ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ജനശ്രദ്ധ നേടിയ പായല്‍ റോത്തഗി വീണ്ടും വിവാദത്തില്‍. ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന സാമാന്യ നിയമം അവര്‍ക്ക് അറിയില്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ വലിയ ആളുകള്‍ അത് പാലിക്കേണ്ടതില്ല എന്നാണ് പായല്‍ റോത്തഗി ധരിച്ചിരിക്കുന്നത് എന്ന് വേണം അനുമാനിക്കാന്‍. 6.50ന് മുംബെയില്‍ നിന്നും വിമാനം പിടിക്കാന്‍ 6.20നാണ് അവര്‍ വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് അവരെ ഉള്ളിലേക്ക് കടത്തിവിട്ടില്ല. ഇതിനെതിരെ അവര്‍ ഫേസ്ബുക്കില്‍ ലൈവ് പോസ്റ്റിട്ടു. മാത്രമല്ല അവരെ തടഞ്ഞ ഉദ്യോഗസ്ഥര്‍ മുസ്ലീങ്ങള്‍ ആണെന്ന് കണ്ടുപിടിക്കുകയും താന്‍ ഹിന്ദു ആയതിനാലാണ് അവര്‍ തന്നോട് ഇങ്ങനെ പെരുമാറുന്നതെന്ന് പറഞ്ഞുവെക്കുകയും ചെയ്തു. മോദി കാലത്ത് ഇന്ത്യക്കാര്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അവര്‍ക്ക് പോലും മനസിലാവാത്ത അവസ്ഥയാണുള്ളതെന്ന് പായല്‍ റോത്തഗിയുടെ അജ്ഞത തെളിയിക്കുന്നു. ഏതായാലും സാമൂഹിക മാധ്യമങ്ങള്‍ അവരുടെ മുകളില്‍ ഇപ്പോള്‍ പൊങ്കാലയിട്ടുകൊണ്ടിരിക്കുകയാണ്.
തുടര്‍ന്ന് താന്‍ ഹിന്ദുവും നദീമും അബ്ദുള്ളയും(തടഞ്ഞ ഉദ്യോഗസ്ഥര്‍) മുസ്ലീങ്ങളും ആയതിനാലാണ് തന്നോട് ഇങ്ങനെ പെരുമാറിയത് എന്ന് ട്വിറ്ററില്‍ സന്ദേശമിടാനും അവര്‍ മറന്നില്ല. വിമാനം പുറപ്പെടുന്നതിന് നാല്‍പത്തിയഞ്ച് മിനിട്ട് മുമ്പ് ഗേറ്റുകള്‍ പൂട്ടുമെന്നെങ്കിലും ആരെങ്കിലും പായല്‍ റോത്തഗിയെ പറഞ്ഞു പഠിപ്പിക്കുന്നത് നന്നായിരിക്കും എന്നതുള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്.
Leave a Comment