December 09, 2024 |

ചൂട് 42 ഡിഗ്രിയിലേക്ക്, പതിവാകുമോ കറന്റ് പോക്ക്?

രാത്രി കറന്റ് പോക്ക് പതിവായിരിക്കുകയാണ്

കനത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍, വൈദ്യുതി പ്രതിസന്ധിയ്ക്കും സാധ്യത. രാത്രിയിലും ചൂട് അധികം കുറയുന്നില്ല എന്നതാണ് കേരളത്തില്‍ സ്ഥിതി kerala hottest summer ആശങ്കാജനകമാക്കുന്നത്. ഇപ്പോള്‍ തന്നെ പലയിടങ്ങളിലും രാത്രി കറന്റ് പോക്ക്  പതിവായിരിക്കുകയാണ്. മലപ്പുറത്തും തിരവനന്തപുരത്തുമൊക്കെ ജനങ്ങളുടെ പ്രതിഷേധങ്ങളും അരങ്ങേറി. ഇതിനിടെയാണ് വൈദ്യുതി പ്രതിസന്ധിയിലേക്കാണ് കേരളം പോവുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയാണ് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങേണ്ട സാഹചര്യമാണുള്ളതെന്നത് വ്യക്തമാക്കിയത്.
അതേസമയം കേരളത്തിലെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധരും പറയുന്നത്. താപനില 42 ഡിഗ്രി വരെ ഉയരാനുള്ള സാധ്യതയാണ് കുസാറ്റ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥ വിഭാഗം 41 ഡിഗ്രിയാണ് പറയുന്നത്. വടക്കന്‍ ജില്ലകളിലായിരിക്കും ചൂടിന്റെ ആധിക്യം ഉണ്ടാവുകയെന്നാണ് വിലയിരുത്തല്‍.
നിലവില്‍ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 110.1 ദശലക്ഷം യൂണിറ്റ് കടന്നു. കൂടുതല്‍ വൈദ്യുതിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.ലോഡ് കൂടുന്നതിനാലുള്ള സാങ്കേതിക പ്രശ്നവും വൈദ്യുതിച്ചെലവും കെഎസ്ഇബിക്ക് തലവേദനയാകുന്നുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപയോക്താക്കളുടെ സഹകരണം തേടുകയാണ് വൈദ്യുതി ബോര്‍ഡ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിച്ചാല്‍ ഇടയ്ക്കിടെ അധികലോഡ് കാരണം ഫീഡറുകളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാനും സാധിക്കും.സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് നടപ്പാക്കുന്നു എന്ന് ഉപയോക്താക്കളില്‍ നിന്നും നേരത്തേ പരാതി ഉയര്‍ന്നിരുന്നു. വൈകിട്ട് ആറുമുതല്‍ പന്ത്രണ്ട് വരെ പലയിടത്തും അരമണിക്കൂറിലേറെ വൈദ്യുതി നിലയ്ക്കുന്നുവെന്നാണ് പരാതി. ക്ഷാമം ഉണ്ടായാല്‍ ഇറക്കുമതി കല്‍ക്കരി ഉപയോഗിച്ചുണ്ടാക്കുന്ന വിലകൂടിയ വൈദ്യുതിയും വാങ്ങേണ്ടിവരും. ഇതിന് മുന്‍കൂര്‍ പണം നല്‍കണം. നിരക്ക് നിശ്ചയിച്ച് വാങ്ങിയില്ലെങ്കില്‍ നഷ്ടം കൂടും. ജലവൈദ്യുതി ഉത്പാദനം കൂട്ടിയാണ് കെഎസ്ഇബി പ്രതിസന്ധി മറികടക്കുന്നത്. ഉത്പാദനം ദിവസം 13 – 16 ദശലക്ഷം യൂണിറ്റായിരുന്നത് 21 ദശലക്ഷം വരെയാക്കി. ഇതോടെ വൈദ്യുതി ഡാമുകളിലെ ജലശേഖരം 53 ശതമാനത്തില്‍ നിന്ന് 43 ശതമാനമായി കുറഞ്ഞു. ഇത് തുടര്‍ന്നാല്‍ അടുത്ത മണ്‍സൂണ്‍ വരെ ജലവൈദ്യുതി ഉത്പാദനം നിലനിറുത്താനാകാതെ വരും. അതിനാല്‍ ഉപഭോഗം നിയന്ത്രിച്ചേ മതിയാകൂ എന്ന സ്ഥിതിയാണ്. വൈദ്യുതി വിതരണം നിയന്ത്രിച്ചിട്ടില്ലെന്നും രണ്ടര വര്‍ഷം കൊണ്ട് 21 സബ്‌സ്റ്റേഷനുകള്‍ നിര്‍മ്മിച്ചതിനാല്‍ വിതരണത്തിന് തടസമില്ലെന്നുമാണ് കെഎസ്ഇബി വ്യക്തമാക്കിയത്.

 

Content summary; Kerala faces hottest summer in decade, Soaring temperatures drive power consumption to record highs  kerala hottest summer kerala hottest summer kerala hottest summer

×