February 19, 2025 |

വിവാഹവേദിയില്‍ തിളങ്ങി ഒളിമ്പിക് സ്വര്‍ണമോതിരം

രാജകീയ ലെഹംഗയില്‍ സുന്ദരിയായി പി വി സിന്ധു

ഒളിമ്പിക് മെഡല്‍ മോതിരം അണിഞ്ഞ് വിവാഹവേദിയില്‍ തിളങ്ങി ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം പിവി സിന്ധു. ലോകത്തിലെ ഏതൊരു അത്‌ലറ്റിനും ധരിക്കാനാകുന്ന ഏറ്റവും മികച്ച ആഭരണമാണിത്. തന്റെ ഒളിമ്പിക് നേട്ടങ്ങളെ ലോകത്തിന് മുന്‍പില്‍ തുറന്നുകാട്ടി വെങ്കട സാല്‍ ദത്തയുമായുള്ള വിവാഹം അതിഗംഭീരമായാണ് താരം ആഘോഷിച്ചത്. 3.5 ലക്ഷം രൂപ വിലമതിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന മസാബ ഗുപ്തയുടെ ലെഹംഗയും രണ്ട് ഒളിമ്പിക് മെഡലിനെയും പ്രതിനീധികരിക്കുന്ന നാണയങ്ങള്‍ക്കിടയില്‍ കൈപ്പത്തി ചേര്‍ന്ന മോതിരവും വിവാഹാഘോഷത്തെ വേറിട്ടതാക്കി.pv sindhu

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവും ഒളിമ്പിക് ചാമ്പ്യനുമായ പി വി സിന്ധു വെങ്കട സായി ദത്തയുമായി സ്വപ്‌ന തുല്യമായ സ്ഥലത്ത് നടത്തിയ വിവാഹം ഈ വര്‍ഷത്തെ മികച്ച വിവാഹമായി ആഘോഷിക്കുകയാണ്. വിവാഹവേദിയും ആഘോഷങ്ങളും ആരാധകരെ ഏറെ ആകര്‍ഷിച്ചു. വേദിയെ വര്‍ണാഭമാക്കിയത് സിന്ധു അണിഞ്ഞ ഒളിമ്പിക് നേട്ടത്തെ ആദരിക്കുന്ന സ്വര്‍ണമോതിരം തന്നെയായിരുന്നു.

രണ്ട് ഒളിമ്പിക് മെഡലുകളും റിയോ 2016 ല്‍ ഒരു വെളളിയും 2020 ടോക്കിയോയില്‍ വെങ്കലവും നേടിയ ആദ്യ ഇന്ത്യ വനിത എന്ന നിലയില്‍, സിന്ധു തന്റെ വിവാഹദിനത്തില്‍ തന്റെ നേട്ടങ്ങളെ ചരിത്രത്തിനൊപ്പം ചേര്‍ക്കാനായി ഈ വ്യത്യസ്തമായ സ്വര്‍ണമോതിരം തെരഞ്ഞെടുക്കുകയായിരുന്നു.

ഒരു വിവാഹ ഫോട്ടോഷൂട്ടിനിടെ കണ്ണിലുടക്കിയ ഈ മോതിരത്തിനൊപ്പം ഡിസൈനറായ മസാബ ഗുപ്തയുടെ ലെഹംഗയില്‍ രാജകീയതയ്ക്ക് ഒരു കുറവും വരുത്തിയിരുന്നില്ല. 3.5 ലക്ഷം വിലമതിക്കുന്ന ഐവറി റോ സില്‍ക്ക് റേഷം എംബ്രോയഡറി ലെഹംഗയില്‍ കളര്‍ ബ്ലോക്ക്ഡ് ബോര്‍ഡറും ഫുള്‍ സ്ലീവ്‌സ് എംബ്രോയഡറി ബ്ലൗസും കാന്‍ കാന്‍ സ്‌കേര്‍ട്ടും ഓര്‍ഗാന്‍സ ദുപ്പട്ടയും അണിഞ്ഞ് സിന്ധു ഒരു രാജകുമാരിയായി തിളങ്ങി. കൂടുതല്‍ മനോഹരിയാകാന്‍ മൊഗ്ര പൂക്കളും മുടിയില്‍ ചൂടിയിരുന്നു. ഒളിമ്പിക് മെഡല്‍ സ്വര്‍ണമോതിരം ഏവര്‍ക്കും പ്രചോദനം നല്‍കുന്നതും മനസിനോട് അടുത്ത് നില്‍ക്കുന്നതുമായി വിവാഹ ആഭരണമായി മാറി.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ വിവാഹദിനത്തില്‍ തന്റെ ജീവിതയാത്രയും നേട്ടങ്ങളും പ്രണയവും ഒത്തൊരുമിപ്പിച്ച് മനോഹരമായ ഓര്‍മകളാക്കാന്‍ പിവി സിന്ധുവിന് സാധിച്ചു.p v sindhu

content summary; PV Sindhu’s Olympic medal ring is the coolest wedding accessory worn by any world athlete

×