April 28, 2025 |
Share on

ഷട്ടില്‍ കോര്‍ട്ടിലും മമത ബാനര്‍ജിയുടെ സ്മാഷുകള്‍ (വീഡിയോ)

രാഷ്ട്രീയത്തിലെന്ന പോലെ ഊര്‍ജ്ജസ്വലയാണ് ബാഡ്മിന്റണ്‍ കളിയിലും മമത. ഒന്ന് – രണ്ട് സ്മാഷ് ഷോട്ടുകളും മമത പരീക്ഷിക്കുന്നുണ്ട്.

രാഷ്ട്രീയ കളിക്കളത്തില്‍ മാത്രമല്ല, ബാഡ്മിന്റണ്‍ കോര്‍ട്ടിലും തനിക്ക് കളി വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംഗീതം, ചിത്രകല, കവിത രചന ഇതിലെല്ലാം തല്‍പരയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയായ മമത. പലപ്പോഴും മമത തന്റെ ചിത്രങ്ങള്‍ എക്‌സിബിഷനുകളില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. രാഷ്ട്രപതി ഭവനിലും മമതയുുടെ പെയ്ന്റിംഗുണ്ട്. എന്നാല്‍ ഇപ്പോള്‍ ബാഡ്മിന്റണിലാണ് മമതയുടെ പുതിയ പരീക്ഷണം.

രാഷ്ട്രീയത്തിലെന്ന പോലെ ഊര്‍ജ്ജസ്വലയാണ് ബാഡ്മിന്റണ്‍ കളിയിലും മമത. ഒന്ന് – രണ്ട് സ്മാഷ് ഷോട്ടുകളും മമത പരീക്ഷിക്കുന്നുണ്ട്. 32 സെക്കന്റ് വീഡിയോ മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. ഞങ്ങള്‍ സ്‌പോര്‍ട്‌സ് ഇഷ്ടപ്പെടുന്നു. ഒരു ഗ്രാമത്തിലെ ടോക്കണ്‍ ഗെയിം – മമത പറയുന്നു. മമതയുടെ കവിത ബംഗാളില്‍ സ്‌കൂള്‍ പാഠഭാഗമാണ്. രൗദ്ര ഛായ എന്ന പേരില്‍ കവിതാസമാഹാരം പ്രസിദ്ധീകരിക്കുകയും മമത തന്നെ സംഗീതം നല്‍കിയ മ്യൂസിക് ആല്‍ബമായി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×