണ്ട്. ക്രിസ്റ്റിക്കെതിരായ അവസാന നാല് മത്സരങ്ങളിലും തോറ്റ ചരിത്രമാണ് സെന്നിനുള്ളത്. ഗ്വാട്ടിമാലയുടെ ലോക 41-ാം നമ്പര്‍ കെവിന്‍ കോര്‍ഡന്‍, ലോക 52-ാം നമ്പര്‍ ബെല്‍ജിയത്തിന്റെ ജൂലിയന്‍ കരാഗി എന്നിവരും ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. പ്രണോയിയും സെന്നും അവരവരുടെ ഗ്രൂപ്പുകളില്‍ വിജയിച്ചാല്‍ 16-ാം റൗണ്ടില്‍ അവര്‍ പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥയും വരും.

ഒളിമ്പിക്സ് 2024 ബാഡ്മിന്റണില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ

PA

English Summary: PARIS 2024 OLYMPICS BADMINTON: PV SINDHU, HS PRANNOY HANDED COMFORTABLE DRAWS

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment