UPDATES

കായികം

ഇനി ജീവിതകാലം മുഴവൻ ഫ്രീയായി മാകും ചീസും കഴിക്കാം; കാർലോസിന്റെ ഇരട്ട സ്വർണ്ണത്തിന് പിന്നാലെ സമ്മാനപ്പെരുമഴ

ചരിത്ര നേട്ടം ആഘോഷമാക്കി ഫിലിപ്പീൻസ്

                       

പാരീസ് ഒളിമ്പിക്‌സിൽ ജിംനാസ്റ്റിക് താരം കാർലോസ് യൂലോയുടെ ഇരട്ടസ്വർണ്ണ മെഡൽ നേട്ടം ഫിലിപ്പീൻസിൽ വലിയ ആഘോഷങ്ങൾക്കാണ് തിരികൊളുത്തിയത്. ഒളിമ്പിക്സിലെ വമ്പൻ നേട്ടത്തിന്  പുറകെ പുതിയ വീട് ഉൾപ്പെടെയുള്ള വിവിധ സമ്മാനങ്ങൾകൊണ്ട് പലരും കാർലോസിനെ മൂടുകയാണ്. ഓഗസ്റ്റ് മൂന്ന് ശനിയാഴ്ച നടന്ന ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ഫ്ലോർ എക്സർസൈസിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഫിലിപ്പിനോക്കാരനായി കാർലോസ് യൂലോ ചരിത്രം സൃഷ്ട്ടിച്ചുവെന്ന് പ്രസിഡൻ്റ് ഫെർഡിനാൻഡ് മാർക്കോസ് പറഞ്ഞു. 2020-ൽ ഭാരോദ്വഹന താരം ഹിഡിലിൻ ഡയസിന് ശേഷം ഒളിമ്പിക് സ്വർണം നേടുന്ന രണ്ടാമത്തെ ഫിലിപ്പിനോ അത്‌ലറ്റാണ് കാർലോസ് യൂലോ. ഞായറാഴ്ച കാർലോസ് വോൾട്ടിൽ മറ്റൊരു സ്വർണ്ണ മെഡൽ കൂടെ നേടിയതോടെ, ഒരു ഒളിമ്പിക്‌സിൽ രണ്ട് സ്വർണം നേടുന്ന ആദ്യത്തെ ഫിലിപ്പിനോ ആയി മാറുകയായിരുന്നു. philippines gifts to Carlos Yulo

‘ ഞങ്ങൾ നിങ്ങളെക്കുറിച്ച് എത്രമാത്രം അഭിമാനിക്കുന്നുവെന്ന് വാക്കുകൾകൊണ്ട് പറയാൻ സാധിക്കില്ലെന്നും, ലോകമെമ്പാടുമുള്ള ഫിലിപ്പിനോകൾ ഒറ്റക്കെട്ടായാണ് ഈ വിജയം ആഘോഷിക്കുന്നതെന്നും’ ഫെർഡിനാൻഡ് മാർക്കോസ് പറഞ്ഞു.

കാർലോയ്ക്ക് മൂന്ന് ദശലക്ഷം ഫിലിപ്പീൻസ് പെസോയും ( 43,50,862.34 രൂപ) , അത്ലറ്റുകൾക്ക് പ്രതിഫലം നൽകുന്ന നിയമം മൂലം പത്ത് ദശലക്ഷം ( 1,44,86,546.96 രൂപ ) പെസോയും ലഭിക്കും. ചെറുതും വലുതുമായ സ്വകാര്യമേഖലാ കമ്പനികളും വ്യവസായികളും അനവധി സമ്മാനങ്ങളുമായാണ് കാർലോസിനെ തേടിയെത്തിയിരിക്കുന്നത്. മെട്രോ മനിലയിലെ ടാഗിഗ് സിറ്റിയിൽ 24 ദശലക്ഷം പെസോ വിലയുള്ള പൂർണ്ണമായി സജ്ജീകരിച്ച രണ്ട് ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റ് ഉൾപ്പെടെ അനവധി സമ്മാനങ്ങൾ കാർലോസിനായി പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ ചെയിൻ റെസ്റ്റോറൻ്റുകൾ സൗജന്യ ബുഫെകൾ, ബേക്ക്ഡ് മാക്, ചീസ്, ചിക്കൻ ഇനാസൽ എന്ന ഗ്രിൽഡ് ചിക്കൻ വിഭവം  എന്നിവയും കാർലോസ് യുലോയ്ക്ക്  ജീവിതകാലം മുഴുവൻ സൗജന്യമായി വിതരണം ചെയ്യും.

കാർ ലൈറ്റ് സ്‌പെഷ്യലിസ്റ്റ് കാർലോസ് യൂലോയുടെ വാഹനത്തിന് സൗജന്യ ഹെഡ്‌ലൈറ്റുകളും ഫോഗ് ലൈറ്റുകളും വാഗ്ദാനം ചെയ്യുകയും, ഫോട്ടോഗ്രാഫർ യൂലോയ്ക്ക് സൗജന്യ സേവനങ്ങളും, നൽകുമെന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ, കാർലോസ് യൂലോയ്ക്ക് 45 വയസ്സ് തികയുമ്പോൾ കൺസൾട്ടേഷനൊപ്പം യൂലോ റഫർ ചെയ്യുന്ന രോഗിക്കും സൗജന്യ ചികിത്സ നൽകുമെന്ന് ഫിലിപ്പിനോ ഡോക്ടർ പറഞ്ഞു. philippines gifts to Carlos Yulo

സ്വർണമെഡൽ നേടിയെന്നറിഞ്ഞപ്പോൾ കാർലോസ് പൊട്ടിക്കരയുകയായിരുന്നു. ‘ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഞങ്ങൾ ശരിക്കും ഒരു ചെറിയ രാജ്യമാണ്, അതിനാൽ ഒരു സ്വർണ്ണ മെഡൽ നേടുക എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണ്. എന്നെ പിന്തുണച്ച എന്റെ രാജ്യത്തിനു ഇത് ഞാൻ സമർപ്പിക്കുന്നു’ എന്നാണ് മെഡൽ നേട്ടത്തിന് ശേഷം പറഞ്ഞത്.

ഫിലിപ്പീൻസിൽ ആഘോഷങ്ങൾ കൊണ്ട് നിറയുമ്പോൾ കാർലോസ് യൂലോയുടെ അതേ പേര് ഉള്ളവർക്കും ഈ ഭാഗ്യത്തിന്റെ ചെറിയൊരംശം ലഭിക്കുന്നുണ്ട്. കഫേകളും റെസ്റ്റോറൻ്റുകളും കാർലോസ്, കലോയ് (അദ്ദേഹത്തിൻ്റെ വിളിപ്പേര്) അല്ലെങ്കിൽ എഡ്രിയേൽ (അദ്ദേഹത്തിൻ്റെ മധ്യനാമം) എന്നിങ്ങനെ പേരുള്ള ആർക്കും സൗജന്യ ഭക്ഷണവും മിൽക്ക് ഷേക്കുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

content summary;  Philippines’ heartfelt gifts to Carlos Yulo after double Olympic gold  k k k k k k k k k k k k k k k k k k k k k k k k k k k k k k k k k

Share on

മറ്റുവാര്‍ത്തകള്‍