UPDATES

ദരിദ്രർക്കും ഇടത്തരക്കാർക്കും വേണ്ടി നടപ്പാക്കിയ അടൽ പെൻഷൻ യോജനയിൽ വൻ കൊഴിഞ്ഞു പോക്ക്

ഒരു വിഭാഗം ആളുകൾക്ക് അടക്കാൻ പണമില്ലെന്നും പഠനം പറയുന്നു

                       

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദി സർക്കാർ ആരംഭിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന. പദ്ധതിയിൽ അംഗമായ മൂന്നിൽ ഒരാളെങ്കിലും തങ്ങളുടെ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാങ്ക് ജീവനക്കാർ പദ്ധതിയിൽ അംഗമായവരുടെ അനുവാദമില്ലതെയാണ് ബാങ്ക് അകൗണ്ടുകൾ തുറന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് ദി സോഷ്യൽ സയൻസ് റിസർച്ച് (ICSSR) നടത്തിയ പഠനം തെളിയിച്ചു. ബാങ്ക് ജീവനക്കർ തങ്ങളുടെ ടാർഗറ്റ് പൂർത്തിയാക്കാനായാണ് അനുവാദമില്ലാതെ ബാങ്ക് അക്കൗണ്ടുകൾ തുറന്നതോടെ ആളുകൾ ബാങ്ക് അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ തുടങ്ങിയെന്ന് പഠനം ചൂണ്ടികാണിക്കുന്നു. 32 ശതമാനം വരിക്കാരാണ് അനുമതിയില്ലാതെ എപിവൈ അക്കൗണ്ട് തുറന്നതിനാൽ കൊഴിഞ്ഞു പോയത്. അതെ സമയം 38 ശതമാനം പേർ പണം ആവശ്യമായതിനായിലും, 15 ശതമാനം പേർക്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ പണമില്ലാത്തതിനാലുമാണ് കൊഴിഞ്ഞു പോയത്.

പിഎം ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന, ദീൻദയാൽ അന്ത്യോദയ യോജന, പിഎം കൃഷി സിഞ്ചായ് യോജന തുടങ്ങി 31 ഓളം കേന്ദ്ര സർക്കാർ പദ്ധതികളും, നയങ്ങളും പഠിക്കുന്നതിനുള്ള രാജ്യവ്യാപകമായി നടത്തുന്ന പരിശീലനത്തിൻ്റെ ഭാഗമാണ് ഗവൺമെൻ്റ് തിങ്ക് ടാങ്കിൻ്റെ പഠനം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ഡിവിഷനിലെ 2,461 ഓളം ആളുകളാണ് സർവ്വേയിൽ പ്രതികരിച്ചത്. പ്രധാനമായും പെൻഷൻ പദ്ധതിയെക്കുറിച്ചുള്ള ആളുകളുടെ അവബോധവും, അക്കൗണ്ടുകൾ ആക്‌സസ് ചെയ്യുന്നതിലും ഉപയോഗിക്കുന്നതിലും നേരിടുന്ന പ്രശ്‌നങ്ങളും, എന്തുകൊണ്ടാണ് ഉപയോഗം നിർത്തിയതെന്ന് അടക്കമുള്ള ചോദ്യങ്ങളാണ് ചോദിച്ചിരുന്നത്. 342 ൽ പേരിൽ, 119 പേർ സ്കീം ഉപയോഗിക്കുന്നത് നിർത്തിയതായി പറയുന്നു. പദ്ധതിയിൽ അംഗമായവരിൽ ഭൂരിഭാഗവും പ്രതിമാസം 1000 രൂപയുടെ ഏറ്റവും കുറഞ്ഞ സ്കീമുകളാണ് അടക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വലിയവിഭാഗം ആളുകൾക്ക് താങ്ങാൻ കഴിയുന്ന ഉയർന്ന തുകയാണിത്. ഓരോ മാസവും ഉയർന്ന തുക നൽകുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഇവരുടെ കൊഴിഞ്ഞു പോക്ക് ശ്രദ്ധിക്കപ്പെടാനിടയില്ല.

മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അധ്യാപകനും, സർവ്വേയുടെ പ്രധാനപ്പെട്ട എഴുത്തുകാരനുമായ തനൂജ് നന്ദൻ പറയുന്നതനുസരിച്ച് ആളുകൾ പെൻഷനുകൾക്കായി ഏറ്റവും കുറഞ്ഞ പേയ്‌മെൻ്റ് ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നത്. ഈ പ്രവണത വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തൽഫലമായി, പെൻഷനുകൾക്കായുള്ള മറ്റ് പേയ്‌മെൻ്റ് ഓപ്‌ഷനുകൾക്ക് കാര്യമായ പ്രാധാന്യം ലഭിക്കുന്നില്ല. 19 വയസുകാർക്കുള്ള സ്കീമിന് കീഴിൽ, പ്രതിമാസം1,000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ ഓരോ മാസവും 46 രൂപയാണ് അക്കൗണ്ടിൽ അടക്കേണ്ടത്. ,000 രൂപ പെൻഷന് 228 രൂപയാണ് നൽകേണ്ടത്.

ദേശീയ തലത്തിൽ, പ്രതിമാസം 1,000 രൂപ പെൻഷൻ വിഭാഗത്തിലെ അക്കൗണ്ടുകളുടെ എണ്ണം 2016 സാമ്പത്തിക വർഷത്തിൽ 38.6% ആയിരുന്നത് 2023 സാമ്പത്തിക വർഷത്തിൽ 82.6% ആയി ഗണ്യമായി വർദ്ധിച്ചതായി പഠനം കണ്ടെത്തി. അതേസമയം, പ്രതിമാസം 5,000 രൂപ എന്ന ഉയർന്ന പെൻഷൻ വിഭാഗത്തിലെ അക്കൗണ്ടുകളുടെ എണ്ണം ഇതേ കാലയളവിൽ 46% ൽ നിന്ന് 11% ആയി കുറഞ്ഞു. പദ്ധതി നൽകുന്ന പെൻഷൻ തുകകൾ വർധിപ്പിക്കണമെന്ന് പഠനം നിർദ്ദേശിക്കുന്നുണ്ട്. കാരണം, സ്കീമിൽ നിന്നുള്ള ആദ്യ പേയ്‌മെൻ്റുകൾ 2035 നു ശേഷമായിരിക്കും ആളുകൾക്ക് ലഭിക്കുക. അങ്ങനെ ചെയ്യുമ്പോൾ, ആ പേയ്‌മെൻ്റുകളുടെ മൂല്യം ഇന്നത്തെ മൂല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവായിരിക്കും.

കേന്ദ്ര സർക്കാരിന്റെ പദ്ധതി പേപ്പർ ടൈഗർ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. കൃത്യമായ ആസൂത്രങ്ങളില്ലാതെയാണ് സർക്കാർ പദ്ധതി വിഭാവനം ചെയ്‌തെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. ബാങ്ക് ജീവനക്കർ അനുമതിയില്ലാതെ അക്കൗണ്ടുകൾ തുറക്കുന്നതുമൂലമാണ് ആളുകൾ കൊഴിഞ്ഞു പോകുന്നതെന്ന റിപ്പോർട്ട് പുറത്തുവന്നതിനുശേഷം വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ജയറാം രമേഷിനെ വിമർശിച്ചു ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തി. ദരിദ്രർക്കും താഴ്ന്ന ഇടത്തരക്കാർക്കും വേണ്ടിയുള്ള സബ്‌സിഡിയുള്ള പദ്ധതിയാണ് അടൽ പെൻഷൻ യോജനയെന്ന് പദ്ധതിയെ പ്രതിരോധിക്കുകയും പ്രതിപക്ഷത്തെ ആക്ഷേപിക്കുകയും ചെയ്തുകൊണ്ട് എഫ്എം സീതാരാമൻ പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍