UPDATES

വിപണി/സാമ്പത്തികം

നോട്ട് നിരോധനം; നാമമാത്ര, ചെറുകിട, ഇടത്തരം വ്യാപാരങ്ങള്‍ക്ക് വളര്‍ച്ച മുരടിപ്പ്

പരമ്പരാഗതമായി പണ ഇടപാടുകള്‍ മാത്രം നടത്തിയിരുന്ന ടെക്‌സ്റ്റൈല്‍സ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, സ്റ്റീല്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയുടെ വ്യാപാരശാലകള്‍ പതുക്കെ തങ്ങളുടെ വ്യാപാര മാതൃക മാറ്റുന്നു

                       

നോട്ട് നിരോധനം മൂലം നാമമാത്ര, ചെറുകിട, ഇടത്തരം വ്യാപാരങ്ങള്‍ക്ക് ഈ ധനവര്‍ഷത്തില്‍ വളര്‍ച്ച മുരടിപ്പ് ഉണ്ടാകുമെന്ന് ക്രിസില്‍ നടത്തിയ സര്‍വെയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം വ്യവസായ സംരംഭങ്ങള്‍ വ്യാപാരം കൈകാര്യം ചെയ്യുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ക്കും നോട്ടുനിരോധനം കാരണമായിട്ടുണ്ടെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട സര്‍വെ വ്യക്തമാക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം 41 ശതമാനം നാമമാത്ര, ചെറുകിട, ഇടത്തരം വ്യാപാരശാലകള്‍ ചെക്കുകളെയോ ഇലക്ട്രോണിക് പണമിടപാടുകളെയോ ആണ് ആശ്രയിക്കുന്നത്.

നവംബര്‍ 24നും ഡിസംബര്‍ 24നും ഇടയില്‍ 1,100 സ്ഥാപനങ്ങളിലാണ് സര്‍വെ നടത്തിയത്. 58 ശതമാനം സ്ഥാപനങ്ങള്‍ ഉല്‍പാദനരംഗത്തുള്ളതും ശേഷിക്കുന്നവ സേവന രംഗത്തുള്ളതുമാണ്.

പരമ്പരാഗതമായി പണ ഇടപാടുകള്‍ മാത്രം നടത്തിയിരുന്ന ടെക്‌സ്റ്റൈല്‍സ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, സ്റ്റീല്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയുടെ വ്യാപാരശാലകള്‍ പതുക്കെ തങ്ങളുടെ വ്യാപാര മാതൃക മാറ്റുകയാണെന്ന് ക്രിസില്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അഷു സുബാഷ് പറയുന്നു. ഒരു ധനവര്‍ഷത്തിന്റെ രണ്ടാം പാദത്തിലാണ് ഇത്തരം സ്ഥാപനങ്ങള്‍ മെച്ചപ്പെട്ട പ്രകടനം കാണിക്കുന്നത്. എന്നാല്‍ നോട്ട് നിരോധനം മൂലം ഇത്തവണ ഇത് സാധിച്ചിട്ടില്ലാത്തതിനാല്‍ വളര്‍ച്ച കുറയും. എന്നാല്‍ 2017 ജൂണോടുകൂടി ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് ഭൂരിപക്ഷവും കരുതുന്നത്.

Share on

മറ്റുവാര്‍ത്തകള്‍